കൊച്ചി: സീറോ മലബാർ സഭയിലെ കുർബാന തർക്കം രൂക്ഷമാകുന്നു. എറണാകുളം സെൻ്റ് മേരീസ് ബസലിക്കയിൽ ഇരുവിഭാഗം ഏറ്റുമുട്ടി. പള്ളിയിൽ നിന്നും വിശ്വാസികളെയും വൈദികരെയും പോലീസ് വെളിയിലാക്കി. ഒരു വിഭാഗം അൾത്താരയിൽ ഇരച്ചു കയറി മേശയും ബലിപീഠവും തള്ളിമാറ്റി. വൈദികരും വിശ്വാസികളും രണ്ട് പക്ഷമായി സംഘടിച്ച് സംഘർഷമുണ്ടാക്കുകയാണ്.
ജനാഭിമുഖ കുർബാന അർപ്പിക്കുന്നത് തടയാൻ ഒരു വിഭാഗം വിശ്വാസികൾ ശ്രമിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. തുടർന്ന് കുർബാനയ്‌ക്കിടയിൽ പള്ളിക്കുള്ളിലെ മൈക്കും ലൈറ്റും പ്രതിഷേധക്കാരിൽ ചിലർ ഓഫ് ആക്കി. ഇരു വിഭാഗങ്ങളും തമ്മിൽ പല തവണ ഏറ്റുമുട്ടലുണ്ടായി. ബസിലിക്കയിൽ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.
പുതിയ അഡ്മിനിസ്ട്രേറ്റർ ഏകീകൃത കുർബാന അർപ്പിക്കുമ്പോൾ വിമതവിഭാഗം ജനാഭിമുഖ കുർബാന നടത്തുകയായിരുന്നു. ഏഴ് വൈദികർ ജനാഭിമുഖ കുർബാനയും ഒരു വൈദികൻ ഏകീകൃത കുർബാനയും അർപ്പിക്കുകയായിരുന്നു. അഡ്മിനിസ്ട്രേറ്റർ ആൻ്റണി പൂതവേലിൽ ആണ് ഏകീകൃത കുർബാന അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: