തിരുവനന്തപുരം: ഈ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചിരിക്കുകയാണ്.
ശ്രീനാരായണ ഗുരുദേവന് കല്‍പ്പിച്ചനുവദിച്ച ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതി ആഘോഷങ്ങള്‍ രാജ്യത്തിനകത്തും പുറത്തുമായി സംഘടിപ്പിച്ചതിന്റെ പുണ്യവുമായാണ് ഈ വര്‍ഷത്തെ ശിവഗിരി തീര്‍ത്ഥാടനം കടന്നുവരുന്നത്. ഗുരുദേവന് ഉപദേശിച്ച വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൃഷി, കൈത്തൊഴില്‍, കച്ചവടം, സംഘടന, ശാസ്ത്ര സാങ്കേതിക പരിശീലനം എന്നീ എട്ട് വിഷയങ്ങളെ വര്‍ത്തമാനകാല ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ആവിഷ്ക്കരിക്കുന്ന 13 സമ്മേളനങ്ങളാണ് തീര്‍ത്ഥാടന മഹാമഹത്തിന്റെ ഭാഗമായി ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദര്‍ശനത്തിന്റെയും മഹാകവി കുമാരനാശാന്റെ ‘ചണ്ഡാല ഭിക്ഷുകിയുടെ രചനാശതാബ്ദി’യുടെയും ആഘോഷങ്ങളും ഇതോടൊപ്പം നടക്കുന്നു.
ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ അഥവാ മഹാപാഠശാലയുടെ കനക ജൂബിലി ആഘോഷ ങ്ങളോടനുബന്ധമായി ഇന്ത്യയ്ക്കകത്തും പുറത്തും സംഘടിപ്പിച്ച ആദ്ധ്യാത്മിക സാംസ്കാരിക പരിപാടികളുടെ സമാപനവും ഈ അവസരത്തില്‍ നടക്കുകയാണ്. ലോകത്താകമാനമുള്ള ഗുരുദേവ ഭക്തരുടെ സവിശേഷ ശ്രദ്ധയും സജീവസാന്നിധ്യവും 90-ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന് ഉണ്ടാകണമെന്ന് ഗുരുദേവ നാമത്തില്‍ അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു.
ഡിസംബര്‍ 30ന് പുലര്‍ച്ചെ പര്‍ണ്ണശാലയിലും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ബ്രഹ്മവിദ്യാലയത്തില്‍ ഗുരുദേവ കൃതികളുടെ പാരായണം നടക്കും. രാവിലെ ഏഴരയ്ക്ക് ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ പതാകോദ്ധാരണം നടത്തും.
ഡിസംബര്‍ 30, രാവിലെ 9 30ന് ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്സച്ചിദാനന്ദ സ്വാമികളുടെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് ഈ വര്‍ഷത്തെ തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യും. .കേന്ദ്ര വിദേശ പാര്‍ലമെന്ററികാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരന് മുഖ്യാതിഥി ആയിരിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ സൂക്ഷ്മാനന്ദ സ്വാമികള്‍, ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികള്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നിര്‍വഹി ക്കും. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് എം.എല്‍.എ, മുന്‍ മന്ത്രി കെ. ബാബു എം. എല്‍. എ., പ്രവാസി സമ്മാന്‍ പുരസ്കാര ജേതാവ് കെ.ജി.ബാബുരാജന്, ഗോകുലം ഗ്രൂപ്പ് ചെയര്‍മാര്‍ ഗോകുലം ഗോപാലന്, കേരളകൗമുദി ചീഫ് എഡിറ്റര്‍ ദ്രീപുരവി, യോഗനാദം ന്യൂസ് ചെയര്മാന് സൗത്ത് ഇന്ത്യന്‍ ആര്.വിനോദ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. വിശാലാനന്ദ സ്വാമികള്‍ സ്വാഗതവും ശ്രീമദ് ശാരദാനന്ദ സ്വാമികള്‍ കൃതജ്ഞതയും രേഖപ്പെടുത്തും.
രാവിലെ 11 മണിക്ക് നടക്കുന്ന ‘വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക സമ്മേളനം’ വിദ്യാഭ്യാസ വകുപ്പ് മന്ത്രിവി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്.ബിന്ദു അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഐ.എം. ജി. ഡയറക്ടര്‍ ഡോ. കെ. ജയകുമാര്‍ ഐ.എ.എസ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. വി.എസ്.എസ്.സി ഡയറക്ടര്‍ ഡോ.ഉണ്ണികൃഷ്ണന് നായര്‍, പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്,വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക വിദഗ്ധനും, സംസ്ഥാന കൃഷി വകുപ്പ് സെക്രട്ടറിയുമായ ഡോ.ബി.അശോക് ഐ.എ.എസ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.സാബു തോമസ്, കൊച്ചിന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ.എന്‍.മധുസൂദനന്, കെല്‍ട്രോണ്‍ ചെയര്മാന് & മാനേജിംഗ് ഡയറക്ടര്‍ എന്‍.നാരായണമൂര്‍ത്തി, വിദ്യാഭ്യാസ വിദഗ്ധനും, സ്ക്രോള്‍ കേരള എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന ഡോ.രതീഷ് കാളിയാടന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ മേശ് കാവില്‍, ക്വിസ്സാരിയോ ഫൗണ്ടര്‍ മാനേജിംഗ് ഡയറക്ടര്‍ മൃദുല്‍ എം. മഹേഷ് എന്നിവര്‍ പ്രഭാ ഷണങ്ങള് നടത്തും. അദൈ്വതാനന്ദതീര്ത്ഥ സ്വാമികള്‍ സ്വാഗതവും അസംഗാനന്ദഗിരി സ്വാമികള്‍ കൃതജ്ഞതയും രേഖപ്പെടുത്തും.
ഉച്ചയ്ക്കുശേഷം 1 മണിക്ക് നടക്കുന്ന ‘ശുചിത്വം ആരോഗ്യം പരിസ്ഥിതി സമ്മേളനം’ ബഹു. ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ബഹു.പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്.അനില്‍ അധ്യക്ഷനായിരിക്കും. കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.മോഹനന് കുന്നുമ്മല്‍, പരിസ്ഥിതി പ്രവര്‍ത്തകനും സാംസ്കാരിക നായകനുമായ ഡോ.സി.ആര് നീലകണ്ഠന്, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.രേഖ എ. നായര്‍, സംസ്ഥാന ശുചിത്വമിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്കരന്‍, സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോര്‍ഡ് ചെയര്മാന് ഡോ.സി ജോര്‍ജ് തോമസ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്‍ അംഗം ഡോ.കെ.ജി താര, പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ.സി.ജി ബാഹുലേയന്, സംസ്ഥാന വിമുക്തി മിഷന് സി.ഇ.ഒ .എം.ഡി രാജീവ്, മാധ്യമം ദിനപ്പത്രം സബ് എഡിറ്റര്‍ ഡോ.ആര് സുനില്‍, യു.എ.ഇ ഗുരുധര്‍മ്മപ്രചാരണ സഭ ചീഫ് പാട്രണ്‍ ഡോ.കെ സുധാകരന്, വര്‍ക്കല ശ്രീനാരായണ മെഡിക്കല്‍ മിഷന് ഹോസ്പ്പിറ്റല്‍ സൂപ്രണ്ട് ഡോ.ടിറ്റി പ്രഭാകര്‍, വര്‍ക്കല ശ്രീനാരായണ മെഡിക്കല്‍ മിഷന് ഹോസ്പ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.നിഷാദ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. ശിവസ്വരൂപാനന്ദ സ്വാമികള്‍ സ്വാഗതവും ജ്ഞാനതീര്‍ത്ഥ സ്വാമികള്‍ കൃതജ്ഞതയും രേഖപ്പെടുത്തും.
വൈകുന്നേരം 3 ന് ചേരുന്ന ‘ബ്രഹ്മവിദ്യാലയ കനകജൂബിലി സമാപന സമ്മേളനം’ മഹാരാഷ്ട്ര കനേരി കോലാപൂര്‍ സിദ്ധഗിരി ആശ്രമം മഠാധിപതി പൂജ്യപാദ അദൃശ് കഡ്സിദ്ധേശ്വര്‍ സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ അധ്യക്ഷനായിരിക്കും.ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയും കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി ച്രിദാനന്ദപുരി സ്വാമികള്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്യും. സംബോദ് ഫൗണ്ടേഷന് മുഖ്യാചാര്യ അദ്ധ്യാത്മ സരസ്വതി സ്വാമികള്‍ മുഖ്യപ്രഭാഷണം നടത്തും.ഋതംഭരാനന്ദ സ്വാമികള്‍, ശിവാനന്ദസുന്ദരാനന്ദസരസ്വതി സ്വാമികള്‍ (മധുര), സദ്രൂപാനന്ദ സ്വാമികള്‍, പരാനന്ദ സ്വാമികള്‍, അസ്പര്‍ശാനന്ദ സ്വാമികള്‍,അനപേക്ഷാനന്ദ സ്വാമികള്‍,ബോധിതീര്‍ത്ഥ സ്വാമികള്‍, ആത്മപ്രസാദ് സ്വാമികള്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തുകയും ധര്‍മ്മചൈതന്യ സ്വാമികള്‍ സ്വാഗതവും വിശാലാനന്ദ സ്വാമികള്‍ കൃതജ്ഞതയും രേഖപ്പെടുത്തും.
രാത്രി 7 മണിക്ക് നടക്കുന്ന ‘കലാസാംസ്കാരിക സമ്മേളനത്തില്‍’ കലാപരിപാടികളുടെ ഉദ്ഘാടനം കെ .എസ് ചിത്ര നിര്‍വഹിക്കും. പ്രശസ്ത സംവിധായകന് .വിനയന് അധ്യക്ഷനായിരിക്കും. മുഖ്യാതിഥിയായി രമ്യ ഹരിദാസ് എം.പി പങ്കെടുക്കുന്ന സമ്മേളനത്തില്‍ ിശാലാനന്ദ സ്വാമികള്‍ സ്വാഗതവും വിശ്വേശ്വരാനന്ദ സ്വാമികള്‍ കൃതജ്ഞതയും രേഖപ്പെടുത്തും. .കെ.എസ് ചിത്രയെ ആദരിക്കുകയും വിശിഷ്ട ഗായികയ്ക്കുള്ള ഒരു ലക്ഷം രൂപ അടങ്ങുന്ന പുരസ്കാരം സമര്‍പ്പിക്കുകയും ചെയ്യും.
2022 ഡിസംബര്‍ 31 ശനിയാഴ്ച രണ്ടാം ദിവസം പുലര്‍ച്ചെ 4.30ന് തീര്‍ത്ഥാടന ഘോഷയാത്ര നടക്കും. ‘ഓം നമോനാരായണായ’ എന്ന നാമജപത്തോടെ, അലങ്കരിച്ച ഗുരുദേവ റിക്ഷയ്ക്ക് ഭക്തജനങ്ങള്‍ അകമ്പടി സേവിച്ച് ശിവഗിരിപ്രാന്തം, മൈതാനം, റെയില്‍വേ സ്റ്റേഷന് വഴി മടങ്ങി മഹാസമാധിപീഠത്തില്‍ എത്തിച്ചേരും. രാവിലെ 8.30ന് മഹാസമാധിയില്‍ തീര്‍ത്ഥാടന ഘോഷ യാത്രയുടെ സമാപനത്തില്‍ സച്ചിദാനന്ദ സ്വാമികള്‍ തീര്‍ത്ഥാടന സന്ദേശം നല്‍കും.
രാവിലെ 10 മണിക്ക് നടക്കുന്ന ‘തീര്‍ത്ഥാടന സമ്മേളനം’ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ അധ്യക്ഷ ത വഹിക്കും. സഹകരണ, സാംസ്കാരിക വകുപ്പ് മന്ത്രി വി. എന്‍ വാസവന്, എസ്.എന്‍.ഡി.പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, ലുലു ഗ്രൂപ്പ് എം.ഡി പത്മശ്രീ എം.എ. യൂസഫലി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. അടൂര്‍ പ്രകാശ് എം പി, എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി െ്രക.സി. വേണുഗോപാല്‍ എം.പി, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി. വി. ചന്ദ്രന്, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ്, മുരളിയ ഫൗണ്ടേഷന് ചെയര്‍മാന്‍കെ.മുരളീധരന് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗം ശീമദ് ഋതംഭരാനന്ദ സ്വാമികള്‍, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി വിശാലാനന്ദ സ്വാമികള്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. അഡ്വ.വി.ജോയ് എം.എല്‍.എ, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ, വര്‍ക്കല മുനിസിപ്പല്‍ ചെയര്മാന് കെ.എം. ലാജി, ഇന്‍ഡ്രോയല്‍ ഗ്രൂപ്പ് ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ സുഗതന്, തീര്‍ത്ഥാടന കമ്മിറ്റി വര്‍ക്കിംഗ് ചെയര്മാന് പി.എസ്. ബാബുറാം, തീര്‍ത്ഥാടന കമ്മിറ്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷ് എന്നിവര്‍ ആശംസകള്‍ നേരുന്ന സമ്മേളനത്തില്‍ ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികള്‍ സ്വാഗതവും ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ ശാരദാനന്ദ സ്വാമികള്‍ കൃതജ്ഞതയും രേഖപ്പെടുത്തും. സമ്മേളനത്തില്‍ ശിവഗിരി ഹൈസ്കൂള്‍ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം പിണറായി വിജയന് നിര്‍വഹിക്കും. രാഷ്ട്രപതിയുടെ പ്രവാസി സമ്മാന്‍ പുരസ്കാരം നേടിയ, ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി ചെയര്മാന് കെ.ജി.ബാബുരാജനെ സമ്മേളനത്തില്‍ ആദരിക്കും.
ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന ‘സംഘടന സമ്മേളനം’ മന്ത്രി .എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. .പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അധ്യക്ഷനായിരിക്കും. .ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യാതിഥിയും അഭിവന്ദ്യ ഡോ.തിയോഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത, പത്മവിഭൂഷന് അടൂര്‍ ഗോപാലകൃഷ്ണന്, കാനം രാജേന്ദ്രന്, സന്ദീപാനന്ദ സരസ്വതി , ജസ്റ്റിസ് കമാല്‍ പാഷ എന്നിവര്‍ പങ്കെടുക്കും. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത്, ഐ.എം.എ പ്രസിഡന്റ് ഡോ.സുള്‍ഫി, ശ്രീനാരായണ ഫെഡറേഷന് കോയമ്പത്തൂര്‍ ജനറല്‍ സെക്രട്ടറി ഹരീഷ് കുമാര്‍, ഡോ.എം എ.സിദ്ദിഖ്, ഗുരുധര്‍മ്മപ്രചരണസഭ രജിസ്ട്രാര്‍ അഡ്വ.പി.എം.മധു എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. സമ്മേളനത്തില്‍ സാന്ദ്രാനന്ദ സ്വാമികള്‍ സ്വാഗതവും സത്യാനന്ദതീര്‍ത്ഥ സ്വാമികള്‍ കൃതജ്ഞതയും രേഖപ്പെടുത്തും.
ഉച്ചയ്ക്കുശേഷം 3 മണിക്ക് നടക്കുന്ന ‘കൃഷി കൈത്തൊഴില്‍’ സമ്മേളനത്തില്‍ മന്ത്രി പി.പ്രസാദ് അധ്യക്ഷനായിരിക്കും. സമ്മേളനം .കേന്ദ്ര കൃഷി ശോഭാ കരന്തലേജ് ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രി ചിഞ്ചുറാണി മുഖ്യാതിഥിയായി പങ്കെടുക്കും. ന്യൂഡല്‍ഹി സിഎജി ഓഫ് ഇന്ത്യ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സുബു റഹ്മാന് ഐ.എ.എ.എസ്, സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് എബ്രഹാം മാത്യു, എഴുത്തുകാരനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ.എം.കുഞ്ഞാമന്, സംസ്ഥാന കൃഷി വകുപ്പ് ഡയറക്ടര്‍ ടി.വി.സുഭാഷ് ഐ.എ.എസ്, സാമൂഹ്യ സുരക്ഷാ മിഷന് ഡയറക്ടര്‍ ഷിബു ഐ.എ.എസ്, കയര്‍ ബോര്‍ഡ് ഡയറക്ടര്‍ & സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍വി.ആര്.വിനോദ് ഐ.എ.എസ്, സംസ്ഥാന ഹാന്റിക്രാഫ്റ്റ് ഡെവലപ്മെന്റ് കോര്പ്പറേഷന് മുന്‍ ചെയര്മാന് കെ.എസ്.സുനില്‍കുമാര്‍, വെള്ളായണി കാര്‍ഷിക കോളേജ് ഡീന്‍ ഡോ. റോയി സ്റ്റീഫന്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. ബോധിതീര്‍ത്ഥ സ്വാമികള്‍ സ്വാഗതവും അംബികാനന്ദ സ്വാമികള്‍ കൃതജ്ഞതയും രേഖ പ്പെടുത്തും. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കര്‍ഷകര്‍ക്കുള്ള 2022 ലെ പുരസ്കാരങ്ങള്‍ ലഭിച്ചവരെ ആദരിക്കും.
വൈകുന്നേരം 5 ന് ആരംഭിക്കുന്ന ‘വ്യവസായം ടൂറിസം സമ്മേളനം’ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി.കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനായിരിക്കും. ഭീമ ജ്വല്ലറി ഗ്രൂപ്പ് ചെയര്മാന് ഡോ.ബി.ഗോവിന്ദന്, സഫാരി ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ജോര്‍ജ് കുളങ്ങര,കിംസ് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം.നജീബ്, കേരള ട്രാവല്‍സ് ഇന്റര്സെര്വ്വ് മാനേജിംഗ് ഡയറക്ടര്‍ കെ.സി. ചന്ദ്രഹാസന്‍, നോര്‍ക്ക റൂട്ട്സ് സിഇഒ കെ.ഹരികൃഷ്ണന് നമ്പൂതിരി, ദേവി ഫാര്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.എസ്.ബാലഗോപാല്‍, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കോമേഴ്സ് & ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, എസ്പി ഫോര്‍ട്ട് ഹോസ്പിറ്റല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.പി.അശോകന്, ന്യൂരാജസ്ഥാന്‍ മാര്‍ബിള്‍സ് മാനേജിംഗ് ഡയറക്ടര്‍ വിഷ്ണുഭക്തന്, ദുബൈ ഗ്ലോബല്‍ ബിസിനസ് ഹെഡ് & മാനേജിംഗ് ഡയറക്ടര്‍ ശ്രീ.ജിജുരാജ് ജോര്‍ജ്, ചടഠങ ീള ജവ്യഴശരമൃ.േരീാ ശ്രീ.അതുല്‍നാഥ്, നിംസ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീ.ഫൈസല്ഖാന്, ടൂറിസം ഇന്ത്യ മീഡിയ ഗ്രൂപ്പ് എംഡി & മാനേജിങ് എഡിറ്റര്‍ രവിശങ്കര്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. അനപേക്ഷാനന്ദ സ്വാമികള്‍ സ്വാഗതവും വിഖ്യാതാനന്ദ സ്വാമികള്‍ കൃതജ്ഞതയും രേഖപ്പെടുത്തും.
ജനുവരി 1 രാവിലെ 10 മണിക്ക് നടക്കുന്ന ‘ശിവഗിരി തീര്‍ത്ഥാടന നവതി സമാപന സമ്മേളനം’ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. സച്ചിദാനന്ദ സ്വാമികള്‍ ആമുഖപ്രഭാഷണം നടത്തും. മന്ത്രിഎ.കെ.ശശീന്ദ്രന്, കുമ്മനം രാജശേഖരന് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.പ്രഭാവര്‍മ്മ, സൂര്യകൃഷ്ണമൂര്‍ത്തി,വി.ടി.ബല്‍റാം, കെ.യു.ജനീഷ്കുമാര്‍ എം.എല്‍.എ, ീ.എ.വി.അനൂപ്, വി.അജിത് കുമാര്‍ ഐ.പി.എസ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. ഗുരുപ്രകാശം സ്വാമികള്‍ സ്വാഗതവുംശിവനാരായണതീര്ത്ഥ സ്വാമികള്‍ കൃതജ്ഞതയും രേഖപ്പെടുത്തും.
ഉച്ചയ്ക്ക് 12ന് നടക്കുന്ന ‘ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഗോള സംഗമം സമ്മേളനം’ മന്ത്രി .കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എന്‍ സോമന് അധ്യക്ഷത വഹിക്കും. കെ. പി. സി. സി. പ്രസിഡന്റ് കെ. സുധാകരന് എം.പി, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് എന്നിവര്‍ പങ്കെടുക്കും. പിന്നോക്ക സമുദായ വകുപ്പ് മുന്‍ ഡയറക്ടര്‍ ശ്രീ.വി.ആര്. ജോഷി വിഷയാവതരണം നടത്തും. തീര്‍ത്ഥാടന കമ്മിറ്റി വൈസ് ചെയര്മാന് സുരേഷ് കുമാര്‍ മധുസൂദനന്, സ്പൈസസ് ബോര്‍ഡ് മെമ്പര്‍ എ.ജി. തങ്കപ്പന്, സേവനം യു.എ.ഇ. ചെയര്മാന് അമ്പലത്തറ രാജന്, തീര്‍ത്ഥാടന കമ്മിറ്റി രക്ഷാധികാരി കിളിമാനൂര്‍ ചന്ദ്രബാബു, ഐ.ടി.ഡി.സി ഡയറക്ടര്‍ കെ.പത്മകുമാര്‍, ശ്രീലങ്കയിലെ ഇന്ത്യന്‍ സി.ഇ.ഒ ഫോറം പ്രസിഡന്റ് ടി.എസ്. പ്രകാശ്, എസ്.എന്‍.ജി. സി പ്രസിഡന്റ് ഡോ.കെ.കെ. ശശിധരന്, ഗുരുധര്‍മ്മപ്രചരണസഭ വൈസ് പ്രസിഡന്റ് വി.കെ. മുഹമ്മദ് ഭിലായ്, മാതൃസഭ യു.എ.ഇ ചീഫ് പാട്രണ്‍ അജിതാരാജന്‍, ഗുരുദേവ സോഷ്യല്‍ സൊസൈറ്റി ബഹറിന്‍ ചെയര്മാന് കെ.ചന്ദ്രബോസ്, ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി ബഹറിന്‍ ചെയര്മാന് സുനീഷ് സുശീലന്, ബഹറിന്‍ ബില്ലവാസ് രക്ഷാധികാരിയുമായബി.രാജ്കുമാര്, എസ്.എന്‍.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പച്ചയില്‍ സന്ദീപ്, എസ്.എന്‍.ഡി.പി യോഗം വനിതാ സംഘം പ്രസിഡന്റ് കൃഷ്ണകുമാരി, സഹോദരസംഘം എറണാകുളം സെക്രട്ടറി പി.പി.രാജന്, ഗുരുധര്‍മ്മപ്രചരണസഭ മുന്‍ രജിസ്ട്രാര്‍ ടി.വി. രാജേന്ദ്രന്, ഗുരുധര്‍മ്മപ്രചരണസഭ തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ.ഇളങ്കോ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍ സ്വാഗതവും ് ദേവാത്മാനന്ദസരസ്വതി സ്വാമികള്‍ കൃതജ്ഞതയും രേഖപ്പെടുത്തും.
ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ‘സാഹിത്യ സമ്മേളനം’ ടി.പത്മനാ ഭന് ഉദ്ഘാടനം ചെയ്യും. .സച്ചിദാ നന്ദന് അധ്യക്ഷനായിരിക്കും. പ്രശസ്ത മലയാളം തമിഴ് സാഹിത്യകാരന് ശ്രീ. ബി.ജയമോഹന്, കവയത്രി ശ്രീമതി. റോസ്മേരി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. സുഭാഷ്ചന്ദ്രന്, ജി.ആര്. ഇന്ദുഗോപന്, കേരള യൂണിവേഴ്സിറ്റി ഡീന്‍ പ്രൊഫ.മീന ടി.പിള്ള, ഡോ. കെ.എസ്. രവികുമാര്‍, ഡോ.ഇന്ദ്രബാബു, ഡോ.ബി. ഭുവനേ ന്ദ്രന്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. ് അവ്യയാനന്ദ സ്വാമികള്‍ സ്വാഗതവും സുരേശ്വരാനന്ദതീര്‍ത്ഥ സ്വാമികള്‍ കൃതജ്ഞതയും രേഖപ്പെടുത്തും.
വൈകുന്നേരം 4.30ന് നടക്കുന്ന ‘തീര്‍ത്ഥാടന സമാപന സമ്മേളനം’ മന്ത്രി കെ.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു അധ്യക്ഷനായിരിക്കും. .എം.വി.ഗോവിന്ദന് മാസ്റ്റര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പി.എം.എ ഇന്റര്‍നാഷണല്‍ എല്‍.എല്‍.സി സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ ചെയര്മാന് ഡോ.പി. മുഹമ്മദ് അലിയെ ആദരിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ ശാരദാനന്ദ സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തും. വിശിഷ്ടാതിഥികളായിഎം.കെ. രാഘവന് എം.പി, എ.എ റഹീം എം.പി, പ്രമോദ് നാരായണ്‍ എം.എല്‍.എ, യു. പ്രതിഭ എം.എല്‍.എ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്. ശോഭ സുരേന്ദ്രന്, എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, ശിവഗിരി എസ്.എന്‍.ഡി.പി യൂണിയന് സെകട്ടറി അജി എസ്.ആര്.എം, ശിവഗിരി വാര്‍ഡ് കൗണ്‍സിലര്‍ രാജി എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ശുഭാംഗാനന്ദ സ്വാമികള്‍ സ്വാഗതവും വിശാലാനന്ദ സ്വാമികള്‍ കൃതജ്ഞതയും രേഖപ്പെടുത്തും.
പത്ര സമ്മേളനത്തില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി വിശാലാനന്ദ സ്വാമികള്‍, തീര്‍ത്ഥാടന മീഡിയ കമ്മിറ്റി ചീഫ് കോ- ഓര്‍ഡിനേറ്റര്‍ വണ്ടന്നൂര്‍ സന്തോഷ്, എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: