ന്യൂദല്‍ഹി: അടുത്ത മാര്‍ച്ചിനകം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാക്കുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഇത് നിര്‍ബന്ധമാണ്, അനിവാര്യമാണ്. പത്രക്കുറിപ്പില്‍ പറയുന്നു.
ഇങ്ങനെ ബന്ധിപ്പിക്കാത്തവ അടുത്ത ഏപ്രില്‍ ഒന്നു മുതലാണ് അസാധുവാകുക. പാന്‍ അസാധുവായാല്‍ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് കാര്ഡുടമസ്ഥന് തന്നെയായിരിക്കും ഉത്തരവാദിയെന്നും വകുപ്പ് വ്യക്തമാക്കി. ഇവര്‍ക്ക് ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ പോലും സാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: