തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ എംഎല്‍എ ഹോസ്റ്റല്‍ കേന്ദ്രീകരിച്ചും അന്വേഷണം. കേസിലെ മുഖ്യപ്രതി ശ്യാംലാലിന് എംഎല്‍എമാരുമായി അടുത്ത ബന്ധമുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. തട്ടിപ്പില്‍ പങ്കാളിയായ അനില്‍കുമാര്‍ എംഎല്‍എ ഹോസ്റ്റലിലെ കോഫി ഹൗസ് ജീവനക്കാരനും സിഐടിയു നേതാവുമാണ്. ഇതോടെ തട്ടിപ്പിന് പിന്നില്‍ ഉന്നതബന്ധങ്ങളുണ്ടെന്ന സംശയങ്ങളും ഉയര്‍ന്നിരിക്കുകയാണ്.
ശ്യാംലാല്‍ എംഎല്‍എ ഹോസ്റ്റലിലെ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്നും എംഎല്‍എമാരില്‍ ചിലരുമായി ശ്യാംലാലിന് അടുത്ത ബന്ധമുണ്ടെന്നും പോലീസ് വിവരം ലഭിച്ചിട്ടുണ്ട്. ശ്യാംലാലിന് എംഎല്‍എമാരുമായി അടുത്ത ബന്ധമുള്ളതായി റിസപ്ഷനിസ്റ്റ് മനോജ് ആണ് പോലീസിന് മൊഴി നല്‍കിയത്. ആദ്യഘട്ടത്തില്‍ മൊഴി നല്കിയ മനോജ് ഇപ്പോള്‍ ഒളിവിലാണ്.
കേസിലെ പ്രധാനപ്രതികളില്‍ ഒരാളായ തട്ടിപ്പിനെപ്പറ്റി ആദ്യം പരാതി വന്നപ്പോഴാണ് പോലീസ് മനോജിന്റെ മൊഴിയെടുത്തത്. എംഎല്‍എ ഹോസ്റ്റലില്‍ വെച്ചാണ് ശ്യാംലാലിനെ മനോജ് പരിചയപ്പെട്ടത്. ശ്യാംലാലിന് മനോജ് കാര്‍ വാങ്ങി നല്കി. മനോജ് വാങ്ങി നല്കിയ ഈ കാറിലാണ് ശ്യാംലാല്‍ ഉദ്യോഗാര്‍ഥികളെ ടൈറ്റാനിയത്തില്‍ അഭിമുഖത്തിനായി എത്തിച്ചിരുന്നത്.
നിലവില്‍ കേസിലെ ഒന്നാംപ്രതി ദിവ്യ മാത്രമാണ് പിടിയിലായത്. പ്രധാനപ്രതികളായ ശശികുമാരന് തമ്പി, ശ്യാംലാല്‍, പ്രേംകുമാര്‍, മനോജ്, ദിവ്യയുടെ ഭര്‍ത്താവ് രാജേഷ് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കുവേണ്ടി പോലീസ് തെരച്ചില്‍ നടത്തി വരികയാണ്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ വഴി ഉദ്യോഗാര്‍ത്ഥികളെ കുടു്്ക്കിയിരുന്നത് ദിവ്യയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: