മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ് പുതിന്റെ സെക്രട്ടറിയായിരുന്ന ദിഷ സാലിയാന്റെ മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്.
2020 ജൂണ്‍ എട്ടിനാണ് ദിഷ സാലിയാനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ക്രിക്കറ്റ് താരം ധോണിയുടെ റോള്‍ അനശ്വരമാക്കുക വഴി ജനഹൃദയങ്ങളില്‍ ഇടം പിടിച്ച സുശാന്ത് സിങ്ങ് രജ് പുത് സ്വന്തം വീട്ടില്‍ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് ദിശ സാലിയാന്‍ മരിച്ചത്.
നേരത്തെ ബിജെപി എംഎല്‍എ നിതേഷ് റാണ ദിഷ സാലിയാന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെയുടെ മകന് ആദിത്യ താക്കറേയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിതേഷ് റാണ ആവശ്യപ്പെട്ടിരുന്നു.
കേസ് മുംബൈ പൊലീസ് അന്വേഷിച്ച് വരികയാണ്. ആരുടെ പക്കലെങ്കിലും ഈ കേസ് സംബന്ധിച്ച് തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കാം. ഇനി പ്രത്യേക അന്വേഷണ സംഘം ഈ കേസ് അന്വേഷിക്കും. – ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. എന്തായാലും ഉദ്ദവ് താക്കറെ ക്യാമ്പിന് ഈ തീരുമാനം ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
മഹാരാഷ്ട്ര-കര്‍ണ്ണാടക അതിര്‍ത്തിപ്രശ്നം ഉദ്ധവ് താക്കറെയും മകനും ചേര്‍ന്ന് എന്‍സിപി, കോണ്‍ഗ്രസ് സഹായത്തോടെ ആളിക്കത്തിക്കുന്നതിനിടയിലാണ് ദിഷ സാലിയന്‍ കേസിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഭാഷാ വികാരം ആളിക്കത്തിച്ച് ഷിന്‍ഡെ-ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന കണക്കുകൂട്ടലിലാണ് പഴയ ഉദ്ധവ് താക്കറെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: