തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ ദിനത്തിൽ വൻ നേട്ടമുണ്ടാക്കി ബെവ്കോ. ഫ്രാൻസിനെ വീഴ്ത്തി അർജന്റീന കിരീടം നേടിയപ്പോൾ കേരളത്തിലെ ബിവറേജസ് കോർപറേഷൻ വിറ്റഴിച്ചത് 50 കോടിയുടെ മദ്യം. ഓണം,ക്രിസ്മസ്, ഡിസംബർ 31 ദിവസങ്ങളിലാണ് സാധാരണ റെക്കോർഡ് മദ്യവിൽപന നടക്കുന്നത്. എന്നാൽ ലോകകപ്പ് ഫൈനൽ നടന്ന ഡിസംബർ 18 ഞായറാഴ്ച ബെവ്കോ വഴി 20 കോടിയുടെ അധിക മദ്യവിൽപനയാണ് നടന്നത്.
ഞായറാഴ്ചകളിൽ ശരാശരി 30 കോടിയുടെ വിൽപനയാണ് നടക്കാറുള്ളത്. ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരൂർ ഔട്ട് ലെറ്റിലാണ്. 45 ലക്ഷം രൂപയുടെ മദ്യമാണ് തിരൂർ ഔട്ട് ലെറ്റിൽ വിറ്റത്. വയനാട് വൈത്തിരി ഔട്ട് ലെറ്റിൽ 43 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.
ഇക്കഴിഞ്ഞ ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പനയാണ് നടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 117 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാടം വരെയുള്ള ഏഴു ദിവസത്തില്‍ 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഇത് 529 കോടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: