ദുബായ്: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശവുമായി എയര്‍ ഇന്ത്യ. എല്ലാ യാത്രക്കാരും പൂര്‍ണമായും വാക്സിനെടുക്കുന്നതാണ് ഉചിതമെന്ന് എയര്‍ ഇന്ത്യയുടെ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉചിതമാകുമെന്നും പറയുന്നുണ്ട്. നാട്ടിലെത്തിയാല്‍ ആരോഗ്യ നില സ്വയം പരിശോധിക്കണം.
കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ദേശീയ ഹെല്പ് ലൈന്‍ നമ്പറിലോ (1075) അറിയിക്കണമെന്നും എയര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിമാനത്താവളത്തില്‍ റാന്‍ഡം പരിശോധന നടക്കുന്നുണ്ട്. 12 വയസില്‍ താഴെയുള്ള കുട്ടികളെ പോസ്റ്റ് അറൈവല്‍ പരിശോധനയ്ക്ക് വിധേയരാക്കില്ല. എന്നാല്‍, ലക്ഷണങ്ങളുണ്ടെങ്കില്‍ കുട്ടികളും പരിശോധനക്ക് വിധേയരാകണം.
അതേസമയം, ചൈനയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി. ചൈന, തായ്ലന്ഡ്, ഹോങ്കോങ്, ജപ്പാന്, ദക്ഷിണ കൊറിയ യാത്രക്കാര്‍ക്കാണ് പരിശോധന ബാധകമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: