ബ്യൂണസ് അയേഴ്‌സ്: മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ലോകകപ്പ് സ്വന്തമാക്കിയ മെസിയും കൂട്ടരും കിരീടവുമായി നാട്ടിൽ എത്തി. പതിനൊന്നരയോടാണ് താരങ്ങള്‍ ലോകകപ്പുമായി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ വിമാനമിറങ്ങി. ലക്ഷക്കണക്കിന് ആരാധകരുടെ ഇടയിലേക്ക് സംഘം എത്തിയതോടെ തെരുവുകൾ നീലക്കടലായി മാറി.
ലോകകപ്പ് ഉയര്‍ത്തി മുന്നില്‍ നടന്ന മെസിയ്‌ക്ക് പിന്നിലായി മറ്റ് അംഗങ്ങളും വിമാനത്തിന് പുറത്തേയ്‌ക്ക് ഇറങ്ങി. പിന്നാലെ തുറന്ന ബസില്‍ ആരാധകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് ഫുട്‌ബോള്‍ ആസ്ഥാനത്തേയ്‌ക്ക്. പാട്ടിനൊപ്പം നൃത്തമാടി സംഘാംഗങ്ങളും തങ്ങളുടെ വിജയമാഘോഷിച്ചു. തുറന്ന ബസിലെ നഗരപ്രദക്ഷിണം കാണാന്‍ റോഡിന്റെ ഇരുവശത്തുമായി തടിച്ചൂകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുവാന്‍ അധികൃതര്‍ പാടുപെടുന്നുണ്ടായിരുന്നു. ആരാധകരെ അഭിവാദ്യം ചെയ്യാന്‍ ബ്യൂണസ് അയേഴ്‌സിലെ ഒബലീസ്‌കോയില്‍ ടീം വീണ്ടുമെത്തും.
അർജന്റീനയിൽ ഇന്ന് പൊതുഅവധിയാണ്. ആരാധകർ വലിയ രീതിയിലുള്ള വരവേൽപ്പാണ് മെസിക്കും സംഘത്തിനും നൽകിയത്. വർഷങ്ങൾക്ക് ശേഷം ഒരു ലാറ്റിൻ അമേരിക്കൻ ടീമിന്റെ ഫുട്ബോൾ കിരീടം എന്നതാണ് മറ്റൊരു പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: