Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്രിസ്മസ് അനുഭവങ്ങളില്‍ പൊതുസമൂഹത്തെ ഏറ്റവും ആകര്‍ഷിക്കുന്നതു കാരള്‍ ഗാനങ്ങളാണ്! മലയാളത്തിലെ മികച്ച ചില കാരള്‍ ഗാനങ്ങളുടെ പിറവിക്കു പിന്നിലെ കഥകള്‍

കൊച്ചി കോരിത്തരിച്ച ഒരു ഗാനമേളയിലൂടെയാണ് യേശുദാസിന്റെ വരവ് കലാഭവന്‍ ആഘോഷിച്ചത്. തുടര്‍ന്നു കലാഭവന്‍ നൂതനമായ ബൈബിള്‍ ഗാനമേള ആവിഷ്‌കരിച്ചു. ബൈബിളിലെ വ്യത്യസ്തമായ 10 മൂഹൂര്‍ത്തം ആസ്പദമാക്കി ആബേലച്ചന്‍ എഴുതിയ 10 പാട്ട് ആയിരുന്നു ഗാനമേളയുടെ കാതല്‍.

Janmabhumi Online by Janmabhumi Online
Dec 25, 2022, 11:55 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

ഷാജന്‍ സി. മാത്യു

ചെന്നൈ സാന്തോം ചര്‍ച്ചിനോടു ചേര്‍ന്ന കല്‍പനാ ഹൗസ് എന്ന ബംഗ്ലാവിലെ കട്ടിലിനു ചാരേയിരുന്ന് ഇതു മൂളിയപ്പോള്‍ കെ.ജെ. ജോയി ഇടറിയ ശബ്ദത്തില്‍ ചോദിച്ചു ‘ഈ പാട്ടൊക്കെ ഓര്‍ക്കുന്നവര്‍ ഇന്നു കേരളത്തിലുണ്ടോ…’ ഉണ്ടെന്നു മാത്രമല്ല, ദേവാലയങ്ങളിലും ക്രിസ്മസ് കാരളുകളിലും ഇതു സജീവമാണെന്നു പറഞ്ഞപ്പോള്‍ ജോയി കരഞ്ഞു. ‘അറിയാമോ? എനിക്ക് കാലില്ല, ഈ കട്ടിലില്‍നിന്ന് എണീക്കാന്‍ പോലും കഴിയില്ല. സംസാരിക്കാനും ബുദ്ധിമുട്ടാണ്.’ സായൂജ്യം സിനിമയ്‌ക്ക് വേണ്ടി യൂസഫലി കേച്ചേരിയുടെ രചനയില്‍ ജോയി സംഗീതം നല്‍കിയ എക്കാലത്തേയും മികച്ച ക്രിസ്മസ് ഗാനമാണ് ‘കാലിത്തൊഴുത്തില്‍ പിറന്നവനേ…”

ഈ മനുഷ്യനെ ഇത്ര ദുര്‍ബലനായി കാണാന്‍ ആരും ഇഷ്ടപ്പെടില്ല. കാരണം, അത്ര പ്രതാപശാലിയായിരുന്നു ജോയി ഒരുകാലത്ത്. ദേവരാജന്‍, ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, എ.ടി. ഉമ്മര്‍, സലില്‍ ചൗധരി, എം.കെ. അര്‍ജുനന്‍ എന്നീ മഹാരഥന്മാര്‍ നിറഞ്ഞുനിന്ന കാലത്തായിരുന്നു മലയാള ചലച്ചിത്ര സംഗീതത്തിനു പുതിയ ശബ്ദസംസ്‌കാരം നല്‍കിയ ജോയിയുടെ തേരോട്ടം.

പുല്‍ക്കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി…

ചൈതന്യമുള്ള ഒരുപാട് ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ സൃഷ്ടിച്ച ഫാ. ആബേല്‍-കെ.കെ. ആന്റണി ടീം തന്നെയാണ് ആദ്യമായി ഒരു ക്രിസ്മസ് ഗാനം എല്‍പി റിക്കോര്‍ഡില്‍ ആലേഖനം ചെയ്തു മലയാളിക്കു നല്‍കിയത്, 1972ല്‍.

‘പുല്‍ക്കൂട്ടില്‍ വാഴുന്ന  

പൊന്നുണ്ണി നിന്‍

തൃപ്പാദം കുമ്പിട്ടു നില്‍ക്കുന്നു ഞാന്‍’

എന്ന അരുമയാര്‍ന്ന പാട്ട്. അനുപല്ലവിയില്ലാത്ത, പല്ലവിയും മൂന്നു ചരണവുമുള്ള പാട്ട്. ആഹ്ലാദത്തിന്റെ ക്രിസ്മസ് ഗാനമായിരുന്നിട്ടും സങ്കടത്തിന്റെ ഛായയുള്ള

‘ഭൂമിയിലീശ്വര പുത്രന്‍ ജനിച്ചപ്പോള്‍

പൂത്തിരി കത്തിച്ചില്ലാരുമാരും

പൂവല്‍മെയ് മൂടുവാന്‍ ശീതമകറ്റുവാന്‍

പൂഞ്ചേല നല്‍കിയില്ലാരുമാരും’

എന്ന വരികളും അവസാന ചരണമായി ആബേലച്ചന്‍ ചേര്‍ത്തു. അടിസ്ഥാനപരമായി വിഷാദത്തിലേക്കു ചായ്‌വുണ്ടായിരുന്ന അച്ചന്റെ കാവ്യവീക്ഷണം ഈ ഗാനത്തിലും പ്രതിഫലിച്ചു എന്നു സാരം. കെ.കെ. ആന്റണിയുടെ ഹൃദ്യമായ, പുവല്‍മെയ് തലോടുന്ന സംഗീതവും യേശുദാസിന്റെ പട്ടുപോലുള്ള ആലാപനവും അരനൂറ്റാണ്ട് തികയുമ്പോഴും പുതുപുത്തനായി നില്‍ക്കുകയല്ലേ…

ക്രിസ്ത്യന്‍ പ്രാര്‍ഥനകളും പാട്ടുകളും സുറിയാനിയില്‍നിന്നു മലയാളിത്തിലേക്ക്  മാറ്റുവാനായി എറണാകുളത്ത് ഫാ. ആബേല്‍ സിഎംഐ ഡയറക്ടറായി ക്രിസ്ത്യന്‍ ആര്‍ട്‌സ് ക്ലബ് രൂപീകരിച്ചു. ക്ലബിന്റെ പ്രശസ്തി വളര്‍ന്നു വരികെയാണ് ഗായകന്‍ യേശുദാസ് ക്ലബുമായി സഹകരിക്കുന്നത്. കലാപ്രവര്‍ത്തനത്തിനു മതേതര സ്വഭാവം വേണമെന്നും, ക്ലബിന് ക്രിസ്ത്യന്‍ പേര് യോജിക്കില്ലെന്നും യേശുദാസ് അഭിപ്രായപ്പെട്ടു. യോജിച്ച പേരു നിര്‍ദേശിക്കാന്‍ യേശുദാസിനോട് അവിടെവച്ചുതന്നെ അച്ചന്‍ ആവശ്യപ്പെട്ടു. ഉടനടി യേശുദാസ് പറഞ്ഞ പേരാണ് ‘കലാഭവന്‍’. അങ്ങനെയാണ് പില്‍ക്കാലത്ത് നൂറുകണക്കിനു കലാകാരന്മാരുടെ കുലപ്പേരായി മാറിയ ‘കലാഭവന്‍’ എന്ന നാമത്തിലേക്ക് 1970ല്‍ ക്രിസ്ത്യന്‍ ആര്‍ട്സ് ക്ലബ് രൂപം മാറുന്നത്.

കൊച്ചി കോരിത്തരിച്ച ഒരു ഗാനമേളയിലൂടെയാണ് യേശുദാസിന്റെ വരവ് കലാഭവന്‍ ആഘോഷിച്ചത്. തുടര്‍ന്നു കലാഭവന്‍ നൂതനമായ ബൈബിള്‍ ഗാനമേള ആവിഷ്‌കരിച്ചു. ബൈബിളിലെ വ്യത്യസ്തമായ 10 മൂഹൂര്‍ത്തം ആസ്പദമാക്കി ആബേലച്ചന്‍ എഴുതിയ 10 പാട്ട് ആയിരുന്നു ഗാനമേളയുടെ കാതല്‍. സംഗീതം-കെ.കെ. ആന്റണി. കേരളം മുഴുവന്‍ വിജയകരമായി സഞ്ചരിച്ച ആ ഗാനമേള സംഘത്തില്‍ മിക്കപ്പോഴും ലീഡ് സിങ്ങര്‍ യേശുദാസ് ആയിരുന്നു. കലാഭവനിലെ പാട്ടുകാരും ഇതില്‍ നിറഞ്ഞുനിന്നു.

ആ ഗാനങ്ങളുടെ അഭൂതപൂര്‍വമായ വിജയം കണ്ടപ്പോള്‍ ഇത് ആല്‍ബമായി പുറത്തിറക്കാന്‍ ആബേലച്ചന്‍ തീരുമാനിച്ചു. അങ്ങനെ എച്ച്എംവിയില്‍ റിക്കോര്‍ഡ് ചെയ്ത് ‘ക്രിസ്ത്യന്‍ ഡിവോഷനല്‍ സോങ്സ്’ എന്ന പേരില്‍ ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളുടെ എല്‍പി ഡിസ്‌ക് കലാഭവന്‍ പുറത്തിറക്കി. ആ ഡിസ്‌ക്കിലെ പത്തു പാട്ടുകളിലൊന്നായാണ് ‘പുല്‍ക്കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി…’ പിറവിയെടുത്തത്. യേശുദാസിനൊപ്പം പാടിയത് ബി. വസന്ത. അങ്ങനെയാണ് ഒരു മലയാള കാരള്‍ ഗാനം ആദ്യമായി റിക്കോര്‍ഡ് ചെയ്യപ്പെടുന്നത്.

യഹൂദിയായിലെ ഒരു ഗ്രാമത്തില്‍...

വര്‍ഷം 35 ആയി. എന്നിട്ടും യേശുദാസ് പാടിയ ഈ ക്രിസ്മസ് ഗാനത്തിന്റെ കസേരയില്‍ മറ്റൊന്നിനു കയറിയിരിക്കാനായിട്ടില്ല. കാരള്‍ഗാന ചരിത്രത്തിലെ അനുപമമായ ഒന്നാം സ്ഥാനം. 1987ല്‍ തരംഗിണി ഇറക്കിയ ‘സ്‌നേഹപ്രതീകം’ എന്ന ക്രിസ്മസ് ആല്‍ബത്തിലെ ആദ്യ പാട്ടാണ് യഹൂദിയായിലെ ഒരു ഗ്രാമത്തില്‍… ഇതടക്കം ആല്‍ബത്തിലെ പത്തു പാട്ടും ഹിറ്റായി. ഇങ്ങനെ സംഭവിക്കുന്നതും സംഗീത ചരിത്രത്തില്‍ വല്ലപ്പോഴും മാത്രം. യഹൂദിയായിലെ… പൊലെതന്നെ സൂപ്പര്‍ ഹിറ്റാണ് സുജാത സുന്ദരമായി പാടിയ ‘കാവല്‍ മാലാഖമാരെ കണ്ണടയ്‌ക്കരുതേ…’യും. ആല്‍ബത്തിലെ പത്തു പാട്ടിനും സംഗീതം നല്‍കിയിരിക്കുന്നതു കോട്ടയം ഈരയില്‍ക്കടവ് സ്വദേശി എ.ജെ. ജോസഫ് എന്ന ഗിറ്റാര്‍ ജോസഫ്. തന്റെ ഗാനങ്ങള്‍ ആഗോള പ്രശസ്തി നേടിയപ്പോഴും ഒരു ചെറുപുഞ്ചിരിയോടെ വീട്ടിലെ തന്റെ സ്വന്തം സ്റ്റുഡിയോയില്‍ ഒതുങ്ങിക്കൂടിയ പ്രതിഭ. ക്രിസ്മസ് രാത്രിയില്‍ ‘സ്‌നേഹപ്രതീകം’ എന്ന ആല്‍ബത്തിലെ ഒരു ഗാനമെങ്കിലും പാടാത്ത

മഞ്ഞും തണുപ്പും നിറഞ്ഞ രാവില്‍…

‘ക്രിസ്മസ് ഒരു വലിയ ആഘോഷമാണ്. ലോകത്തിലെ ഏതു ക്രിസ്മസ് ഗാനവും എടുത്ത നോക്കൂ. എല്ലാംതന്നെ മേജര്‍ നോട്‌സിലാണു കംപോസ് ചെയ്തിരിക്കുന്നത്. ആഘോഷത്തിന്റെ മൂഡ് അതാണ്. എനിക്ക് എത് അറിയാഞ്ഞിട്ടല്ല. പക്ഷേ, ആബേലച്ചന്റെ വരികള്‍ ആവര്‍ത്തിച്ചു വായിച്ചപ്പോള്‍ അങ്ങനൊരു സംഗീതം ചെയ്യാന്‍ കഴിഞ്ഞില്ല. കാരണം ആ വരികളില്‍ ശരിക്കും സങ്കടമായിരുന്നു. സാഹിത്യത്തോടു നീതിപുലര്‍ത്തുന്നതായിരിക്കണം സംഗീതം എന്നതാണ് എന്റെ വിശ്വാസം.’ പറയുന്നത് എം.ഇ. മാനുവല്‍. തികച്ചും വ്യത്യസ്തമായ, സൂപ്പര്‍ ഹിറ്റായ ക്രിസ്മസ് ഗാനം ഒരുക്കിയ സംഗീത സംവിധായകന്‍. വലിയ ഹിറ്റുകള്‍ സമ്മാനിച്ചശേഷം പെട്ടെന്നു നമ്മുടെ ഇടയില്‍നിന്ന് അപ്രത്യക്ഷമായ പ്രതിഭ. നാളുകള്‍ നീണ്ട അന്വേഷണത്തിനു ശേഷമാണു മാനുവലിനെ കണ്ടുപിടിക്കാന്‍ കഴിഞ്ഞത്. പതിറ്റാണ്ടുകളായി കുവൈറ്റില്‍ സംഗീതാധ്യാപകനായി ഒതുങ്ങി ജീവിക്കുകയായിരുന്ന മാനുവല്‍ ഇപ്പോള്‍ കൊച്ചിയിലുണ്ട്.

‘മഞ്ഞും തണുപ്പും നിറഞ്ഞ രാവില്‍

വെണ്ണിലാവെങ്ങും പരന്നരാവില്‍

ദൈവകുമാരന്‍ പിറന്നു ഭൂവില്‍

മംഗളഗാനം മുഴങ്ങി വാനില്‍’

സുഹൃത്തേ, ഇതിലെവിടെയാണു ദുഃഖവും വിഷാദവും?

നിങ്ങള്‍ ഈ പാട്ടിന്റെ അടുത്ത ചരണം ശ്രദ്ധിക്കൂവെന്നു മാനുവല്‍ പറയുന്നു.

‘പുല്‍ക്കൂട്ടിലുണ്ണി പിറന്നനേരം

പൂത്തിരി കത്തിച്ചില്ലാരുമാരും

പൂക്കളിറത്തു നിരത്തിയില്ല

പുത്തനുടുപ്പുകള്‍ നല്‍കിയില്ല’

‘ഇതു വായിച്ചപ്പോള്‍ ഞാന്‍ കരഞ്ഞുപോയി. ഇത്ര ഗതികേടില്‍ ജനിക്കേണ്ടി വന്ന ഒരു കുഞ്ഞിന്റെ വിഷമാവാസ്ഥ ശരിക്കും ഉലച്ചു. ജൂബിലന്റ് സംഗീതമൊന്നും ചെയ്യാന്‍ തോന്നിയില്ല. വളരെ പതിഞ്ഞ സ്ഥായിയാണു മനസ്സിലേക്കു വന്നത്. യേശുദാസ് എന്തു പറയും എന്ന് ആകാംക്ഷ ഉണ്ടായിരുന്നു. തരംഗിണിയുടെ പ്രൊഡക്ഷന്‍ ആയിരുന്നു ‘സ്‌നേഹമാല്യം’ എന്ന ആ ആല്‍ബം. പക്ഷേ, അദ്ദേഹം എതിരൊന്നും പറഞ്ഞില്ല. നന്നായി പാടി സഹകരിക്കുകയും ചെയ്തു.’

സ്‌നേഹമാല്യത്തിലെ എല്ലാ പാട്ടുകളും സൂപ്പര്‍ ഹിറ്റായി. പതിനായിരക്കണക്കിനു കസെറ്റുകള്‍ വിറ്റു.എറണാകുളം സിമിത്തേരിമുക്ക് മഷ്ണശേരി മാനുവലിന് ജീവിതമെന്നാല്‍ സംഗീതമായിരുന്നു. കലാഭവനില്‍ ഹാര്‍മോണിയം, കീബോര്‍ഡ് പ്ലെയര്‍ ആയാണു സംഗീതത്തിന്റെ സഫലജീവിതം ആരംഭിക്കുന്നത്.

എച്ച്എംവിക്കു വേണ്ടി ഫാ. മൈക്കില്‍ പനയ്‌ക്കല്‍, വര്‍ഗീസ് മാളിയേക്കല്‍ എന്നിവരുടെ രചനയില്‍ സംഗീതം നല്‍കി ഡിസ്‌ക്കുകള്‍ ഇറക്കി വിജയമായ കാലത്താണ് യേശുദാസ് തരംഗിണിയിലേക്കു ക്ഷണിക്കുന്നത്. തരംഗിണിയുടെ വിജയത്തിനുവേണ്ടി ചോരയും നീരും നല്‍കിയ നാളുകള്‍.  ഒരുപാട് ആഗ്രഹിച്ചിരുന്ന ആബേലച്ചന്റെ രചന കയ്യില്‍ കിട്ടിയപ്പോള്‍ സംഗീതം ചെയ്യാന്‍ യേശുദാസ് നിര്‍ദേശിച്ചതു മാനുവലിനോട്. അതാണ് സൂപ്പര്‍ ഹിറ്റായ ‘സ്‌നഹമാല്യം’.

യേശുദാസുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നു വിടപറഞ്ഞതിനാല്‍ ‘സ്‌നേഹമാല്യ’ത്തിനുശേഷം മറ്റൊരു ആല്‍ബം തരംഗിണിക്കുവേണ്ടി ഈ അനുഗൃഹീത സംഗീതസംവിധായകനില്‍നിന്ന് ഉണ്ടായില്ല. ‘വലിയ സംഗീതസംവിധായകനെന്ന പേരൊന്നും എനിക്കു വേണ്ട. ഞാന്‍ ചെയ്ത പാട്ടുകള്‍ അവിടെയുണ്ട്. സംഗീതം അറിയാവുന്നവര്‍ക്ക് അറിയാം ഞാന്‍ ആരാണെന്ന്. സ്വയം വഞ്ചിക്കുന്നില്ല എന്ന വലിയ സന്തോഷം എന്റെ ഈ എളിയ ജീവിതത്തിലുണ്ട്. തരംഗിണിയില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ എനിക്കതു ചെയ്യേണ്ടി വരുമായിരുന്നു. വലിയ പ്രതിഭയാകുന്നതിലും പ്രധാനം നല്ല മനുഷ്യനാവുകയാണ്.’ മാനുവല്‍ പറയുന്നു.

പൈതലാം യേശുവേ…

1984ല്‍ ക്രിസ്മസിന് തരംഗിണി ഇറക്കിയ ‘സ്നേഹപ്രവാഹം’ എന്ന ആല്‍ബം തേടി എത്തുന്നവരുടെ എണ്ണം കാലം ചെല്ലുംതോറും ഏറി വരുന്നു. ആല്‍ബത്തില്‍ ഫാ. ജസ്റ്റിന്‍ പനയ്‌ക്കല്‍ ഈണം നല്‍കിയ 12 പാട്ടും മനോഹരം. പക്ഷേ, യേശുദാസ് പാടിയ 11 പാട്ടുകളേക്കാള്‍ ജനപ്രിയമായത് ചിത്ര പാടിയ ‘പൈതലാം യേശുവേ…’ ആണ്. നെയ്യാറ്റിന്‍കര രൂപതയില്‍ പുരോഹിതനായ ഫാ. ജോസഫ് പാറാങ്കുഴിയാണ് രചന നിര്‍വഹിച്ചത്.

പ്രശസ്തിക്കു പിടികൊടുക്കാതെ കളമശേരി ഒസിഡി ആശ്രമത്തില്‍ വിശ്രമജീവിതം നയിക്കുന്ന അച്ചന്‍ പറയുന്നു. ’11 പാട്ട് റിക്കോര്‍ഡ് ചെയ്തുകഴിഞ്ഞപ്പോള്‍ ഞാന്‍ ആല്‍ബത്തിന്റെ നിര്‍മാതാവു കൂടിയായ യേശുദാസിനോടു പറഞ്ഞു. അടുത്ത പാട്ടിനു നമുക്കൊരു ഫീമെയില്‍ ശബ്ദംവേണം. യേശുദാസ് പറഞ്ഞു. ‘തിരുവനന്തപുരത്ത് സംഗീത കോളജില്‍ പഠിക്കുന്ന ഒരു കുട്ടിയുണ്ട്. നമുക്ക് വിളിക്കാം. അടുത്ത ദിവസം കെ.എസ്. ചിത്ര പിതാവിന്റെ സ്‌കൂട്ടറിന്റെ പിന്നിലിരുന്നു തരംഗിണി സ്റ്റുഡിയോയിലേക്കു വരുന്നത് ഇന്നും ഓര്‍മയുണ്ട്. ‘ആരാണു മ്യൂസിക് ഡയറക്ടര്‍ എന്നു ചിത്രയുടെ പിതാവ് അന്വേഷിച്ചു. ഞാനാണ്, ഒരു പുരോഹിതനാണ് എന്നറിഞ്ഞപ്പോള്‍ മകളെ അവിടെ നിര്‍ത്തിയിട്ടു പിതാവ് മടങ്ങി. ഞാന്‍ ഹാര്‍മോണിയം വായിച്ചു ചിത്രയെ പാട്ടു പഠിപ്പിച്ചു.

പാട്ടു പഠിച്ചുകഴിഞ്ഞപ്പോള്‍ ചിത്ര ചോദിച്ചു. ‘അച്ചാ ഈ വരികളുടെ ഒരു പശ്ചാത്തലം എന്താണ്?  മാതാവിന്റെ മടിയിലെ ഉണ്ണീശോയെ മനസ്സില്‍ ഒരു താരാട്ടു പാടിയാല്‍ മതി എന്നു ഞാന്‍ പറഞ്ഞു. രണ്ടുമണിക്കൂര്‍ കഴിഞ്ഞായിരുന്നു റിക്കോര്‍ഡിങ്. ഈ സമയം മുഴുവന്‍ ചിത്ര ആരോടും ഒന്നും മിണ്ടിയില്ല.’

ഫസ്റ്റ് ട്രയല്‍ കഴിഞ്ഞു. അടുത്തത് ഫസ്റ്റ് ടേക്ക്. അത്ഭുതം. പാട്ട് ഓകെ. യേശുദാസ് പോലും പല ടേക്കുകളിലൂടെയാണു പാട്ടുകള്‍ ശരിയാക്കിയത്. അപ്പോഴാണ് ഒരു കൊച്ചു പെണ്‍കുട്ടി ഒറ്റ ടേക്കില്‍ ഓകെയാക്കുന്നത്. ‘ഫാദര്‍ ശരിയായോ, ഞാന്‍ വീ ണ്ടും പാടട്ടേ…’ എന്നായിരുന്നു ചിത്രയുടെ ചോദ്യം. ‘വേണ്ട മോളേ.. ഞാന്‍ മനസ്സില്‍ എന്ത് ആഗ്രഹിച്ചോ, അതു മോള് പാടി.’

എറണാകുളം കുമ്പളങ്ങി പനക്കല്‍ വീട്ടില്‍ ജോബിന്റെ മകന്‍ ജസ്റ്റിന്റെ സംഗീതഗുരു  അമ്മ ഇസബേല്‍ തങ്കമ്മയായിരുന്നു. ഇസബേലിന്റെ സഹോദരിമാര്‍ സംഗീതാധ്യാപികമാര്‍ ആയിരുന്നു. അവരില്‍ നിന്നു കേട്ടു പഠിച്ചതൊക്കെ മകനെ അവര്‍ പാടിപ്പഠിപ്പിച്ചു. പുരോഹിതനായിട്ടും സംഗീതക്കമ്പം കൈവിട്ടില്ല.

യേശുദാസ് ശബരിമല ദര്‍ശനം നടത്തിയ കാലത്തു  ക്രിസ്ത്യന്‍ സഭയുടെ പല കോണുകളില്‍നിന്ന് അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരു ന്നു. അക്കാലത്ത് കുവൈറ്റില്‍ നടത്തിയ ഒരു ബൈബിള്‍ പ്രഭാഷണത്തിനിടയ്‌ക്ക് യേശുദാസിന്റെയും ലതാ മങ്കേഷ്‌കറിന്റെയും ആലാപന മഹത്വത്തെപ്പറ്റി ഫാ. ജസ്റ്റിന്‍ പരാമര്‍ശിച്ചിരുന്നു. പിറ്റേന്ന് യേശുദാസിന്റെ പരിപാടി കുവൈറ്റില്‍ ഉണ്ടായിരുന്നു. ‘അയ്യപ്പദാസ്’ എന്നുവരെ പരിഹാസം ഏറ്റുവാങ്ങേണ്ടിവന്ന അക്കാലത്ത്, തന്നെ പ്രശംസിച്ചു സംസാരിച്ച പുരോഹിതനെ കാണാന്‍ യേശുദാസ് താല്‍പ്പര്യം പ്രകടിപ്പിച്ചു. അങ്ങനെയാണ് ഈ കൂട്ടുകെട്ടു പിറക്കുന്നതും തരംഗിണിയുടെ തളിര്‍മാല്യം, സ്നേഹപ്രവാഹം, സ്നേഹസന്ദേശം എന്നീ ആല്‍ബങ്ങളില്‍ അച്ചന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നതും. ഫാ. ജസ്റ്റിന്റെ 29 പാട്ടുകളില്‍ 25ഉം പാടിയത് യേശുദാസ് ആണ്.

എന്തുകൊണ്ട് വളരെ കുറച്ചു മാത്രം ചെയ്തു? ‘നല്ല ഒരു വൈദികനാകാനാണ് ഞാന്‍ എന്നും ആഗ്രഹിച്ചത്. സംഗീതം എന്റെ ഹോബി മാത്രമാണ്. ഹോബിയില്‍ കൂടുതല്‍ മുഴുകുന്നത് പൗരോഹിത്യത്തിനു മങ്ങലേല്‍പ്പിക്കുമോ എന്ന ഭയം കൊണ്ടാണു മാറി നിന്നത്.’ റോമില്‍നിന്നു ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം ആലുവ മംഗലപ്പുഴ സെമിനാരിയില്‍ 28 വര്‍ഷം പ്രഫസറായിരുന്നു. അക്കാലത്ത് ആകാശവാണിയിലെ ശാസ്ത്രീയ സംഗീതപാഠം കേട്ടും പുസ്തകങ്ങളുടെ സഹായത്തോടെയുമാണു സംഗീതം ശാസ്ത്രീയമായി പഠിച്ചത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിവര്‍പൂള്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈയ്ക്കും സഹതാരം ആന്‍ഡി റോബേര്‍ട്ട്‌സണും കാറപകടത്തില്‍ അന്തരിച്ച ഡീഗോ ജോട്ടയ്ക്കും സഹോദരന്‍ ആന്ദ്ര സില്‍വയ്ക്കും ആദരമര്‍പ്പിക്കാന്‍ അവര്‍ കളിച്ചിരുന്ന ജേഴ്‌സി നമ്പര്‍ ആലേഖനം ചെയ്ത പുഷ്പ മാത്രകയുമായി പോര്‍ച്ചുഗലിലെ ഗൊണ്ടോമറില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയപ്പോള്‍
Football

ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

Sports

ഏഴ് പൊന്നഴകില്‍ സജന്‍ പ്രകാശ്; ലോക പോലീസ് മീറ്റില്‍ നീന്തലിന്റെ ഏഴ് ഇനങ്ങളില്‍ സ്വര്‍ണം

coir
Kerala

കയര്‍മേഖല അഴിയാക്കുരുക്കില്‍; കയര്‍ത്തൊഴിലാളികളും ക്ഷേമനിധി ബോര്‍ഡും പ്രതിസന്ധിയില്‍

Kerala

വാന്‍ ഹായ് കപ്പലിലെ തീപ്പിടിത്തം: രക്ഷാസംഘം ആശങ്കയില്‍

Kerala

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

1. മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം, 2.വിദ്യാര്‍ത്ഥികള്‍ കിടക്കുന്ന മുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 3. ശുചിമുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 4. മേല്‍ത്തട്ട് വിണ്ടുകീറി 
പൊട്ടിയ നിലയില്‍

മറ്റൊരു ദുരന്തത്തിന് കാത്തിരിക്കുന്നു; കോട്ടയത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളും അപകടാവസ്ഥയില്‍

പാക് ചാരവനിത ജ്യോതി മൽ​ഹോത്രയുടെ കേരള യാത്ര ടൂറിസം വകുപ്പിന്റെ ചെലവിൽ; കെ. സുരേന്ദ്രന്റെ ആരോപണം ശരിവച്ച് വിവരാവകാശ രേഖ

പാലക്കാട് രഘു: മങ്ങലില്ലാത്ത മൃദംഗമാംഗല്യം

കാളികാവിൽ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി; നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; 30 ഓളം പേര്‍ക്ക് പരിക്ക്‌

കളികാര്യമായി… വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസുകാരനെ അഗ്നിരക്ഷാ സേനാഗംങ്ങള്‍ രക്ഷപ്പെടുത്തി

മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

സമൂഹ മാധ്യമങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതിയ ഡിജിപിയുടെ ആദ്യ സര്‍ക്കുലര്‍

ട്രിനിഡാഡ് ആൻഡ് ടൊബാഗോ പരമോന്നത ദേശീയ ബഹുമതി: നയതന്ത്ര മികവില്‍ പ്രധാനമന്ത്രിക്കും ഭാരതത്തിനുമുള്ള അംഗീകാരം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് 

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies