ന്യൂദല്‍ഹി: സാങ്കേതികരംഗത്തെ ഇന്ത്യയുടെ വന്‍കുതിച്ചുചാട്ടത്തിന് മോദിയെ പുകഴ്ത്തി ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ. ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ സിഇഒ ആയ സുന്ദര്‍പിച്ചൈ തിങ്കളാഴ്ച മോദിയുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു.
മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള സുന്ദര്‍ പിച്ചൈയുടെ ട്വീറ്റ്:
“താങ്കളുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ സാങ്കേതികരംഗത്തെ മാറ്റം കാണുന്നത് ശരിക്കും പ്രചോദനമാണ്. താങ്കളുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചതില്‍ സന്തോഷം. നമ്മുടെ കരുത്തുറ്റ പങ്കാളിത്തം ഇനിയും മുന്നോട്ട് പോകുന്നത് കാണാന്‍ ആകാംക്ഷയുണ്ട്. എല്ലാവര്ക്കും വേണ്ടിയുള്ള തുറന്ന, പരസ്പരം ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റ് കൊണ്ടുവരാന്‍ ശ്രമം നടത്തുന്ന ഇന്ത്യയുടെ ജി20 അധ്യക്ഷപദവിയെ പിന്തുണയ്ക്കും. “- കൂടിക്കാഴ്ചയ്ക്ക് ശേഷം സുന്ദര്‍ പിച്ചൈ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യ ഒരു വലിയ കയറ്റുമതി സമ്പദ്ഘടനയായി മാറുമെന്നും തുറന്ന, പരസ്പര ബന്ധിതമായ ഇന്റര്‍നെറ്റില്‍ നിന്നും ഇന്ത്യയ്ക്ക് നേട്ടമുണ്ടാകുമെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു. ഗൂഗിള്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന 30 കോടി ഡോളറില്‍ നാലിലൊന്ന് വനിതാസംരംഭങ്ങള്ക്ക് നല്‍കുമെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു. ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഗ്ലാന്‍സ് പോലുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്നുവെന്നും സുന്ദര്‍പിച്ചൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: