മുംബൈ:ടിവിസീരിയല് താരം തുനിഷശര്മ്മയുടെ ആത്മഹത്യയെതുടര്‍ന്ന് അമ്മനല്‍കിയ പരാതിയില്‍ തുനിഷ ശര്‍മ്മയുടെ സുഹൃത്തും ടിവിതാരവുമായ ഷീസന് മൊഹമ്മദ് ഖാന്അറസ്റ്റിലായി.
സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കെ മുന്കാമുകന് ഷീസന് മൊഹമ്മദ് ഖാന്റെ മേക്കപ്പ് റൂമിലാണ് തൂങ്ങിമരിച്ചത്. തൂങ്ങിയത് മൂലം ശ്വാസം മുട്ടിയാണ് തുനിഷ മരിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. സഹതാരവും ഏറെക്കാലം കാമുകനുമായ ഷീസര്‍ മൊഹമ്മദ് ഖാനുമായുള്ള പ്രണയബന്ധം തകര്‍ന്നതാണ് ജീവിതം അവസാനിപ്പിച്ചതിന് കാരണമെന്ന് പറയുന്നു. ആത്മഹത്യ ചെയ്യുമ്പോള്‍ ഇരുവരും ആലിബാബ: ദസ്താന്‍ ഇ കാബൂള്‍ എന്ന ടിവിപരമ്പരയില് ഇരുവരും അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു.
അമ്മയുടെ പരാതിയെതുടര്‍ന്നാണ് ഷീസന് മൊഹമ്മദ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ നാല് ദിവസം റിമാന്റില്‍ വെച്ചു. നേരത്ത തുനിഷ ശര്‍മ്മ ആത്മഹത്യ ചെയ്യുന്ന സമയത്ത് ഗര്‍ഭിണി ആയിരുന്നെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് എസിപി പിന്നീട് സ്ഥിരീകരിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമാണ് എസിപി തുനിഷ ശര്‍മ്മ ഗര്‍ഭിണി ആയിരുന്നില്ലെന്ന് സ്ഥിരീകരിച്ചത്.
തുനിഷ ശര്‍മ്മയുമായി പ്രണയം തുടങ്ങുന്നതിന് മുന്‍പ് ഷീസാന് മൊഹമ്മദ് ഖാന് മറ്റൊരു നടിയുമായി പ്രണയുണ്ടായിരുന്നു. 20 വയസ്സേ ഉള്ളൂ ആത്മഹത്യ ചെയ്ത തുനിഷ ശര്‍മ്മയ്ക്ക്. ജിയാഖാന്, സുശാന്ത് സിങ്ങ് രാജ്പുത് തുടങ്ങിയ യുവതാരങ്ങളുടെ ആത്മഹത്യകള്‍ പോലെ തുനിഷ ശര്‍മ്മയുടെ ആത്മഹത്യയും പ്രതിയെ കണ്ടെത്താതെ അവസാനിച്ചേക്കുമോ എന്ന് പലര്‍ക്കും ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: