തിരുവനന്തപുരം: ദേശാഭിമാനി ഉള്‍പ്പെടെയുള്ള ഇടത് പത്രങ്ങളില്‍ ഒഡിഷ മേയര്‍മാര്‍ തിരുവനന്തപുരം നഗരസഭ സന്ദര്‍ശിച്ചത് വെണ്ടയ്ക്കാ അക്ഷരങ്ങളില്‍ നിരത്തിയ വാര്‍ത്തയായിരുന്നു. ഒഡിഷയിലെ മേയര്‍മാര്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനുമായി ചര്‍ച്ച ചെയ്യുന്ന ചിത്രങ്ങളും നല്‍കിയിരുന്നു.
മേയര്‍ ആര്യാ രാജേന്ദ്രനെയും തിരുവനന്തപുരം നഗരസഭയുടെ പ്രവര്‍ത്തനങ്ങളെയും ഒഡിഷയിലെ മേയര്‍മാര്‍ അഭിനന്ദിച്ചു എന്നാണ് വാര്‍ത്ത. ഈ വാര്‍ത്തയ്ക്ക് പിന്നില്‍ പിആര്‍ ഏജന്‍സിയാണെന്ന് ആരോപണം ഉയരുന്നുണ്ട്.
ഭുവനേശ്വര്‍ മുനിസിപ്പല്‍ കോര്ഫറേഷന് മേയര്‍ സുലോചനദാസ്, ഡെപ്യൂട്ടി മേയര്‍ മഞ്ജുലത കന്‍ഹാര്‍, ബേരാംപൂര്‍ മുനിസിപ്പല്‍ കോര്പറേഷന് മേയര്‍ സംഘമിത്ര ഡാലെ, ഡെപ്യൂട്ടി മേയര്‍ വിവേക് റെഡ്ഡി എന്നിവരുള്‍പ്പെട്ട 21 അംഗ സഘമാണ് തിരുവനന്തപുരത്ത് മേയറെ കാണാനെത്തിയത്.
തിരുവനന്തപുരം നഗരസഭ ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ പ്രവ്രത്തനങ്ങളില് നടത്തി വികസനോന്മുഖ പ്രവര്‍ത്തനങ്ങളെ ഒഡിഷയിലെ മേയര്‍മാര്‍ അഭിനന്ദിച്ചുവെന്നും വാര്‍ത്തയില്‍ പറയുന്നു. അതേ സമയം സ്വജനപക്ഷപാതം കാട്ടി പാര്‍ട്ടിക്കാരെ നിയമിക്കാന്‍ കത്ത് നല്കിയ മേയറുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി തിരുവനന്തപുരം നഗരസഭാ പരിധിക്കുള്ളില്‍ ജനവരി ഏഴിന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. മേയര്‍ക്കെതിരെ സമരം ഇത്രയേറെ മൂര്‍ച്ഛിച്ചു നില്ക്കുന്ന സമയത്ത് തന്നെ ഒഡിഷ മേയര്‍മാരെ കൊണ്ടുവന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ആരോപിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: