ന്യൂയോര്‍ക്ക്: നാസയുടെ ചൊവ്വറോവര്‍ ‘ഇന്‍സൈറ്റ്’ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. 2018ല്‍ ചൊവ്വയിലിറങ്ങി ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ഓടിനടന്ന് ചൊവ്വയെ സംബന്ധിച്ച് ലഭ്യമായ മുഴുവന്‍ വിവരങ്ങളും ചിത്രങ്ങളും നാസയ്ക്ക് കൈമാറിയ ഇന്‍സൈറ്റ്, ചാര്‍ജ്ജ് തീര്‍ന്നതോടെയാണ് പ്രവര്‍ത്തനം നിര്‍ത്തുന്നത്.
എന്റെ ഊര്‍ജ്ജം വളരെക്കുറഞ്ഞു. ഇതാകും ഞാന്‍ അവസാനമായി അയക്കുന്ന ചിത്രം. എന്നെപ്പറ്റി സങ്കടപ്പെടേണ്ട, ഞാന്‍ ഇവിടെ ചെലവഴിച്ച കാലം ഉല്‍പ്പാദന ക്ഷമമായിരുന്നു, ശാന്തമായിരുന്നു. തുടര്‍ന്നും സംസാരിക്കാന്‍ സാധിച്ചാല്‍ അങ്ങനെ ചെയ്യാം. തത്ക്കാലം ഞാന്‍ വിടപറയുകയാണ്. ഇന്‍സൈറ്റ് നാസയ്ക്ക് അയച്ച അവസാന സന്ദേശത്തില്‍ പറയുന്നു. നാലു വര്‍ഷം കൊണ്ട് ചൊവ്വയിലെ 1300 ലേറെ ‘ഭൂ’ കമ്പങ്ങള് രേഖപ്പെടുത്തിയ ഇന്‍സൈറ്റ്, ചൊവ്വയുടെ പ്രതലത്തില്‍ ഭൂമിയിലേതിനേക്കാള്‍ ഇരുമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: