കൊല്ലം: കര്‍ഷകകര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാരിന്റെ സബ് മിഷന് ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്‍ (സ്മാം) പദ്ധതി ശ്രദ്ധേയമാകുന്നു. കാര്‍ഷികയന്ത്രങ്ങള്‍ 50 ശതമാനം സബ്സിഡിയോടെ വാങ്ങാന്‍ കഴിയുന്ന ഓണ്‍ലൈന്‍ രജിസ്ട്രേഷന് പദ്ധതിയാണിത്.
ജില്ലയിലെ വിവിധ കൃഷിഭവനുകളുടെ കീഴില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നൂറിലേറെ കര്‍ഷകരാണ് പദ്ധതി പ്രകാരം വിവിധ ഉപകരണങ്ങള്‍ വാങ്ങിയത്. പുല്ലുവെട്ട് യന്ത്രം, ജലസേചന പമ്പ്സെറ്റ് ടില്ലര്‍, കുഴിയെടുക്കുന്ന യന്ത്രം, വീല്‍ ബാരോ തുടങ്ങിയ യന്ത്രങ്ങളും പഴംപച്ചക്കറികള്‍ ഉണങ്ങി എടുക്കാന്‍ ഉപയോഗിക്കുന്ന ഡ്രയറും പദ്ധതി പ്രകാരം സബ്സിഡി ലഭിക്കുന്ന യന്ത്രങ്ങളില്‍ ഉള്‍പ്പെടുന്നു.
ഓണ്‍ലൈന്‍ ആയി വിശദാംശങ്ങള്‍ പരിശോധിച്ച് കൃഷിഭവന് മുഖേന രജിസ്ട്രേഷന് നടത്തിയ അപേക്ഷകര്‍ക്കാണ് യന്ത്രങ്ങള്‍ ലഭിക്കുന്നത്. സെപ്റ്റംബര്‍ 30 മുതലാണ് ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനം പ്രവര്‍ത്തന സജ്ജമായത്. കുറഞ്ഞ സ്ഥലപരിധി മാനദണ്ഡം എന്ന നിബന്ധന ഇല്ലാത്തതിനാല്‍ കുറഞ്ഞ സ്ഥല ലഭ്യതയുള്ളവര്ക്കും യന്ത്രങ്ങള്‍ ലഭിക്കുന്നത് പദ്ധതിയുടെ സവിശേഷതയാണ്.
നിരവധി പേര്‍ക്ക് ജലസേചന പമ്പ്സെറ്റ്, കുരുമുളക് വിളവെടുക്കാനുള്ള അലുമിനിയം ഗോവണി, പവര്‍ സ്പ്രെയര്‍, ചെറുകുഴികളെടുക്കുന്ന ഓഗര്‍ എന്ന യന്ത്രം, വീല്‍ ബാരോ എന്നിവ സബ്സിഡിയോടെ വാങ്ങുന്നതിന് അവസരം ഒരുക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് സഹായകേന്ദ്രങ്ങളും ഫാര്‍മര്‍ പ്രൊഡ്യുസിംഗ് കമ്പനികള്‍ തുറന്നിട്ടുണ്ട്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് മാസത്തിനുള്ളില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അപേക്ഷകര്‍ക്ക് യന്ത്രങ്ങള്‍ വാങ്ങാന്‍ ഫണ്ട് ലഭ്യതയനുസരിച്ച് അവസരം ലഭിക്കുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: