ബെംഗളൂരു: കുഷ്ഠരോഗികള്‍ക്കുള്ള പുനരധിവാസകേന്ദ്രത്തില്‍ അവരുമായി ഭക്ഷണം കഴിച്ച് ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബാളെയും മറ്റ് നേതാക്കളും. കര്‍ണ്ണാടകയിലെ വിജയപുരയിലെ കുഷ്ഠരോഗ പുനരധിവാസ കേന്ദ്രത്തിലെ രോഗികളോടൊപ്പമായിരുന്നു ഉച്ചഭക്ഷണം കഴിച്ചത്.
ജാതി, മതവിശ്വാസം, വംശം, ലിംഗം തുടങ്ങിയ കാര്യത്തിലുള്ള ഭിന്നതകള്‍ മറന്ന് സഹോദരങ്ങളെപ്പോലെ ജീവിക്കാനും അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. “വസുധൈവ കുടുംബകം എന്ന ആദര്‍ശത്തില്‍ ആണ് എല്ലാവരും ജീവിക്കേണ്ടത്. ലോകമാകെ ഒരു കുടുംബമായി കാണുന്ന സങ്കല്പമാണ് വസുധൈവ കുടുംബകം. നമ്മള് എല്ലാ വ്യത്യാസങ്ങളും മറക്കുകയും അന്യോന്യം സഹായിക്കുകയും വേണം. “- അദ്ദേഹം അഭിപ്രായപ്പെട്ടു.
“മനുഷ്യരാശിയെ സേവിക്കുകയാണ് നമ്മുടെ കടമ. നമ്മുടെ കുടുംബത്തിലെ രോഗികളെ നമ്മള് സേവിക്കില്ലേ?. അതുപോലെ നമ്മള് സമൂഹത്തിലെ രോഗികളെയും അശരണരെയും പാവപ്പെട്ടവരേയും എല്ലം നഷ്ടപ്പെട്ടവരെയും സേവിക്കണം. “- അദ്ദേഹം അഭിപ്രായപ്പെട്ടു. സേവാഭാരതിയും ലോകഹിത ട്രസ്റ്റും സംഘടിപ്പിച്ച ദൈനംദിന ഭക്ഷണവിതരണ പരിപാടിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ദത്താത്രേയ ഹോസാബാളെയും കുഷ്ഠരോഗികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. അവരോട് സംസാരിക്കുകയും ചെയ്തു. 1980ല്‍ വിജയപുരയില്‍ കുഷ്ഠരോഗികള്‍ക്കുള്ള കേന്ദ്രം ആരംഭിച്ച വെങ്കടേഷ് ഗുരുനായക് എന്ന സാമൂഹ്യ പ്രവര്‍ത്തകനെയും അദ്ദേഹം അനുസ്മരിച്ചു. നേതാക്കളായ വി.നാഗരാജ്, എന്‍.തിപ്പെസ്വാമി, രാഘവേന്ദ്ര കാഗവാദ്, നരേന്ദ്ര, ശ്രീധര്‍ നഡിഗര്, ചിദംബര് കര്മാര്കര്, സതീഷ് ജിഗജിന്നി, ബാബുറാവു, ചന്ദ്രശേഖര്‍ ഗോകക്, ശങ്കര്‍ ഗുമസ്തെ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: