മുംബൈ: ഇത്തവണത്തെ ഐപിഎല്‍ താര ലേലത്തിന് 405 താരങ്ങളുടെ പട്ടിക ഐപിഎല്‍ ഗവേണിങ് ബോഡി പുറത്തിറക്കി. ബെന്‍ സ്റ്റോക്സ്, കാമറോണ്‍ ഗ്രീന്‍, സാം കറന്, ഷാകിബ് അല്‍ ഹസന് അടക്കം നിരവധി താരങ്ങള്‍ പട്ടികയിലുണ്ട്.
കേരളത്തില്‍ നിന്നുള്ള താരങ്ങളുമുണ്ട്. ഇത്തവണ 991 താരങ്ങളാണ് ലേലത്തിന് രജിസ്റ്റര്‍ ചെയ്തിരുന്നത്. അതില്‍ നിന്നാണ് ഈ പട്ടിക പുറത്തുവിട്ടത്. 273 പേര് ഇന്ത്യന്‍ താരങ്ങളും 132 പേര് വിദേശ താരങ്ങളുമാണ്. ഈ മാസം 23ന് കൊച്ചിയിലാണ് താരലേലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: