അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ എല്‍ രാമചന്ദ്രന്, എല്ലാ വര്‍ഷവും വളരെ വ്യത്യസ്തമായ ഒരു തീം തിരഞ്ഞെടുത്ത്, തന്റെ സ്വതസിദ്ധമായ സമീപനത്തിലൂടെ അത് വളരെ മികച്ചതാക്കാറുണ്ട്. അദ്ദേഹം തന്റെ കോസ്മോപൊളിറ്റന്‍ ടച്ച് ഉപയോഗിച്ച് അതിശയിപ്പിക്കുന്ന മികച്ച ചിത്രങ്ങള്‍ നിരവധി തവണ സൃഷ്ടിച്ചിട്ടുണ്ട്. ആ ചിത്രങ്ങളില്‍ പലതും അദ്ദേഹം പ്രതിമാസ കലണ്ടറുകളിലേക്ക് മാറ്റാറുണ്ട്.
കുറച്ചു നാളുകള്‍ക്ക് മുന്‍പ് എല്‍ രാമചന്ദ്രനും വിജയ് സേതുപതിയും ചേര്‍ന്ന് ‘ഹ്യൂമന്‍’, ‘കലൈജ്ഞന്’ എന്നീ തീം ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫോട്ടോഷൂട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ , തുടര്‍ച്ചയായ മൂന്നാം വര്‍ഷവും, എല്‍ രാമചന്ദ്രന് 2023 കലണ്ടറിന്റെ പ്രമേയമായ ‘ദ ആര്‍ട്ടിസ്റ്റ്’ എന്ന ക്രിയേറ്റീവ് തീംമില്‍ വിജയ് സേതുപതിയെ അവതരിപ്പിച്ച് ഹാട്രിക് നേടുകയാണ്.
ഇതിനായി, എല്‍ രാമചന്ദ്രന് മക്കള്‍ സെല്വന് വിജയ് സേതുപതിയുടെ പെയിന്റിംഗ് ആര്‍ട്ടിസ്റ്റ്, ശില്പി, ഗ്രാഫിറ്റി ആര്‍ട്ടിസ്റ്റ് തുടങ്ങിയ ഒരു രസകരമായ മാനങ്ങളിലാണ് 2023ലെ വര്‍ണ്ണാഭമായ കലണ്ടറിലേക്ക് ഉള്ള തീം ക്രീയേറ്റ് ചെയ്തിരിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിനു വേണ്ടി, നൂറുകണക്കിന് ആളുകള്‍ പത്ത് ദിവസത്തിലധികം കഠിന പരിശ്രമം നടത്തി 12 ഓളം സെറ്റുകള്‍ നിര്‍മ്മിച്ചു എന്നുള്ളതും ശ്രദ്ധേയമാണ്.
ഇതിനെപറ്റി എല്‍ രാമചന്ദ്രന് പറഞ്ഞത് ഇങ്ങനെ ആയിരുന്നു;, ‘കലയും ഭാവനയും കൂടാതെ ഇതില്‍ നിരവധി സാമൂഹിക പരിവര്‍ത്തനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്; നിരവധി സംരംഭങ്ങളുടെ അടിത്തറയായി അത് നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്; അനേകം ആളുകളെ സന്തോഷിപ്പിക്കുകയും ചെയ്തു. അത്തരത്തിലുള്ള ഓരോ സ്രഷ്ടാക്കള്‍ക്കുമായി ‘ദ ആര്‍ട്ടിസ്റ്റ്’ സമര്‍പ്പിക്കുന്നു,’ തിരക്കേറിയതുമായ പല ഷെഡ്യൂളുകള്‍ക്കിടയിലും ഈ സവിശേഷമായ ആശയം ഉള്‍ക്കൊണ്ട് അതിനായി ഞങ്ങള്‍ക്കൊപ്പം നിന്ന മക്കള്‍ സെല്വന് വിജയ് സേതുപതിയോട് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.
ഈ തവണത്തെ ഈ ശേഖരം വളരെ വ്യത്യസ്തമായ ശൈലിയിലൂടെയും തിളക്കത്തിലൂടെയും മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതാണ്. ഓരോ മാസവും രണ്ട് ചിത്രങ്ങളോടെ, അന്താരാഷ്ട്ര ചാരുതയോടെ 2023 ലെ മനോഹരമായ കലണ്ടറില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന 24 ചിത്രങ്ങള്‍ നിങ്ങളുടെ ഹൃദയം കീഴടക്കുകയും നിങ്ങളുടെ വീടുകള്‍ അലങ്കരിക്കുകയും ചെയ്യും എന്നതില്‍ സംശയമില്ല. അദ്ദേഹം പറഞ്ഞു. മാത്രമല്ല , ഈ കലണ്ടറിന്റെ വിറ്റുവരവ് വിജയ് സേതുപതി ചാരിറ്റബിള്‍ ട്രസ്റ്റിലെ ആളുകളുടെ സാമൂഹിക ക്ഷേമത്തിനായി വിനിയോഗിക്കുമെന്ന സന്തോഷവും നിങ്ങളുമായി പങ്കിടുന്നതില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ അഭിമാനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: