വാഷിംഗ്ടണ്‍: ബോംബ് ചുഴലിയില്‍ നടുങ്ങി, പകച്ച് നില്‍ക്കുകയാണ് അമേരിക്ക. ക്രിസ്മസിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത ജോ ബൈഡന് യുഎസ് പൗരന്മാരോട് അവധിക്കാല വിനോദ യാത്രകള്‍ കര്‍ശനമായി ഒഴിവാക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. 10 കോടി അമേരിക്കക്കാരെ ബാധിക്കുന്ന തരത്തില്‍ ബോംബ് ചുഴലി ഏത് സമയത്തും പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് അമേരിക്കയിലെ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പ്രവചിച്ചതോടെയാണ് ഭീതി പരന്നിരിക്കുന്നത്. അമേരിക്കയിലെ ആകെ അമേരിക്കന്‍ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരെ ഈ ബോംബ് ചുഴലി ബാധിക്കുമെന്നതിനാല്‍ യുഎസ് സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കങ്ങള്‍ നടത്തുകയാണ്.
എന്താണ് ബോംബ് ചുഴലി
ഒരു പ്രദേശത്തെ അന്തരീക്ഷ സമ്മര്‍ദ്ദം പൊടുന്നനെ താഴുന്ന വിചിത്ര പ്രകൃതി പ്രതിഭാസമാണ് ബോംബ് ചുഴലി. 24 മണിക്കൂറിനുള്ളില്‍ 24 മില്ലിബാര്‍ വരെ അന്തരീക്ഷ സമ്മ്രര്ദ്ദം പൊടുന്ന താഴുന്നതോടെ ഒരു കൊടുങ്കാറ്റിന് സമാനമായ സാഹചര്യമാണ് ഉണ്ടാവുക.പൊടുന്നനെ സമ്മര്‍ദ്ദം താഴുന്നതോടെ ഇടിയും മിന്നലും കൂടിയ കൊടുങ്കാറ്റോ, ശക്തമായ മഞ്ഞുവീഴ്ചയോ ഉണ്ടാകും. ഒരു തീവ്രവാദ ആക്രമണത്തിന് സമാനമായ ഭീതിയാണ് ബോംബ് ചുഴലി അമേരിക്കയില്‍ സൃഷ്ടിച്ചിരിക്കുന്നത്.
ഏകദേശം 2,270 ഫ്ലൈറ്റുകളാണ് വ്യാഴാഴ്ച റദ്ദാക്കിയത്. കനത്ത “മഞ്ഞുവീഴ്ചയും അസാധാരണ അന്തരീക്ഷോഷ്മാവും ചേര്‍ന്ന് ക്രിസ്മസിന് മുന്‍പ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഊഷ്മാവ് പൂജ്യത്തിന് താഴെ യാണ്. അന്തരീക്ഷോഷ്മാവിന്റെ കാര്യത്തില്‍ അപായത്തിന്റെ കടുംചുവപ്പ് അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗമാണിത്. ഇത് തമാശയല്ല. ഇത് ഒക്ലഹോമ മുതല്‍ വ്യോമിങ് വരെയും വ്യോമിങ്ങ് മുതല്‍ മെയ്നെ വരെയും നാശം വിതയ്ക്കും. “- യുഎസ് പ്രസിഡന്റ് ജോ ബൈഡന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
“നിങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള പദ്ധതിയുണ്ടെങ്കില്‍ അത് ഇപ്പോള്‍ ഉപേക്ഷിക്കൂ.”- ക്രിസ്മസിനും പുതുവത്സരത്തിനുമായി യാത്ര പുറപ്പെടാന്‍ തയ്യാറെടുക്കുന്നവരോട് ജോ ബൈഡന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: