Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കള്ളക്കണക്ക് സമ്മതിച്ച് ധനമന്ത്രി ബാലഗോപാല്‍; നിര്‍മല പറഞ്ഞത് കിറുകൃത്യം; കേരളത്തിന് നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശിക 780 കോടി മാത്രം

കേരളത്തിന് 4,466 കോടി രൂപ നഷ്ടപരിഹാരം കിട്ടേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ശശി തരൂര്‍ എംപി ആരോപിച്ചിരുന്നു. എന്നാല്‍, 780 കോടി രൂപ മാത്രമേ നല്‍കാനുള്ളൂ എന്നും ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്‌ക്ക് ഈ തുക നല്‍കുമെന്നും മന്ത്രി നിര്‍മല സീതാരാമന്‍, തരൂരിനു മറുപടി നല്‍കി.

Janmabhumi Online by Janmabhumi Online
Dec 16, 2022, 10:54 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കേരളത്തിന് ലഭിക്കാനുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക സംബന്ധിച്ച വ്യത്യസ്ത കണക്കുകളില്‍ ഒടുവില്‍ സത്യം വ്യക്തമാക്കി സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേരളത്തിന് നിലവില്‍ 780 കോടി രൂപയുടെ കുടിശ്ശിക മാത്രമാണ് കേന്ദ്രം നല്‍കാനുള്ളതെന്ന് ബാലഗോപാല്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. 4,466 കോടി രൂപയാണ് നഷ്ടപരിഹാരമായി കേന്ദ്രം തരാനുള്ളതെന്ന് കഴിഞ്ഞ ഒക്ടോബറില്‍ നിയമസഭയിലും 1,548 കോടി ലഭിക്കാനുണ്ടെന്ന് കഴിഞ്ഞ മാസം 14ന് കേന്ദ്രമന്ത്രിക്കു നേരിട്ടു കൈമാറിയ കത്തിലും ബാലഗോപാല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെത്തുടര്‍ന്ന് കേരളത്തിന് 4,466 കോടി രൂപ നഷ്ടപരിഹാരം കിട്ടേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ശശി തരൂര്‍ എംപി ആരോപിച്ചിരുന്നു. എന്നാല്‍, 780 കോടി രൂപ മാത്രമേ നല്‍കാനുള്ളൂ എന്നും ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്‌ക്ക് ഈ തുക നല്‍കുമെന്നും മന്ത്രി നിര്‍മല സീതാരാമന്‍, തരൂരിനു മറുപടി നല്‍കി. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും കണക്കുകള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കെയാണ് 780 കോടി രൂപ തന്നെയാണ് കിട്ടാനുള്ളതെന്ന് തുറന്നുപറഞ്ഞ് സംസ്ഥാന ധനമന്ത്രി രംഗത്തെത്തിയത്.  

പോസ്റ്റിന്റെ പൂര്‍ണരൂപം-

കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയായി എത്ര രൂപയാണ് കേന്ദ്രം നല്‍കാനുള്ളത് എന്ന ശ്രീ.ശശി തരൂര്‍ എംപിയുടെ ലോക് സഭയിലെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍ നല്‍കിയ മറുപടി ഉയര്‍ത്തിക്കാണിച്ചുകൊണ്ട് കേരള ഗവണ്‍മെന്റിനെ ഇകഴ്‌ത്തുന്ന പ്രചാരവേലകള്‍ നവമാധ്യമങ്ങളില്‍ കണ്ടു. ഇനി 780 കോടി രൂപ കൂടിയേ കേരളത്തിന് നല്‍കാനുള്ളൂ, എന്നും കേരളത്തിന് അര്‍ഹമായ വിഹിതമൊന്നും കേന്ദ്രം നിഷേധിക്കുന്നില്ല എന്നുമാണ് ചിലരുടെ വാദം.  

കഴിഞ്ഞ 5 വര്‍ഷമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കി വന്നിരുന്ന ജി.എസ്.ടി നഷ്ടപരിഹാരം 2022 ജൂണിലാണ് അവസാനിച്ചത്. ജി.എസ്.ടി നടപ്പിലായതോട് കൂടി സംസ്ഥാനങ്ങളുടെ വരുമാനത്തിലുണ്ടായ നഷ്ടം പരിഹരിക്കുന്നതിനാണ് നഷ്ടപരിഹാരം നല്‍കിപ്പോരുന്നത്.  രാജ്യത്തെ ബി.ജെ.പി ഭരിക്കുന്നതുള്‍പ്പടെയുള്ള ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും ജി.എസ്.ടി നഷ്ടപരിഹാരം തുടരണം എന്ന നിലപാടുള്ളവരാണ്.  പ്രതിവര്‍ഷം 12,000 കോടി രൂപയുടെ കുറവാണ് ജി.എസ്.ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതോട് കൂടി കേരളത്തിനുണ്ടായത്.  കോവിഡ് മഹാമാരിയും സാമ്പത്തികമാന്ദ്യവും സംസ്ഥാന സമ്പദ് വ്യവസ്ഥകളെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തില്‍ ജി.എസ്.ടി നഷ്ടപരിഹാരം കൂടി അവസാനിച്ചത് സംസ്ഥാനങ്ങളുടെ മേലുള്ള ഇരുട്ടടിയായി മാറി.

ഇതുകൂടാതെ സംസ്ഥാനത്തിന് നല്‍കുന്ന റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍ഡില്‍ ഈ വര്‍ഷം വന്ന കുറവ് ഏകദേശം 6700 കോടി രൂപയാണ്.  ബജറ്റിന് പുറത്തുനിന്നും ധനം സമാഹരിച്ച് പ്രവര്‍ത്തിക്കുന്ന കിഫ്ബി, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ബോര്‍ഡ് എന്നിവയുടെ ബാധ്യതകളും പൊതുകടത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ 12500 കോടി രൂപയുടെ അര്‍ഹമായ കടവും സംസ്ഥാനത്തിന് നിഷേധിക്കപ്പെട്ടു. അതില്‍ ഈ വര്‍ഷം മാത്രം 3140 കോടിയാണ് നഷ്ടമാവുന്നത്. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് ബാക്കി തുകയും കടപരിധിയില്‍നിന്നും കുറവ് ചെയ്യപ്പെടും. അതായത് 24,000 കോടി രൂപയുടെ ആകെ വരുമാനമാണ് നടപ്പുവര്‍ഷം സംസ്ഥാനത്ത് കുറവ് വന്നത്. ഈ സഞ്ചിതനഷ്ടം പരിഹരിക്കണം എന്നതാണ് കേരളത്തിന്റെ ആവശ്യം.  

ഇതിനു പുറമേ കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കുന്ന ഭാഗത്തിന്റെ 1.92 ശതമാനം മാത്രമാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ കേരളത്തിന് നിശ്ചയിച്ചത്. പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത്  3.875 % ഉണ്ടായിരുന്ന വിഹിതമാണ് കുത്തനെ വെട്ടിക്കുറച്ചത്. 20000 കോടി രൂപയെങ്കിലും ഇത് വഴിയും പ്രതിവര്‍ഷ നഷ്ടമുണ്ട്.  

കേരളത്തിന് നിലവില്‍ 780 കോടി രൂപയുടെ കുടിശ്ശിക നല്‍കാനുണ്ട്.  അത് ഉടനെ നല്‍കും എന്ന  പ്രസ്താവന കൊണ്ട് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം കാട്ടുന്ന അവഗണന നീതീകരിക്കാനാകില്ല.  ഏറ്റവും ഒടുവില്‍ നടന്ന ജി.എസ്.ടി കൗണ്‍സിലില്‍ ഉള്‍പ്പടെ രാഷ്‌ട്രീയാതീതമായി ഉയര്‍ന്നുവന്ന ആവശ്യം സാമ്പത്തിക ഫെഡറല്‍ മൂല്യങ്ങള്‍ രാജ്യത്ത് സംരക്ഷിക്കപ്പെടണം എന്നുള്ളതാണ്.  സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങളും  ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് മാത്രമേ രാജ്യത്തിന് മുന്നോട്ട് പോകാന്‍ കഴിയൂ.  നമ്മുടെ രാജ്യത്തെ പൊതുചെലവിന്റെ 64 ശതമാനവും നിര്‍വ്വഹിക്കുന്നത് സംസ്ഥാന ഗവണ്‍മെന്റുകളാണ്.  എന്നാല്‍ നികുതി വരുമാനത്തിന്റെ 37 ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്നത്. അതിനാല്‍ തന്നെ ജി എസ് ടി ഇനത്തില്‍ പിരിക്കുന്ന വരുമാനത്തിന്റെ 50 ശതമാനം മാത്രം   സംസ്ഥാനങ്ങള്‍ക്കും 50 ശതമാനം കേന്ദ്രത്തിനും കിട്ടുന്ന നിലവിലെ രീതി മാറ്റി സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം നല്‍കണം എന്നതുള്‍പ്പടെയുള്ള വിഷയങ്ങളുയര്‍ത്തി രാജ്യത്ത് അതിശക്തമായ ആശയസമരത്തിന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍  നേതൃത്വം കൊടുക്കുകയാണ്.  ഈ മുന്നേറ്റത്തെ ദുര്‍ബ്ബലമാക്കാന്‍ ശ്രമിക്കുന്നവരാണ് തെറ്റായ കണക്കുകളും വിഷയ ബാഹ്യമായ പോസ്റ്റുകളുമായി രംഗത്തുവരുന്നത്.

Tags: Nirmala Sitharamanകെ.എന്‍. ബാലഗോപാല്‍ജിഎസ്ടി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇഎംഎസ് സര്‍ക്കാരിനെ കോണ്‍ഗ്രസ് തൂത്തെറിഞ്ഞതും പഴങ്കഥയോ: നിര്‍മല സീതാരാമന്‍

India

200 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയത് വാട്സാപ്പും ഗൂഗിൾ മാപ്പും വഴി; വിമർശനങ്ങൾക്ക് മറുപടിയുമായി നിർമ്മല സീതാരാമൻ

India

പുതിയ ആദായ നികുതി ബിൽ അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ; പൊളിച്ചെഴുതിയത് ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള നിയമത്തിന്റെ സങ്കീര്‍ണതകള്‍

India

തെരുവോര കച്ചവടക്കാർക്ക് പ്രത്യേക ക്രെഡിറ്റ് കാർഡ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ; ഈട് ഒന്നും നൽകാതെ 50000 വരെ വായ്പ

India

സമ്പദ് വ്യവസ്ഥയ്‌ക്ക് കരുത്ത് പകരുന്നത് മധ്യവർഗം; വൻ പ്രഖ്യാപനവുമായി ധനമന്ത്രി നിർമല സീതാരാമൻ, ആദായ നികുതിയിൽ വൻ ഇളവ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഈ സമയത്ത് നിർത്തിയാൽ, ഞങ്ങൾ സമാധാനത്തെ കുറിച്ച് പരിഗണിക്കും ; പ്രതികാരം ചെയ്യുമെന്ന് ഒന്നും പേടിക്കേണ്ട ; പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ

ഞാൻ ഇന്ത്യക്കാരിയാണ്, എന്റെ രാജ്യത്തെ പിന്തുണയ്‌ക്കുന്നു ; പാകിസ്ഥാനികൾക്ക് അൺഫോളോ ചെയ്യാം : വിമർശിച്ച പാക് ആരാധകരെ ശാസിച്ച് ഹിന ഖാൻ

ജീവനല്ല , ഞങ്ങളുടെ രാജ്യമാണ് വലുത് : ചണ്ഡീഗഡിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാരാകാൻ എത്തിയത് ആയിരക്കണക്കിന് യുവാക്കൾ

രാജസ്ഥാനിലെ മൂന്ന് നഗരങ്ങളിൽ റെഡ് അലേർട്ട്; എത്രയും പെട്ടെന്ന് തന്നെ ജനങ്ങൾ വീടുകളിലേക്ക് മടങ്ങണം

ഇന്ത്യയെ സംരക്ഷിക്കാൻ എന്ത് ത്യാഗത്തിനും തയ്യാർ ; സൈനികർക്കൊപ്പം നിൽക്കും ; എന്ത് ബുദ്ധിമുട്ടുകൾ വന്നാലും സഹിക്കും ; മൗലാന മഹ്മൂദ് മദനി

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന ക്ഷേത്രീയ കാര്യകര്‍ത്താവികാസ് വര്‍ഗ് സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. എയര്‍ കമ്മഡോര്‍ സതീഷ് മേനോന്‍, വര്‍ഗ് സര്‍വാധികാരിയും മധുര വിഭാഗ് സംഘചാലകുമായ ബി. ശിവലിംഗം സമീപം

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

ഗോപികയ്‌ക്ക് 1.3 കോടിയുടെ മേരി ക്യൂറി ഫെലോഷിപ്പ്

തീവ്രവാദം കാന്‍സര്‍, ജീവനുള്ള തലവേദന: കെ.എന്‍. ആര്‍ നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies