കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ കുർബാന അർപ്പിക്കാനെത്തിയ സെന്റ് മേരിസ് കത്തീഡ്രൽ ബസലിക്കപള്ളിയുടെ അഡ്മിനിസ്‌ട്രേറ്റർ ആന്റണി പൂതവേലിനെ വിമതവിഭാഗം തടഞ്ഞു. ഏകീകൃത കുർബാന അർപ്പിക്കാൻ എത്തിയപ്പോഴാണ് തടഞ്ഞത്. ആന്റണി പൂതവേലിനെ കുർബാന അർപ്പിക്കാൻ അനുവദിച്ചില്ല. കുർബാന അർപ്പിക്കാതെ ആന്റണി പൂതവേലിൽ മടങ്ങി.
സിനഡ് നിർദേശിച്ച ഏകീകൃത കുർബാന നടപ്പാക്കാൻ ഒരു തരത്തിലും അനുവദിക്കില്ലെന്നും ജനാഭിമുഖ കുർബാന തുടരേണ്ടതുണ്ടെന്നുമാണ് വിമതവിഭാഗത്തിന്റെ വാദം. എന്നാൽ തനിക്ക് ലഭിച്ച നിയമന ഉത്തരവ് അനുസരിച്ചാണ് ഇവിടെ ചാർജ് എടുത്തതെന്ന് ആൻ്റണി പൂതവേലി പറഞ്ഞു. ചുമതല ഏറ്റെടുത്ത സമയത്ത് നിലവിലെ വികാരിയായ നരികുളം അച്ചനോട് എല്ലാ കാര്യങ്ങളും സംസാരിച്ചതാണെന്നും ഇതെല്ലാം നടന്നത് അച്ഛന്റെ അ റിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം എറണാകുളം അങ്കമാലി അതിരൂപത കുർബാന പ്രതിഷേധത്തിന് എതിരെ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നൽകിയ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. മറുപടി നൽകാൻ സാവകാശം വേണമെന്ന് പ്രതിഷേധക്കാർ ഹൈക്കോടതിയെ അറിയിച്ചു. പോലീസിനെ ഉപയോഗിച്ച് പള്ളിയിലും ബിഷപ്പ് ആസ്ഥാനത്തും വൈദികരെയും വിശ്വാസികളെയും തടയുകയാണെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. പള്ളിയിൽ കുർബാന സമയം പോലീസ് കയറുന്നത് ഒഴിവാക്കണം എന്നും അൽമായ മുന്നേറ്റം സെക്രട്ടറി കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: