ധാക്ക: രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ടെസ്റ്റ് പരമ്പര (2-0) ഇന്ത്യ നേടി… രണ്ടാം ഇന്നിംഗ്സില്‍ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാലാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ചെറിയ സ്ക്കോര്‍ പിന്തുടര്‍ന്ന ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ എല്ലാം പരാജയപ്പെട്ട കളിയില്‍ ഏഴാം വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശ്രേയസ് അയ്യരും രവിചന്ദ്രന്‍ അശ്വിനുമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. അ്ശ്വിനാണ് മാന്‍ ഓഫ് ദ മാച്ച്. ചേതാശ്വര്‍ പൂജാരയാണ് മാന്‍ ഓഫ ദ സീരീസ്
സ്കോര്‍: ബംഗ്ലാദേശ് 227, 231. ഇന്ത്യ 314, 145/7.
നാലാംദിനം കളി ആരംഭിക്കുമ്പോള്‍ ആറ് വിക്കറ്റുകള്‍ കയ്യിലുണ്ടായിരുന്ന ഇന്ത്യക്ക് ജയം നൂറ് റണ്‍സ് അകലെയായിരുന്നു. ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും മെഹിദി ഹസന് മിറാജും ചേര്‍ന്ന് മൂന്ന് വിക്കറ്റ് കൂടി വീഴ്ത്തിയപ്പോള്‍ ഇന്ത്യ തോല്‍ക്കുമെന്ന് തോന്നി. എന്നാല്‍ ശ്രേയസ് അയ്യരും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്ന് ടീമിനെ കരകയറ്റി. 71 റണ്‍സിന്റെ കൂട്ടുകെട്ട് പങ്കിട്ടാണ് ഇരുവരും ടീം ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
അശ്വിന് 62 പന്തില്‍ ഒരു സിക്സും നാലു ഫോറും അടക്കം 42 റണ്‍സെടുത്തു. അയ്യര്‍ 46 പന്തില്‍ 29 റണ്‍സെടുത്തു. 16 പന്തില്‍ 13 റണ്‍സെടുത്ത ജയ്ദേവ് ഉനദ്കടിന്റെ വിക്കറ്റാണ് നാലാംദിനം ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ശുഭ്മന്‍ ഗില്‍ (ഏഴ്), ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ (രണ്ട്), ചേതേശ്വര്‍ പൂജാര (ആറ്), വിരാട് കോലി (ഒന്ന്), ഋഷഭ് പന്ത് (ഒന്‍പത്) എന്നിവര്‍ ബംഗ്ലദേശ് ബോളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ രണ്ടക്കം കടക്കാതെ മടങ്ങി. ബംഗ്ലദേശിനായി മെഹ്ദി ഹസന് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി.
ആദ്യ മത്സരം ഇന്ത്യ 188 റണ്‍സിന് വിജയിച്ചിരുന്നു. ജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: