ന്യൂദല്‍ഹി : 21 വര്‍ഷങ്ങള്‍ക്ക് ശേഷം 2022ലെ മിസിസ് വേള്‍ഡ് കിരീടം ഇന്ത്യയിലേക്ക്. അമേരിക്കയിലെ ലാസ് വേഗാസില്‍ നടന്ന മത്സരത്തില്‍ സുന്ദരി സര്‍ഗം കൗശലാണ് കിരീടം നേടിയത്. 63 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. മിസിസ് പൊളിനേഷ്യ രണ്ടാം സ്ഥാനവും മിസിസ് കാനഡ മൂന്നാം സ്ഥാനവും നേടി.
ജമ്മു സ്വദേശിനിയായ സര്‍ഗം ഇപ്പോള്‍ മുംബൈയിലാണ് താമസിക്കുന്നത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിഎഡും നേടിയതിന് ശേഷം അധ്യാപികയായി ജോലിചെയ്യുകയാണ് 31കാരിയായ സര്‍ഗം.
21 വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് കിരീടം തിരിച്ചുകിട്ടി. ഞാന്‍ വളരെ ആവേശത്തിലാണ്. ലവ് യു ഇന്ത്യ, ലവ് യു വേള്‍ഡ്’ എന്നും സര്‍ഗം കൗശല്‍ പ്രതികരിച്ചു. അവസാന റൗണ്ടില്‍, ഭാവന റാവു രൂപകല്‍പ്പന ചെയ്ത പിങ്ക് സെന്‍ട്രല്‍ സ്ലിറ്റ് ഗ്ലിറ്ററി ഗൗണാണ് കൗശല്‍ ധരിച്ചിരുന്നത്. 2001ല്‍ അദിതി ഗൗത്രികാറാണ് അവസാനമായി ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: