കാഠ്മണ്ഡു : കുപ്രസിദ്ധ സീരിയല്‍ കൊലയാളി ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനായി. പ്രായാധിക്യത്തെ തുടര്‍ന്ന് നേപ്പാള്‍ സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമാണ് ഈ ഉത്തരവ്. 2003 മുതല്‍ ഇയാള്‍ കാഠ്മണ്ഡുവിലെ ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു.
1960കളില്‍ മോഷണത്തില്‍ തുടങ്ങി 1970കളില്‍ യൂറോപ്പിനും ദക്ഷിണേഷ്യയ്ക്കും പേടി സ്വപ്നമായി മാറിയ സീരിയല്‍ കില്ലറാണ് ചാള്‍സ് ശോഭരാജ്. ഇന്ത്യക്കാരനായ അച്ഛനും വിയറ്റ്നാംകാരിയായ അമ്മയ്ക്കും പിറന്ന മകനാണ് ഇയാള്‍. 1972നും 1976നും ഇടയില്‍ 24 ഓളം കൊലപാതകങ്ങള്‍ ചാള്‍സ് നടത്തി. കൊലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവരുമായി സൗഹൃദത്തിലായി അവരെ കൊലപ്പെടുത്തി പണവും പാസ്പോര്‍ട്ടും കൈവശപ്പെടുത്തി ഈ പാസ്പോര്‍ട്ടുമായി യാത്ര ചെയ്യുന്നതായിരുന്നു ചാള്‍സിന്റെ രീതി.
കള്ളപാസ്പോര്‍ട്ടില്‍ രാജ്യത്തേയ്ക്ക് കടന്ന കുറ്റത്തിനും അമേരിക്കന്‍ വിനോദ സഞ്ചാരികളായ രണ്ട് പേരെ കൊലപ്പെടുത്തിയെന്നതാണ് ചാള്‍സിനെതിരായി നേപ്പാളീല് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിരവധി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്ന ചാള്‍സ് രത്നവ്യാപാരിയായും മയക്കുമരുന്ന് ഡീലറായും കള്ളക്കടത്തുകാരനായും ഒക്കെ വേഷം മാറി ചാാള്‍സ് തട്ടിപ്പ് നടത്തിയിട്ടുണ്ട്. 1976ലാണ് ചാള്‍സ് ആദ്യമായി ജയിലിലായത്. ജയിലില്‍ നിന്നും പുറത്തിറങ്ങി 15 ദിവസത്തിനുള്ളില്‍ രാജ്യം വിടാനാണ് നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: