പറവൂര്‍(കൊച്ചി): ബാലഗോകുലം സംസ്ഥാന ഭഗിനി ശില്പശാല നോര്‍ത്ത് പറവൂര്‍ പുല്ലംകുളം എസ്എന്‍എച്ച്എസ് സ്കൂളില്‍ 24 മുതല്‍ 30 വരെ നടക്കും. അഞ്ഞൂറിലധികം പേര് പങ്കെടുക്കും. 24 ന് വൈകിട്ട് 5ന് പതാക വന്ദനത്തോടെ ആരംഭിക്കുന്ന ശിബിരത്തിന്റെ ഔപചാരിക ഉദ്ഘാടനം 25ന് രാവിലെ 9ന് തപസ്യ കലാസാഹിത്യവേദി സംസ്ഥാന സമിതിയംഗവും തിരുവനന്തപുരം യൂണിവേഴ്സ്സിറ്റി കോളജ് ഫിലോസഫി വകുപ്പ് മുന്‍ മേധാവിയുമായ ഡോ.വി. സുജാത നിര്‍വഹിക്കും. സ്വാഗതസംഘം പ്രസിഡന്റ് ഡോ. രമാദേവി അധ്യക്ഷത വഹിക്കും. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
സ്വതന്ത്ര്യ സമര നായികമാര്‍ എന്ന വിഷയത്തില്‍ ജയശ്രീ ഗോപീകൃഷ്ണന് പ്രഭാഷണം നടത്തും. എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ സമര്‍പ്പിത ജീവിതം എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. 26 ന് രാവിലെ 9.30ന് ‘വലയില്‍ വീഴാതെ വളരാം’ എന്ന വിഷയത്തില്‍ മനീഷ് ജി.യും 11 ന് പ്രണയം, സൗഹൃദം കെണിയാകുമ്പോള്‍ എന്ന വിഷയത്തില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല അധ്യാപിക ദിവ്യ ദേവകിയും പ്രഭാഷണം നടത്തും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ സംഘടനാവിഷയങ്ങളില്‍ ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി. ബാബുരാജന്, പൊതു കാര്യദര്‍ശി കെ.എന്‍. സജികുമാര്‍, ഭഗിനിപ്രമുഖ ആര്. സുധാകുമാരി ഉപാധ്യക്ഷന്‍ വി.ഹരികുമാര്‍, സംസ്ഥാന സമിതി അംഗം അശ്വതി രാഗേഷ്, സ്മിതാ വല്സന്, ഡോ. ആശാ ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിക്കും.
29ന് നടക്കുന്ന സമാപനസഭ സുനയന കൃഷ്ണന് ഐആര്‍എസ് ഉദ്ഘാടനം ചെയ്യും. ആര്. സുധാകുമാരി അധ്യക്ഷയാകും. നവോത്ഥാനത്തിന്റെ സുവര്‍ണ ദൗത്യം എന്ന വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പ്രഭാഷണം നടത്തും. 30ന് രാവിലെ ശില്പശാല സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: