Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പുതിയ ഇന്ത്യ; പതറുന്ന ചൈന

അതിര്‍ത്തിയിലെ പ്രശ്‌നങ്ങളില്‍ ചൈന ജയിക്കാനും ഇന്ത്യ തോല്‍ക്കാനുമാണല്ലോ കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ഇഷ്ടപ്പെടുന്നത്. തങ്ങളുടെ ഭരണകാലത്ത് ഇങ്ങനെയായിരുന്നുവെന്നും, ഇതിന് മാറ്റം വരാന്‍ അനുവദിക്കില്ലെന്നുമാണ് ഈ പാര്‍ട്ടികളുടെ മനോഭാവം. രാജ്യസ്‌നേഹം തൊട്ടുതെറിക്കാത്തതുപോലെ ചൈനയെ പിന്തുണയ്‌ക്കാനും അവര്‍ മടിക്കുന്നില്ല

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 15, 2022, 05:00 am IST
in Editorial

ചെറിയൊരു ഇടവേളയ്‌ക്കു ശേഷം അതിര്‍ത്തിയില്‍ ചൈന വീണ്ടും സംഘര്‍ഷത്തിന് ശ്രമിക്കുകയാണ്. അരുണാചല്‍പ്രദേശിലെ തവാങ്ങില്‍ കഴിഞ്ഞയാഴ്ചയാണ് വ്യോമഗതാഗത നിരോധനമുള്ളയിടത്ത്  ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ചൈനയുടെ നീക്കത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്. ചൈനയുടെ വ്യോമാക്രമണ ശ്രമവും സുഖോയ് വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ വിഫലമാക്കി. സംഘര്‍ഷം അരമണിക്കൂറോളം നീണ്ടുനിന്നു. തവാങ്ങിലെ നിയന്ത്രണ രേഖയില്‍ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സേന തല്ലിയോടിക്കുന്നതിന്റെ ചിത്രവും പുറത്തുവന്നു. ചിലരെ പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചു. ചൈനയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടാകുമെന്ന് നേരത്തെ വിവരം ലഭിച്ച ഇന്ത്യ എല്ലാവിധ മുന്‍കരുതലുകളും എടുത്തിരുന്നു. ഇതറിയാതെയാണ് ചൈനീസ് സൈന്യം സാഹസത്തിന് മുതിര്‍ന്നത്. അരുണാചലിന്റെ ഭൂരിഭാഗം പ്രദേശങ്ങള്‍, അസമിന്റെയും നാഗാലാന്റിന്റെയും മണിപ്പൂരിന്റെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഈ മാസം ആദ്യം ഇന്ത്യ വ്യോമനിരോധനം പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് സൈനികാഭ്യാസവും നടത്തി. ഇതാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള പുതിയ പ്രകോപനത്തിനു കാരണമെന്ന് കരുതപ്പെടുന്നു. ഇന്ത്യയാണ് കടന്നുകയറിയതെന്ന ചൈനയുടെ പ്രസ്താവനയില്‍ നിന്നു തന്നെ ഇതു വ്യക്തമാണ്. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി വെറുതെ മുന്നറിയിപ്പു നല്‍കുക മാത്രമല്ല, ഏതു സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം ശക്തവും സന്നദ്ധവുമാണെന്ന് അരുണാചല്‍ അതിര്‍ത്തിയിലെ പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നുണ്ട്.

2020 ല്‍ ഗാല്‍വാനിലുണ്ടായ സംഘര്‍ഷത്തിനുശേഷം ഇത് ആദ്യമായാണ് ചൈന അതിര്‍ത്തിയില്‍ പ്രകോപനത്തിന് മുതിരുന്നത്. അന്ന് ഇന്ത്യന്‍ സേനയുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ തിരിച്ചടിയില്‍ നാല്‍പതോളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു. ആദ്യം ഇത് അംഗീകരിക്കാന്‍ ചൈന തയ്യാറായില്ലെങ്കിലും പിന്നീട് സമ്മതിക്കേണ്ടിവന്നു. അതിര്‍ത്തിയിലെ പലയിടങ്ങളിലും നിയന്ത്രണ രേഖയ്‌ക്കപ്പുറം പരസ്പര ധാരണകള്‍ തെറ്റിച്ച് ചൈനയുടെ സേന നിലയുറപ്പിച്ചിരുന്നു. ഇവിടങ്ങളിലെല്ലാം ഇന്ത്യന്‍ സേന അണിനിരക്കുകയും ചെയ്തു.  ആദ്യം വാശി പിടിച്ചെങ്കിലും ചര്‍ച്ചകളിലൂടെ എല്ലായിടങ്ങളില്‍നിന്നും ചൈനീസ് സേനയ്‌ക്ക് പിന്‍വാങ്ങേണ്ടി വന്നു. ഉഭയകക്ഷി ധാരണകള്‍ തെറ്റിച്ചാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ നിരന്തരം മുന്നറിയിപ്പു നല്‍കി. ഇതിനനുസൃതമായി അതിര്‍ത്തിയിലെ സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മെച്ചപ്പെടുത്തി. സൈനിക വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ റോഡ് സൗകര്യം വിപുലമാക്കുകയും, യുദ്ധവിമാനങ്ങള്‍ക്കിറങ്ങാന്‍ താവളമൊരുക്കുകയും ചെയ്തു. ഇങ്ങനെ കളികാര്യമാകുമെന്നു വന്നപ്പോഴാണ് പിടിവാശി ഉപേക്ഷിച്ച് പിന്‍വാങ്ങാന്‍ ചൈന നിര്‍ബന്ധിതമായത്. സൈനികതല ചര്‍ച്ചകളില്‍ എത്തിച്ചേര്‍ന്ന വ്യവസ്ഥകള്‍ തങ്ങള്‍ പാലിക്കുകയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമവും ചൈന നടത്തി. അതേസമയം, ഇതുകൊണ്ടൊന്നും ചൈന സമാധാനത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുകയാണെന്ന് ഇന്ത്യ വിശ്വസിച്ചില്ല. വിശ്വാസവഞ്ചനയ്‌ക്ക് കുപ്രസിദ്ധിയാര്‍ജിച്ച ഒരു രാജ്യമാണ് അതിര്‍ത്തിക്കപ്പുറത്തുള്ളതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

അതിര്‍ത്തിയില്‍ ചൈന അലങ്കോലമുണ്ടാക്കുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ പതിവുപോലെ ഇക്കുറിയും ചിലര്‍ ഉത്സാഹത്തിലായി. പാര്‍ലമെന്റിനകത്തും പുറത്തും അവര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. എന്താണ് സംഭവിച്ചതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിശദീകരിച്ചിട്ടും ഇക്കൂട്ടര്‍ക്ക് തൃപ്തിയാവുന്നില്ല. അതിര്‍ത്തിയിലെ പ്രശ്‌നങ്ങളില്‍ ചൈന ജയിക്കാനും ഇന്ത്യ തോല്‍ക്കാനുമാണല്ലോ കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ഇഷ്ടപ്പെടുന്നത്. തങ്ങളുടെ ഭരണകാലത്ത് ഇങ്ങനെയായിരുന്നുവെന്നും, ഇതിന് മാറ്റം വരാന്‍ അനുവദിക്കില്ലെന്നുമാണ് ഈ പാര്‍ട്ടികളുടെ മനോഭാവം. രാജ്യസ്‌നേഹം തൊട്ടുതെറിക്കാത്തതുപോലെ ചൈനയെ പിന്തുണയ്‌ക്കാനും അവര്‍ മടിക്കുന്നില്ല.  ഇവര്‍ക്കു വേണ്ടിക്കൂടിയാണ് ചൈന അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നു തോന്നിപ്പോകും. നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പ്രതിപക്ഷത്തിന് ചൈന ആയുധം പണിതു നല്‍കുകയാണോ എന്നുപോലും സംശയിക്കണം. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനയില്‍നിന്നും കോടിക്കണക്കിന് രൂപ സംഭാവന സ്വീകരിച്ചതിനാല്‍ ഈ സംഘടനയുടെ അംഗീകാരം അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുകയുണ്ടായി. കോണ്‍ഗ്രസ്സിന്റെ നേതാക്കളായ സോണിയയും രാഹുലും ചൈനയില്‍പ്പോയി ആ രാജ്യത്തിന്റെ താല്‍പ്പര്യത്തിന് അനുസൃതമായ തീരുമാനങ്ങള്‍ അംഗീകരിച്ചത് വലിയ വിവാദമായതാണല്ലോ. മോദി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ അതിര്‍ത്തിയിലെ സൈനിക സന്നാഹം പതിന്മടങ്ങ് ശക്തി പ്രാപിച്ചതും, ചൈന ഇക്കാര്യത്തില്‍ നേരിടുന്ന പ്രതിസന്ധികളുമൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് ചില പ്രതിപക്ഷ കക്ഷികള്‍.

Tags: indiaarmychina
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇത് വെറും ‘പാറ്റ’കളല്ല, തീ തുപ്പുന്ന ഡ്രാഗൺ; പാകിസ്ഥാനെതിരേ പിഒകെയിൽ ലക്ഷങ്ങളുടെ പ്രതിഷേധം, 20 മരണം

India

ഭാരതത്തിന്റെ കാര്‍ഷിക കയറ്റുമതി 52.55 ബില്യണ്‍ യുഎസ് ഡോളറിന്റെ റിക്കാര്‍ഡ് നേട്ടം

India

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: 102 സ്വര്‍ണ്ണമുള്‍പ്പെടെ114 മെഡലുകളുമായി ഭാരതത്തിന് ആധികാരിക വിജയം

India

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

India

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

പുതിയ വാര്‍ത്തകള്‍

സ്ത്രീകൾക്ക് സൗജന്യ യാത്ര: 7 വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

അതിഥി ഭീകരരെ കരുതിയിരിക്കണം

പരിവര്‍ത്തനാത്മകമായ നേതൃത്വം

ട്രോളിങ് നിരോധനവും മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധികളും

ഉത്തരവ് അവഗണിച്ച് റോഡ് കുഴിക്കല്‍; വാട്ടര്‍ അതോറിറ്റി എംഡിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും സമന്‍സ്

രഞ്ജിനി സ്വന്തം പുസ്തകങ്ങള്‍ അശ്വതി തിരുന്നാള്‍ ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് സമ്മാനിക്കുന്നു

ക്ഷേത്ര സത്സംഗത്തിന്റെ വേറിട്ട വ്‌ളോഗുകള്‍; 2000 ദിവസങ്ങള്‍ കൊണ്ടു രഞ്ജിനി പരിചയപ്പെടുത്തിയത് 200 ക്ഷേത്രങ്ങള്‍

മോക്ഷമാര്‍ഗ്ഗത്തിന്റെ സാംഖ്യദര്‍ശനം

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.