പര്‍ഷോത്തം രൂപാല
(കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി)
ആഗോള ഭൂപടത്തില്‍ ഇന്ത്യയുടെ സ്വാധീനത്തിന്റെയും മുന്നേറ്റത്തിന്റെയും പ്രതീകമാണ് ക്ഷീരമേഖലയിലെ വളര്‍ച്ചയും പുരോഗതിയും. നരേന്ദ്രമോദിയുടെ നേതൃത്വത്തിന്‍കീഴില്‍ രാജ്യത്തെ പാല് ഉത്പാദനം 2020-2021 സാമ്പത്തിക വര്‍ഷം 44% വളര്‍ച്ച രേഖപ്പെടുത്തി. രാജ്യത്തെ പാല് ഉത്പാദനം ആഗോള പാലുത്പാദനത്തിന്റെ 23% വരും. സഹകരണ മേഖലയിലാണ് ഇന്ത്യന്‍ ക്ഷീരകര്‍ഷകര്‍ പ്രധാനമായും സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. ക്ഷീരകര്‍ഷകരുടെ ക്രയവിക്രയശേഷി വര്‍ദ്ധിപ്പിക്കുന്നതിലും പാല് സംഭരണത്തിലും പാല് വില്പനയിലും വില നിശ്ചയിക്കുന്നതിനും സഹകരണസംഘങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചുപോരുന്നു. അരി, ഗോതമ്പ് തുടങ്ങിയ വിളകളില്‍ നിന്ന് വ്യത്യസ്തമായി, പാലുത്പന്നങ്ങളുടെ വില സര്‍ക്കാര്‍ നിശ്ചയിക്കുന്നില്ല. പാല് സംഭരണത്തിലും ഇടപെടുന്നില്ല. ഇത് ക്ഷീര സഹകരണ സംഘങ്ങളുടെ സ്വയംഭരണാവകാശം ശക്തിപ്പെടുത്തുകയും വിപണി കേന്ദ്രീകൃതമാകാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വാസ്തവത്തില്‍, രാജ്യത്തെ മുന്‍നിര ക്ഷീര സഹകരണ സംഘങ്ങളില്‍ ചിലവയെങ്കിലും പ്രകടനത്തിലും ലാഭത്തിലും സ്വകാര്യ കമ്പനികളെ മറികടക്കാന്‍ പോന്നവയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷീര കമ്പനിയായ അമുല്‍ രാജ്യത്തെ സഹകരണ മാതൃകയുടെ ശക്തിയുടെയും വിജയത്തിന്റെയും ഉത്തമോദാഹരണമാണ്.
ലോക്ക്ഡൗണ്‍ കാലയളവിലും അതിനുശേഷവും, മഹാമാരിയുടെ കെടുതികളില്‍ നിന്ന് കരകയറുന്ന അവസരത്തില്‍, ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാരും ക്ഷീര സഹകരണ സംഘങ്ങളും വഹിച്ച പങ്ക് എടുത്തുപറയത്തക്കതാണ്. കര്‍ഷകര്‍, സ്വകാര്യ-അസംഘടിത മേഖലയില്‍ വിറ്റിരുന്ന അധിക പാല് കൂടി സംഭരിച്ചതിനാല്‍ ക്ഷീര സഹകരണ സംഘങ്ങളുടെ പാല് സംഭരണം മഹാമാരിക്കാലത്തുടനീളം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. 2020-21 കാലയളവില്‍ ക്ഷീര സഹകരണ സംഘങ്ങള്‍ വഴിയുള്ള പാല് സംഭരണം 7.9 ശതമാനമാണ് വര്‍ദ്ധിച്ചത്. കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുന്നതിനായി, നിലവിലുള്ള ‘ക്ഷീര സഹകരണ സംഘങ്ങളെയും ക്ഷീര അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷക ഉത്പാദക സംഘങ്ങളെയും പിന്തുണയ്ക്കുന്ന പദ്ധതിക്ക് (ടൗുുീൃശേിഴ ഉമശൃ്യ ഇീീുലൃമശേ്ല െമിറ എമൃാലൃ ജൃീറൗരലൃ ഛൃഴമിശമെശേീി െലിഴമഴലറ ശി റമശൃ്യ മരശേ്ശശേല െ(ടഉഇഎജഛ)) കീഴില്‍ ഇന്ത്യാ ഗവണ്മെന്റ് ‘പ്രവര്‍ത്തന മൂലധന വായ്പ പലിശ ഇളവ്’ അനുവദിച്ചു. അത്തരം നടപടികള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നമ്മുടെ ക്ഷീര വ്യവസായത്തെ വെല്ലുവിളികള്‍ നേരിട്ട് മുന്നേറാന്‍ സഹായിച്ചു.
സാങ്കേതികവിദ്യയുടെ വര്‍ദ്ധിച്ചുവരുന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്തി, കന്നുകാലി പരിപാലന സൗകര്യങ്ങളും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനായി ഇ-ഗോപാല എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ചിട്ടുണ്ട്. പശു ആധാര്‍, പശു പോഷണ്‍, എത്നോ-വെറ്ററിനറി മരുന്നുകള്‍ , കന്നുകാലി പ്രജനനവുമായി ബന്ധപ്പെട്ട സേവന വിവരങ്ങള്‍ എന്നിവ മനസ്സിലാക്കാന്‍ ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ, പാല് നല്കുന്ന മൃഗങ്ങള്‍, പശുക്കളുടെ ബീജം, ഭ്രൂണം മുതലായവ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള ഒരു പ്ലാറ്റ്ഫോം കൂടിയാണ് ഇ-ഗോപാല. ഈ ശ്രമങ്ങള്‍ക്ക് അനുബന്ധമായി, ദേശീയ ക്ഷീര വികസന ബോര്‍ഡ് ക്ഷീരകര്‍ഷകര്‍ക്കായി പശു മിത്ര എന്ന ഹെല്‍പ്പ് ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. മൃഗാരോഗ്യത്തെയും പോഷണത്തെയും കുറിച്ചുള്ള കര്‍ഷകരുടെ ചോദ്യങ്ങള്‍ക്ക് ഇതിലൂടെ വിദഗ്ധര്‍ നേരിട്ട് ഉത്തരം നല്കുന്നു.
2025 ഓടെ ഇന്ത്യയുടെ പാല് ഉത്പാദനം 270എംഎംടി ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, സംസ്കരണ സൗകര്യങ്ങളില്‍ കോര്‍പ്പറേഷനുകള്‍ കൂടുതല്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. ഇത് ക്ഷീരമേഖലയില്‍ 10 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപ സാധ്യത തുറന്നു നല്കുന്നു. ക്ഷീര മേഖലയില്‍ ഏകദേശം 120-130എംഎംടി സാധനങ്ങള്‍ തണുപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യ കമ്മി നിലവിലുണ്ട്. ഇത് ഏകദേശം 2.6 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപ സാധ്യതയായി വിവര്‍ത്തനം ചെയ്യപ്പെടുന്നു. 17-20% ആണ് അടുത്ത 9- 12 വര്‍ഷത്തിനുള്ളില്‍ നിക്ഷേപത്തില്‍ നിന്നുള്ള പ്രതീക്ഷിത വരുമാനം. ക്ഷീരമേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള മറ്റൊരു പ്രേരണ കയറ്റുമതി വിപണിയിലെ നമ്മുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, എച്ച്എസ് കോഡ് 0406 പ്രകാരം ഇന്ത്യയുടെ പാല്‍ക്കട്ടി കയറ്റുമതി 2015-2020 കാലയളവില്‍ 16%സിഎജിആര്‍ നിരക്കില്‍ വളര്‍ന്നു. യുഎഇ, ഭൂട്ടാന്, യുഎസ്എ എന്നിവയായിരുന്നു പ്രധാന കയറ്റുമതി ലക്ഷ്യസ്ഥാനങ്ങള്‍. നിലവില്‍, പാല് കമ്മി നിലനില്‍ക്കുന്ന 75-ലധികം രാജ്യങ്ങള്‍ ലോകമെമ്പാടുമുണ്ട്. അവയില്‍ ഭൂരിഭാഗവും ഏഷ്യ, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലായി ചിതറിക്കിടക്കുന്നു. ഇത് ഇന്ത്യയ്ക്ക് പുതിയ വിപണികളിലേക്ക് ചുവടുവെക്കാന്‍ വ്യാപകമായ അവസരങ്ങള്‍ ഒരുക്കുന്നു. ദേശീയ ഡിജിറ്റല്‍ ലൈവ്സ്റ്റോക്ക് മിഷന് പോലുള്ള സമീപകാല സംരംഭങ്ങള്‍ ട്രെയ്സിബിലിറ്റി നിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സംഭാവന നല്‍കുകയും ഇറക്കുമതി രാജ്യങ്ങള്‍ നിശ്ചയിച്ചിട്ടുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഇന്ത്യന്‍ കമ്പനികളെ പ്രാപ്തമാക്കുകയും ചെയ്യും.
ക്ഷീരമേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി, ഡയറി ഇന്‍വെസ്റ്റ്മെന്റ് ആക്സിലറേറ്റര്‍ സ്ഥാപിച്ചു. ഈ സംവിധാനത്തിന് കീഴില്‍ ഗേറ്റ്സ് ഫൗണ്ടേഷന്, ഇന്‍വെസ്റ്റ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രശ്ന പരിഹാരം, സുഗമമായ നിക്ഷേപ സൗകര്യം, കയറ്റുമതി സഹായം, വിപണി ഗവേഷണം, മേഖലതിരിച്ചുള്ള വിലയിരുത്തല്‍ എന്നീ മേഖലകളില്‍ സൗജന്യ സേവനങ്ങള്‍ നല്കാന് സഹകരിക്കും. പരമ്പരാഗത കര്‍ഷകരെ സംബന്ധിച്ചിടത്തോളം വിളകള്‍ പരാജയപ്പെടുമ്പോള്‍ ക്ഷീരോത്പാദനം വിശ്വസനീയമായ വരുമാന മാര്‍ഗ്ഗം പ്രദാനം ചെയ്യുന്നു എന്നത് സുപ്രധാനമാണ്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, മൂല്യ ശൃംഖലയിലുടനീളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ ക്ഷീരവ്യവസായത്തെ അസംഘടിത മേഖലയില്‍ നിന്ന് സംഘടിത മേഖലയിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അനിമല്‍ ഹസ്ബന്‍ഡറി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട്, രാഷ്ട്രീയ ഗോകുല്‍ മിഷന്, അനിമല്‍ ഹസ്ബന്‍ഡറി ഗ്രാന്‍ഡ് സ്റ്റാര്‍ട്ട്-അപ്പ് ചലഞ്ച്, കന്നുകാലി കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സൗകര്യങ്ങള്‍ തുടങ്ങിയ സമീപകാല പദ്ധതികള്‍ ക്ഷീരമേഖലയില്‍ ഗുണനിലവാരവും നൂതനത്വവും സാധ്യമാക്കും. ഭാവിയില്‍, ഇന്ത്യ ഒരു മുന്‍നിര പാലുത്പന്ന കയറ്റുമതി രാജ്യമായി ഉയര്‍ന്നുവരുമെന്ന് നമുക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: