ന്യൂദൽഹി: കോവിഡിന് മുമ്പുള്ള 2016-21 കാലഘട്ടത്തിൽ നൈപുണ്യ വികസനത്തിന് കേന്ദ്ര സർക്കാർ വലിയ ഊന്നൽ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ഐ ടി, സംരംഭക നൈപുണ്യ വികസന വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. വ്യവസായ രംഗത്തെ ആവശ്യങ്ങൾക്കനുയോജ്യമായ നൈപുണ്യ വികസന പദ്ധതി എന്ന തരത്തിലാണ് ഇവ വികസിപ്പിച്ചെടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭയിൽ വ്യവസായ രംഗത്തെ ആവശ്യങ്ങൾക്കനുസൃതമായ നൈപുണ്യ വികസന പദ്ധതികൾ കേന്ദ്രത്തിനുണ്ടോ എന്ന് ശശി തരൂർ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി. പദ്ധതിയുടെ ഭാഗമായി ധാരാളം ആളുകൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. വ്യവസായങ്ങളിൽ നിന്നുള്ള ആവശ്യം പരിഗണിക്കപ്പെട്ടിട്ടുണ്ട്. ദൽഹിയിൽ നിന്ന് വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും വിന്യസിപ്പിക്കപ്പെട്ട നൈപുണ്യ വികസന പരിപാടികളാണിത്.
വ്യവസായങ്ങൾക്കും നൈപുണ്യത്തിനും ഇടയിൽ പാലമായി പ്രവർത്തിക്കുന്ന മേഖലാ നൈപുണ്യ കൗൺസിലുകളുമായി കൂടിയാലോചിച്ചാണ് നൈപുണ്യ വികസന പദ്ധതികൾക്ക് രൂപം നൽകിയിട്ടുള്ളത്. അതിനാൽത്തന്നെ രാജ്യത്തെ വ്യവസായ മേഖലയുടെ ആവശ്യാനുസരണം രൂപപ്പെടുത്തിയിട്ടുള്ള പരിശീലനമാണ് നൽകുന്നതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: