Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ജനക്ഷേമത്തിന്റെ മഹാമാതൃക

ഭക്ഷ്യധാന്യ വിതരണത്തിന്റെ കാര്യത്തില്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് വന്‍തോതില്‍ കടപ്പെട്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ സൗജന്യമായും കുറഞ്ഞ നിരക്കിലും നല്‍കിയ ഭക്ഷ്യധാന്യങ്ങള്‍ സ്വന്തം പേരില്‍ നല്‍കി ജനങ്ങളുടെ അനുഭാവം നേടുകയാണല്ലോ കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. എന്നിട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കുപ്രചാരണം നടത്തുകയും ചെയ്തു. ഇപ്പോള്‍ കാലാവധി നീട്ടിയിരിക്കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജനയുടെ സഹായം കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2022, 10:17 am IST
in Editorial

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന ഒരുവര്‍ഷത്തേക്കുകൂടി നീട്ടിക്കൊണ്ടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ വളരെയധികം സന്തോഷത്തോടെയാവും സ്വീകരിക്കുക. അടുത്തവര്‍ഷം ഡിസംബര്‍ വരെയാണ് ഈ സൗജന്യറേഷന്‍ പദ്ധതി നീട്ടിയിരിക്കുന്നത്. എണ്‍പത്തിയൊന്നുകോടി ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റേഷനായി ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്കു പുറമെ പ്രതിമാസം അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് എന്നിവയാണ് ഗരീബ് കല്യാണ്‍ അന്നയോജനയിലൂടെ  ലഭിക്കുക. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് ജനങ്ങള്‍ പട്ടിണി കിടക്കാതിരിക്കാന്‍ 2020ല്‍ ഏര്‍പ്പെടുത്തിയ ഈ പദ്ധതി 2022 ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നേരത്തെ നീട്ടിയിരുന്നു. ഉത്സവകാലത്ത് പാവപ്പെട്ടവര്‍ക്കും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും സഹായമെത്തിക്കുന്നതിന്റെ ഭാഗമായാണ് ദീപാവലി സമ്മാനമായി സര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയത്. ഇതിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഒരു വര്‍ഷത്തേക്കു കൂടി ഭക്ഷ്യധാന്യ വിതരണം നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. രണ്ട് വര്‍ഷത്തിലേറെയായി നല്‍കി വരുന്ന,  പ്രതിവര്‍ഷം രണ്ട് ലക്ഷം കോടി രൂപ ചെലവു വരുന്ന ഈ ഭക്ഷ്യധാന്യ വിതരണ പദ്ധതി ഡിസംബറോടെ അവസാനിപ്പിച്ച് ഭക്ഷ്യധാന്യങ്ങള്‍ പൊതുവിപണിയില്‍ ലഭ്യമാക്കുകയാണ് വേണ്ടതെന്ന നിതി ആയോഗ് നിര്‍ദേശം തള്ളിയാണ് ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷത്തേക്കു കൂടി നീട്ടാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്.

അവസാന വരിയിലെ അവസാനത്തെയാളെ ലക്ഷ്യം വച്ചുകൊണ്ടുള്ള ജനക്ഷേമ പദ്ധതികളാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം. ജന്‍ധന്‍ യോജന, സ്‌കില്‍ മിഷന്‍ യോജന, സ്വച്ഛഭാരത് അഭിയാന്‍, ഉജ്വല്‍ യോജന, ബേട്ടി ബെചാവോ, ബേട്ടി പഠാവോ എന്നിങ്ങനെ മുപ്പതോളം വന്‍ ജനക്ഷേമ പദ്ധതികളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഗ്രാമ-നഗരങ്ങളെന്ന വ്യത്യാസമില്ലാതെ വലിയ മാറ്റങ്ങളാണ് ഈ പദ്ധതികളുടെ വിജയങ്ങള്‍ കൊണ്ടുവന്നത്. ഇത്രയേറെ ജനക്ഷേമപദ്ധതികള്‍ കൊണ്ടുവരികയും, ജനങ്ങളെ അവയുടെ ഗുണഭോക്താക്കളാക്കുകയും ചെയ്ത മറ്റൊരു സര്‍ക്കാര്‍ ഇതിനു മുന്‍പ് രാജ്യത്ത് അധികാരത്തില്‍ വന്നിട്ടില്ല. ലോകത്തെ മറ്റൊരു രാഷ്‌ട്രവും ഇത്ര ബൃഹത്തായ പദ്ധതികള്‍ പ്രഖ്യാപിച്ച് വിജയത്തിലെത്തിച്ചതായി പറയാനാവില്ല. ഒരു ലോക റെക്കോര്‍ഡ് തന്നെയാണ് മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്ഥാപിച്ചിരിക്കുന്നതെന്നു പറയാം. ഇത്തരം പദ്ധതികള്‍ വിദഗ്‌ദ്ധമായി ആസൂത്രണം ചെയ്യുകയും ലക്ഷ്യപ്രാപ്തി കൈവരിക്കുകയും ചെയ്യുന്നതിനെ ലോക രാജ്യങ്ങള്‍ അത്ഭുതത്തോടെയാണ് കാണുന്നത്. ഏതാണ്ട് ആറുപതിറ്റാണ്ടുകാലത്തോളം പറയത്തക്ക പ്രയോജനമൊന്നുമില്ലാതെ നികുതിപ്പണം മുടിക്കുന്ന വെള്ളാനയായി നിന്ന ആസൂത്രണ കമ്മീഷണനെ പിരിച്ചുവിട്ട മോദി സര്‍ക്കാരിനെതിരെ പല കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങളുടെ യഥാര്‍ത്ഥ ക്ഷേമത്തിന് തടസ്സമാണ് ആസൂത്രണ ബോര്‍ഡെന്ന് തിരിച്ചറിഞ്ഞായിരുന്നു അത് പിരിച്ചുവിട്ട് പകരം നിതി ആയോഗ് സ്ഥാപിച്ചത്. ആ തീരുമാനം ശരിയാണെന്ന് സ്ഥാപിക്കുന്നതു കൂടിയാണ് മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ വിജയം.

ജനക്ഷേമ പദ്ധതികളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മോദി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കാനിടയാക്കിയതെന്ന് പല പഠനങ്ങളും കണ്ടെത്തുകയുണ്ടായി. ഇക്കാരണം കൊണ്ടുതന്നെ ഇത്തരം പദ്ധതികളെക്കുറിച്ച് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുകയെന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ മുഖ്യപരിപാടിയാണ്. മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെ വെറും സൗജന്യങ്ങളായി ചിത്രീകരിക്കുകയാണ് ഈ പാര്‍ട്ടികള്‍ ചെയ്യുന്നത്. ജനങ്ങളില്‍നിന്ന് കൂടുതല്‍ ഒറ്റപ്പെടുന്നതും, അധികാരം മരീചികയായി അകന്നുപോകുന്നതുമാണ് ഇതിനു കാരണം. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിച്ച് വോട്ടു വാങ്ങാനായി സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഇത്തരം സൗജന്യങ്ങള്‍ നല്‍കുന്നതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. ഭക്ഷ്യധാന്യ വിതരണത്തിന്റെ കാര്യത്തില്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് വന്‍തോതില്‍ കടപ്പെട്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ സൗജന്യമായും കുറഞ്ഞ നിരക്കിലും നല്‍കിയ ഭക്ഷ്യധാന്യങ്ങള്‍ സ്വന്തം പേരില്‍ നല്‍കി ജനങ്ങളുടെ അനുഭാവം നേടുകയാണല്ലോ കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. എന്നിട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കുപ്രചാരണം നടത്തുകയും ചെയ്തു. ഇപ്പോള്‍ കാലാവധി നീട്ടിയിരിക്കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജനയുടെ സഹായം കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ലഭിക്കും. ഇതു സംബന്ധിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ ഗുണഭോക്താക്കളില്‍ എത്തിക്കേണ്ട ബാധ്യത കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപിക്കുണ്ട്. അങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ മോദിസര്‍ക്കാരിന് സംസ്ഥാനത്ത് അര്‍ഹമായ അംഗീകാരം കിട്ടാതെ പോകും.

Tags: bjpനരേന്ദ്രമോദിGareeb Kalyan Annayojana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

India

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.