ഹ്യൂസ്റ്റണ്‍: സ്വാമി സത്യാനന്ദ സരസ്വതി യുടെ മാര്ഗ്ഗനിര്ദേശത്താലും ഗുരുപരമ്പരയുടെ അനുഗ്രഹത്താലും സ്ഥാപിതമായ കേരള ഹിന്ദൂസ് ഓഫ്നോര്‍ത്ത് അമേരിക്ക(കെ എച്ച് എന്‍ എ) യുടെ 2023 ലെ ഹിന്ദു കണ്‍വെന്‍ഷന്റെ പ്രഖ്യാപനം ലളിതവും ഭക്തി നിര്ഭരവുമായ അന്തരീക്ഷത്തില്‍നടന്നു.
വൈഭവ് സുധീര്ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെ പരിപാടികള്ആരംഭിച്ചു. ജോയിന്റ് ട്രീഷറര്‍ വിനോദ് വാസുദേവന്‍ സ്വാഗതംആശംസിച്ചു. തുടര്‍ന്ന് മുരളി തിരുമേനി ഗണപതിക്കും ഗുരുവായൂരപ്പനും പുഷ്പാര്‍ച്ചന നടത്തിയ ശേഷംകെ എച്ച് എന്‍ എ 2023 ഹ്യൂസ്റ്റണ്‍ കണ്‍വെന്‍ഷന്റെ ഔപചാരികമായ പ്രഖ്യാപന കര്‍മം. ബിജു പിള്ള, സുനില്‍ കുമാര്‍,അശോകന് കേശവന്, ബാബുദാസ് , സുജിത് ,മധു ,ജയകുമാര്‍ എന്നിവരാണ് കേളി കോട്ടിനു നേതൃത്വം നല്‍കിയത്.
കെ എച്ച് എന്‍ എ പ്രസിഡന്റ് ജി.കെ പിള്ള കണ്വെന്ഷന് നടത്തപ്പെടുന്ന വേദിയായ ഹ്യൂസ്റ്റണ്‍ ഹില്‍ട്ടണ്‍ അമേരിക്കാസ് ഹോട്ടലിന്റെ കരാര്‍ ഹോട്ടലിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ഹാസു പട്ടേലിനുകൈമാറി. , സോമരാജന് നായര്‍ , രഞ്ജിത്ത് പിള്ള , ഉണ്ണി മണപ്പുറത്തു, വിനോദ് വാസുദേവന്‍ , ദിലീപ് കുമാര്‍ , സൂര്യജിത്, എന്നിവര്ചടങ്ങുന് നേതൃത്വം നല്കി. ടെംപിള്‍ ബോര്‍ഡ് പ്രൊജക്റ്റ് ഉദ്ഘാടനം ജി.കെ പിള്ള പ്രസാദം പാക്കേജ് ശ്രീദേവി മേനോനു നല്കി നിര്‍വഹിച്ചു .
സംഘടനയുടെ വളര്‍ച്ച, സ്കോളര്‍ഷിപ്പ്, അമ്മകൈനീട്ടം തുടങ്ങിയ പദ്ധതികളുടെ പ്രാധാന്യം അനുസ്മരിച്ചുകൊണ്ടു 2023 നവംബര്‍ 23 ന് ആരംഭിക്കുന്ന കണ്വെന്ഷന് വിജയത്തിനുംമുന്നോട്ടുള്ള എല്ലാ പ്രവര്ത്തനങ്ങളിലുംഎല്ലാവരുടെയും സഹകരണമുണ്ടാവണമെന്ന്ഭാരവാഹികള് അഭ്യര്‍്ത്ഥിച്ചു . ഡോ. ലത പിള്ള , ഡോ. സംഗീതപിള്ള എന്നിവര്‍ കണ്വെന്ഷന് പ്രീമിയം പാക്കേജ് രജിസ്ട്രേഷന് തുകയുടെ 5001 ഡോളറിന്റെ ചെക്ക് രജിസ്ട്രേഷന് ചെയര്‍ സുബിന് കുമാരന് കൈ മാറി. അനിത മധു ,വസന്ത അശോകന്, ഗിരിജ ബാബു തുടങ്ങിയവര്‍ രജിസ്ട്രേഷന് ഡെസ്ക് മാനേജ്മന്റ് നിര്‍വഹിച്ചു.
ഡോ. വേണു ഗോപാല്‍ , ഡോ. രാജപ്പന് നായര്‍ ,പൊന്നു പിള്ള , ഷണ്മുഖന് വലുലിശ്ശേരി,പദ്മിനി ടീച്ചര്‍ , പരമേശ്വരന് മൂത്താത് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി . വിവിധ
സസാസ്കാരിക സാമൂഹ്യ രംഗത്തും വിദ്യാഭ്യാസ ഗവേഗവേഷണരംഗത്തില് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ വ്യക്തികള്‍ എല്ലാവരും തന്നെ ആശംസ പ്രസംഗത്തില്‍ ഹിന്ദു സമൂഹം നേരിടുന്ന വെല്ലു വിളികളും സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടിയുള്ള വിഷയത്തെപ്പറ്റി നടത്തിയ പരാമര്‍ശങ്ങളും നടത്തി.
ഹിന്ദു സമ്മേളനത്തിന്റെ വിശദാംശങ്ങളും മുഖ്യപരിപാടികളുടെ സമഗ്രഹവും കണ്വെന്ഷന് ചെയര്‍ രഞ്ജിത്ത് പിള്ള വിശദമായി അവതരിപ്പിച്ചു.പൂര്‍ണിമ പിള്ള, ധനിഷാ സാം , രേഷ്മ വിനോദ് ,ശ്രീലേഖ ഉണ്ണി ലക്ഷ്മി ഗോപിനാഥ്, കാവ്യ അരുണ്‍,നിഷ റേയെന് എന്നിവര്‍ അവതരിപ്പിച്ച നൃത്ത0കലാപരിപാടികള്‍ക്ക് മാറ്റ് കൂട്ടി.
അനില്‍ ജനാര്ദ്ദനന് , വേണു മനോജ് , സുധീര്‍ പദ്മനാഭന് , ശ്രീകാന്ത് കൃഷ്ണ , സുജിത് ഗോപന്, ജയകുമാര്‍ പരമേശ്വരന്, മധു ചേരിക്കല്‍, സൂര്യജിത് സുഹാഷ് ,ലക്ഷ്മി വിദ്യാസാഗര്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ശ്രോതാക്കളെ പിടിച്ചിരുത്തി. പരിപാടിയില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ .ബിജു പിള്ള പരിപാടി നിയന്ത്രിച്ചു.സുരേന്ദ്രന് കളത്തില്‍താഴ , പ്രകാശന് ദിവാകരന് , സാം സുരേന്ദ്രന് , വിഷ്ണു ഭാസി,സുനില്‍ , ആകാഷ് തുടങ്ങിയവര്‍ ഭക്ഷണ വിതരണത്തിനു നേതൃത്വം നല്കി. കണ്വെന്ഷന് കണ്‍വീനര്‍ അശോകന് കേശവന്റെ നന്ദി പറഞ്ഞു
വാര്‍ത്ത അയച്ചത്: ശങ്കരന്‍കുട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: