ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ദേശീയപാത വികസനത്തിന് ചെലവിന്റെ 25 ശതമാനം വിഹിതം സംസ്ഥാനം നല്‍കാമെന്ന് മുഖ്യമന്ത്രി ആദ്യം പറഞ്ഞെങ്കിലും പിന്നീട് വാക്കുമാറ്റിയെന്ന് ഗഡ്കരി ആരോപിച്ചു. കേരളത്തില്‍ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാന്‍ 100 കോടി രൂപ ചെലവാകുന്നുണ്ടെന്നും രാജ്യത്തെ റോഡ് നിര്‍മ്മാണം സംബന്ധിച്ച് സംസാരിക്കവെ കേന്ദ്ര മന്ത്രി വ്യക്തമാക്കി.
ഹൈവേ നിര്‍മ്മാണത്തിന് ഭൂമി എറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25 ശതമാനം തരാമെന്ന് കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം അതില്‍ നിന്ന് പിന്മാറി. അത്രയും തുക നല്‍കാനാകില്ലെന്ന് അറിയിച്ചു’, ഗഡ്കരി പറഞ്ഞു. നിര്‍മ്മാണ സാമഗ്രികളുടെ റോയല്‍റ്റി ഒഴിവാക്കിയും സര്‍ക്കാര്‍ ഭൂമി സൗജന്യമായി നല്‍കിയും റോഡ് നിര്‍മ്മാണത്തില്‍ സഹകരിക്കാന്‍ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. നിര്‍മ്മാണ സാമഗ്രികളുടെ ജിഎസ്ടി ഒഴിവാക്കിയില്ല. സര്‍ക്കാര്‍ ഭൂമി ഒരു പരിധി വരെ വിട്ടുനല്‍കിയിട്ടുണ്ടെന്നും ഗഡ്കരി പാര്‍ലമെന്റില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: