തിരുവനന്തപുരം: ബംഗാളി തൊഴിലാളികളെന്ന പേരില്‍ തീവ്രവാദികളെ കേരളത്തിലെത്തിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്‍റലിജന്‍സ് ബ്യൂറോ(ഐബി). പോപ്പുലര്‍ ഫ്രണ്ട് ഐഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി പുറത്തുനിന്നുള്ള ഭീകരരെ കേരളത്തില്‍ പലവിധ മറകള്‍ സൃഷ്ടിച്ച് എത്തിക്കാന്‍ ശ്രമിക്കുമെന്നാണ് ഐബി കരുതുന്നത്.
നിരോധിക്കപ്പെട്ട ബംഗ്ലാദേശിലെ സംഘടനയായ ജമാത്ത് ഉല്‍ മുജാഹിദ്ദീനുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയ (ഐസിസ്) എന്ന തീവ്രവാദ സംഘടനയുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുള്ളതായി പറയുന്നു. ഈ സംഘടനകളിലെ ഭീകരരെ പലരീതികളില്‍ കേരളത്തില്‍ എത്തിച്ചേക്കാമെന്നാണ് ഐബി നിഗമനം.
ചില പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അന്താരാഷ്‌ട്ര ഭീകരസംഘടനകളില്‍ അംഗങ്ങളാണ്. ഇന്ത്യയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളും ഐഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് ഐബി കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നും 150 മുതല്‍ 200 വരെ തീവ്രവാദികള്‍ ഇന്ത്യയിലുണ്ട്. കശ്മീരിലുള്ളതുപോലെ ഈ ഭീകരര്‍ കേരളത്തിലും കര്‍ണ്ണാടകയിലും സജീവമാണ്.
ഐഎസിന്റെ രഹസ്യസെല്ലുകളെ കണ്ടെത്തുന്നത് ഐബിയാണ്. അതിനായി ഓപ്പറേഷന്‍ ചക്രവ്യൂഹ എന്ന പേരില്‍ ഐബിയ്‌ക്ക് പ്രത്യേക സൈബര്‍ നിരീക്ഷണമുണ്ട്. എന്‍ഐഎയും ഈ ദൗത്യത്തില്‍ ഐബിയെ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: