Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഹൈന്ദവ നവോത്ഥാനത്തിന് ജീവിതം സമര്‍പ്പിച്ച ഭാസ്‌ക്കരശോഭ

മലയരയ സമൂഹത്തിന്റെ മുന്നണി പോരാളിയും കാവലാളുമായിരുന്നു അദ്ദേഹം. അവരുടെ അവകാശ പോരാട്ടങ്ങളുടെ മുന്നില്‍ ഭാസ്‌ക്കരേട്ടന്‍ എന്നും ഉണ്ടായിരുന്നു. പൊന്നമ്പലമേട്ടില്‍ തിരിതെളിയിക്കുവാനുള്ള അവകാശത്തിനായി അവസാന നിമിഷം വരെ പോരാടിയ വ്യക്തി. മല അരയസമൂഹ സംഘടനകളുടെ യോജിപ്പിനായും, പട്ടിക വര്‍ഗ സംഘടനകളുടെ ഐക്യത്തിനായും അഹോരാത്രം പ്രവര്‍ത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2022, 11:23 am IST
in Article

നീണ്ട അരനൂറ്റാണ്ടു കാലം സ്വസമുദായത്തിനും, ഹൈന്ദവ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും ജീവിതം ഉഴിഞ്ഞുവച്ച പി.കെ. ഭാസ്‌കരന്‍ എന്ന ഹൈന്ദവ സമൂഹ മുന്നണി പോരാളി ശബരീശ പദത്തില്‍ വിലയംപ്രാപിച്ചു, ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി, വിശ്വഹിന്ദു പരിഷത് സംസ്ഥാന വൈസ് പ്രസിഡന്റ്, നാഷണല്‍ ആദിവാസി ഫെഡറേഷന്‍ ദേശീയ വൈസ് പ്രസിഡന്റ്എന്നീ ചുമതലകള്‍ നിര്‍വഹിച്ചു വരവേയാണ് അദ്ദേഹത്തിന്റെ വിയോഗം സംഭവിച്ചത്.

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഡപ്യൂട്ടി സെക്രട്ടറി എന്ന ഔദ്യോഗിക ചുമതല നിര്‍വഹിക്കുമ്പോള്‍ തന്നെ താന്‍ ജനിച്ചു വീണ മല അരയ സമൂഹത്തിന്റെ ഉന്നമനത്തിനായി ഐക്യ മലഅരയ സമുദായത്തിന് നേതൃത്വം കൊടുത്തു. അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈപിടിച്ചുയര്‍ത്തി. പട്ടിക വര്‍ഗ സമൂഹത്തിന്റെ അവകാശങ്ങളും, അവര്‍ക്കു ലഭ്യമാകേണ്ട ആനുകൂല്യങ്ങളും സമുദായത്തില്‍ നിന്ന് പരിവര്‍ത്തിതരായവര്‍ തട്ടിയെടുക്കുന്നതിനെതിരെ പ്രക്ഷോഭങ്ങള്‍ക്കും, നിയമപോരാട്ടങ്ങള്‍ക്കും അദ്ദേഹം അന്ത്യനിമിഷം വരെയും അദ്ദേഹം മുന്നില്‍ നിന്നു.

മലയരയ സമൂഹത്തിന്റെ മുന്നണി പോരാളിയും കാവലാളുമായിരുന്നു അദ്ദേഹം. അവരുടെ അവകാശ പോരാട്ടങ്ങളുടെ മുന്നില്‍ ഭാസ്‌ക്കരേട്ടന്‍ എന്നും ഉണ്ടായിരുന്നു. പൊന്നമ്പലമേട്ടില്‍ തിരിതെളിയിക്കുവാനുള്ള അവകാശത്തിനായി അവസാന നിമിഷം വരെ പോരാടിയ വ്യക്തി. മല അരയസമൂഹ സംഘടനകളുടെ യോജിപ്പിനായും, പട്ടിക വര്‍ഗ സംഘടനകളുടെ ഐക്യത്തിനായും അഹോരാത്രം പ്രവര്‍ത്തിച്ചു. ഹിന്ദു ഐക്യപ്രവര്‍ത്തനങ്ങളുമായി അദ്ദേഹം രംഗത്തുവന്നത്, കുമ്മനം രാജശേഖരനെ നേരില്‍ കണ്ട് സംസാരിക്കാന്‍ കഴിഞ്ഞതിനു ശേഷമാണ്. വിഎച്ച്പി, ഹിന്ദുഐക്യവേദി പ്രവര്‍ത്തനവുമായി അദ്ദേഹം സഹകരിച്ചു പ്രവര്‍ത്തിച്ചു.  

ശബരിമലയുടെ പൂജാകാര്യങ്ങളിലും, പൊന്നമ്പല മേട്ടില്‍ ദീപം തെളിയിക്കുവാനും അവകാശമുണ്ടായിരുന്ന മല അരയ സമൂഹത്തെ ശബരിമല തീര്‍ത്ഥാടനത്തില്‍ ഒരു ആചാര കാര്യങ്ങളിലും ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് മല അരയ സമൂഹത്തെ സമരമാര്‍ഗങ്ങളിലേക്ക് നയിക്കാനും അദ്ദേഹം പരിശ്രമിച്ചു, അദ്ദേഹത്തിന്റെ ശ്രമഫലമായി ശബരിമല തന്ത്രിയും, പന്തളം രാജാവും, ഹൈന്ദവ സംഘടനകളും ശബരിമല ആചാരങ്ങളിലും പൊന്നമ്പലമേട്ടില്‍ പൂജാധികാരവും മലഅരയര്‍ക്കു നല്‍കണമെന്ന അവശ്യമുന്നയിച്ചു. പക്ഷേ, ആ ആഗ്രഹം പൂര്‍ത്തീകരിക്കാനാകാതെ ഈ തീര്‍ത്ഥാടന കാലത്തു തന്നെ ഭാസ്‌ക്കരേട്ടന്‍ വിട വാങ്ങി.

ആദ്യ കാലം മുതല്‍  എല്ലാ ഹിന്ദു നേതൃസമ്മേളനങ്ങളിലും അദ്ദേഹം നിറ സാന്നിദ്ധ്യമായി മാറി. മാത്രമല്ല ഏത് ഹിന്ദു സാമൂഹ്യ പ്രശ്‌നങ്ങളിലും പ്രക്ഷോഭങ്ങളിലും നേതൃനിരയിലും അദ്ദേഹമുണ്ടായിരുന്നു. പ്രായാധിക്യം കൊണ്ട് യാത്ര ചെയ്യാന്‍ സാധിക്കാതെ വന്നതു മുതലാണ് സജീവ സംഘടനാ പ്രവര്‍ത്തനത്തില്‍ ഇല്ലാതിരുന്നത്. വിശ്വഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും അദ്ദേഹം നെഞ്ചോട് ചേര്‍ത്ത പ്രസ്ഥാനങ്ങളായിരുന്നു. കുമ്മനം രാജേട്ടനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ആഴത്തിലുള്ളതും ദൃഢവുമായിരുന്നു. സ്‌നേഹവും സൗമ്യതയും ശാന്തതയും കൈമുതലായ വ്യക്തിത്വമായിരുന്നു ഭാസ്‌ക്കരേട്ടന്‍. ഏതാണ്ട് ദക്ഷിണായനം അവസാനത്തെത്തി ഉത്തരായനത്തിലേക്ക് കടക്കാന്‍ പോകുന്ന മുഹൂര്‍ത്തത്തില്‍ ഭാസ്‌ക്കരന്‍ അസ്തമിക്കുന്നു. അടുത്ത ജന്മത്തില്‍ വീണ്ടും ഉദിച്ചുയരാന്‍. ഹൈന്ദവ നവോത്ഥാനത്തിന് നേതൃത്വം നല്‍കാന്‍…

ഇ.എസ് ബിജു

(ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ്)

Tags: ആര്‍എസ്എസ്lifeP.K Bhaskaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

Samskriti

ജീവിത സാക്ഷാത്കാരം

India

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

Kerala

അധികൃതരുടെ അനാസ്ഥയില്‍ പൊലിഞ്ഞത് മകളുടെ ചികില്‍സാര്‍ത്ഥം മെഡിക്കല്‍ കോളേജിലെത്തിയ ഒരു സാധു വീട്ടമ്മയുടെ ജീവന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.