തിരുവനന്തപുരം : അവകാശലംഘന നോട്ടീസിന്റെ മറുപടിയിലൂടെ തന്റെ മകളുടെ കമ്പനിയുടെ മെന്ററായിരുന്നു ജെയ്ക് ബാലകുമാറെന്ന് മുഖ്യമന്ത്രി അംഗീകരിച്ചതായി എംഎല്‍എ മാത്യൂ കുഴല്നാടന്. വീണ വിജയനെ വ്യക്തിയെന്ന നിലയില്‍ അല്ല എക്സ്ട്രാ ലോജിക്കിന്റെ ഡയറക്ടര്‍ എന്ന നിലയിലാണ് അന്ന് പരാമര്‍ശം നടത്തിയത്. അത് മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുകയാണ്.
പ്രതിപക്ഷം ഉയര്‍ത്തിയ മുഴുവന്‍ വാങ്ങളും മുഖ്യമന്ത്രി അംഗീകരിക്കുകയാണ് ഇപ്പോള്‍ ഉണ്ടായത്. ജനങ്ങളെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ജെയ്ക്കാണ് മകളുടെ കമ്പനിയുടെ മെന്റര്‍ എന്ന വിവരം അംഗീകരിച്ച പിണറായി വിജയന്. ജെയ്ക്കിന്റെ പേര് വെബ്സൈറ്റില്‍ നിന്ന് എന്തുകൊണ്ട് നീക്കം ചെയ്തു എന്നുകൂടി വിശദീകരിക്കണം.
നിയമസഭയിലെ അവകാശ ലംഘന നോട്ടീസ് തള്ളിയ സ്പീക്കറുടെ റൂളിങ്ങിനെ മാനിക്കുന്നു. ഈ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാന്‍ ആഗ്രഹിക്കുന്നില്ല. ജെയ്ക്കിന്റെ പേര് വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തതില്‍ മുഖ്യമന്ത്രിക്ക് വിശദീകരിക്കാമെങ്കില്‍ ആകാമെന്നും കുഴല്‍ നാടന്‍ പറഞ്ഞു.
ജെയിക് ബാലകുമാര്‍ മകളുടെ കമ്പനിയുടെ മെന്റര്‍ ആണെന്നും മകളുടെ അല്ലെന്നുമാണ് മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്. വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന്റെ വെബ് സൈറ്റില്‍ ജെയികിനെ മെന്റര്‍ ആയി നല്‍കിയിരുന്നു. പിന്നീട് സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്ക് പിന്നാലെ മെന്റര്‍ എന്ന ഭാഗം കാണാതായി.തുടര്‍ന്ന കമ്പനിയുടെ പഴയ ബാക് ഫയല്‍ അന്ന് പുറത്തു വിട്ട് കുഴല്നാടന് വെല്ലു വിളിച്ചെങ്കിലും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. അന്നത്തെ അവകാശലംഘന നോട്ടീസില്‍ മുന്‍ സ്പീക്കര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. അതാണിപ്പോള്‍ പരിഗണിച്ച് നോട്ടീസ് തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: