തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകള്‍ക്കെതിരെ മുസ്ലിം ലീഗും ആര്‍എസ്പിയും രംഗത്ത് വന്നു. ഇവര്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം നിന്നത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സഖ്യകക്ഷികള്‍ ഇടത് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് യുഡിഎഫിനെ പ്രതിസന്ധിയിലാഴ്ത്തുന്നുണ്ട്. സംഘപരിവാര്‍ വിരുദ്ധ അജണ്ട ആര് സ്വീകരിച്ചാലും സിപിഎം പിന്തുണയ്ക്കും. എല്‍ഡിഎഫ് നയം സ്വീകാര്യമെന്ന് ചില യുഡിഎഫ് ഘടക കക്ഷികള്‍ കരുതുന്നു. ഇത് നല്ല സൂചനയാണ്.
സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരായുമുള്ള പോരാട്ടത്തില്‍ അണിചേരുന്ന നിലപാട് ആര് സ്വീകരിച്ചാലും അതിനെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും സിപിഎം മുന്നിലുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ വര്‍ത്തമാനകാലത്തുണ്ടായ വിഴിഞ്ഞം പ്രശ്നത്തിലും ഗവര്‍ണറുടെ പ്രശ്നത്തിലും മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്തത്.
അത്തരം നിലപാട് ആര് സ്വീകരിച്ചാലും അതിനെ തുറന്ന മനസോടെ സ്വീകരിക്കാന്‍ സിപിഎം പ്രതിജ്ഞാബദ്ധമാണ്. എല്‍ഡിഎഫും സര്‍ക്കാരും സ്വീകരിക്കുന്ന നയങ്ങള്‍ രാഷ്ട്രീയത്തിനതീതമായി പിന്തുണ നേടുന്നുവെന്നതിന്റെ സൂചനകള്‍ കൂടിയാണ് യുഡിഎഫ് ഘടകകക്ഷികളുടെ ഈ നടപടികളെന്നും ഗോവിന്ദന് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: