ന്യൂദല്‍ഹി: ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈനികര്‍ തല്ലിയെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ ആത്മാര്‍ത്ഥതയില്ലെന്ന് സുപ്രീംകോടതി അഭിഭാഷകനും ബിജെപിയുടെ രാജ്യസഭാ എംപിയുമായ മഹേഷ് ജെത് മലാനി. കോണ്‍ഗ്രസ് ഭരണകാലത്ത് ചൈനയുമായി 2008ല്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചവരാണ് സോണിയയും രാഹുലുമെന്നും മഹേഷ് ജെത് മലാനി ആരോപിച്ചു.
മാത്രമല്ല, ചൈനയില്‍ നിന്നും കാരുണ്യപ്രവര്‍ത്തനത്തിന് ഫണ്ട് സ്വീകരിച്ചവരാണ് കോണ്‍ഗ്രസുകാരെന്നും മഹേഷ് ജെത് മലാനി കുറ്റപ്പെടുത്തി. ഏതാനും വെള്ളിക്കാശിന് വേണ്ടി ഇന്ത്യയെ ഒറ്റുകൊടുക്കുന്ന ജൂദാസുമാരാണ് സോണിയയും രാഹുലുമെന്നും മഹേഷ് ജെത് മലാനി ആരോപിച്ചു. ചൈനീസ് എംബസി 1.35 കോടി രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് സംഭാവന നല്‍കിയിരുന്നു. വിദേശനാണ്യവിനിമയ നിയമം ലംഘിച്ചെന്നാരോപിച്ച് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ലൈസന്‍സ് റദ്ദാക്കിയിരിക്കുകയാണ് ഇപ്പോള്‍.
ഉന്നത തലത്തിലുള്ള വിവരങ്ങള്‍ കൈമാറുന്നതില്‍ സഹകരിക്കുന്ന കരാറായിരുന്നു അന്ന് രാഹുല്‍ഗാന്ധി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഒപ്പുവെച്ചത്. രാഹുല്‍ ഒപ്പിടുന്ന സമയത്ത് പിന്നില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും സോണിയാഗാന്ധിയും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയും നില്‍ക്കുന്നത് ചിത്രത്തില്‍ കാണാം.
കോണ്‍ഗ്രസ് എന്താണ് രാജ്യത്ത് നിന്നും മറയ്ക്കാന്‍ ശ്രമിക്കുന്നത്. ശശാങ്കര്‍ ഝാ എന്ന അഭിഭാഷകന് ഈ 2008ലെ കരാര്‍ സംബന്ധിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധി ചൈനയുമായി ഒപ്പുവെച്ച കരാര്‍ സംബന്ധിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ ഹര്‍ജി. കോണ്‍ഗ്രസും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലാണ് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. രണ്ടു പാര്‍ട്ടികള്‍ തമ്മിലാണ് ഈ കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. എന്ത് സഹകരണമാണ് ഈ കരാറില്‍ ഉറപ്പാക്കുന്നതെന്ന് അറിയുന്നില്ല. ചൈനയുമായി 1959 മുതല്‍ നല്ല ബന്ധമില്ല. അങ്ങിനെ ഇരിക്കുമ്പോള്‍ ഇത്തരമൊരു കരാര്‍ ഒപ്പുവെച്ചത് സംശയം ജനിപ്പിക്കുന്നതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: