കാന്താര സിനിമ കണ്ട് നടി രശ്മിക മന്ദന ഇതുവരെയും പ്രതികരിച്ചില്ലെങ്കിലും ബോളിവുഡ് താരം ഋത്വിക് റോഷന് രോമാഞ്ചം. അദ്ദേഹം ഇക്കാര്യം നിഷ്കളങ്കമായി ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.
‘കാന്താര സിനിമ കണ്ട് വളരെയധികം പഠിച്ചു. ഈ സിനിമ എടുക്കാനുള്ള റിഷഭ് ഷെട്ടിയുടെ ബോധ്യത്തിന്റെ കരുത്ത് അപാരമാണ്. മികച്ച കഥപറച്ചിൽ, അഭിനയം, സംവിധാനം, എല്ലാത്തിനുമുപരി ക്ലൈമാക്‌സിലെ മാറ്റം രോമാഞ്ചമുണ്ടാക്കി. മികച്ച ടീമിന് എന്റെ എല്ലാവിധ ബഹുമാനവും ആശംസകളും’- ഋത്വിക് റോഷന്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങിനെ പോകുന്നു.
ഋത്വിക് റോഷന്റെ കുറിപ്പ് കണ്ട് ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി രംഗത്തെത്തി. കാന്താര മനുഷ്യനും കാടും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയും അതില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്ന ചില ചൂഷകരുടെ കഥയുമാണ് പറയുന്നത്. വെറും 16 കോടിയില്‍ നിര്‍മ്മിച്ച സിനിമ ഇതിനകം 150 കോടിയല്‍ അധികം നേടിക്കഴിഞ്ഞു. പ്രാദേശിക ഭാഷാ ചിത്രമായി തുടങ്ങി ജനപ്രീതിയിലൂടെ മറ്റ് ഭാഷകളില്‍ ഡബ്ബ് ചെയ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലും കോളിളക്കം സൃഷ്ടിച്ച ചിത്രമാണ് കാന്താര. അറിയപ്പെടുന്ന നായകന്മാര്‍ ആരുമില്ലാതെ കഥയും കഥാപാത്രങ്ങളും നായകരായ സിനിമ കൂടിയാണ് കാന്താര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: