കൊച്ചി: വിവാഹത്തിന് ശേഷം തനിക്ക് കരയാനേ നേരമുണ്ടായിരുന്നുള്ളൂ എന്നും ഭര്‍ത്താവ് സാഡിസ്റ്റായിരുന്നെന്നും അച്ഛനേയും അമ്മയേയും തന്നില്‍ നിന്നും പിരിച്ചുവെന്നും ഗായിക വൈക്കം വിജയലക്ഷ്മി. മുന്‍ ഭര്‍ത്താവ് അനൂപുമായി ബന്ധം വേര്‍പിരിയാനുള്ള കാരണങ്ങള്‍ നടിഗൗതമി അവതരിപ്പിക്കുന്ന മനിതി വാ എന്ന ടിവി പരിപാടിയുടെ ഭാഗമായുള്ള അഭിമുഖത്തിലാണ് വൈക്കം വിജയലക്ഷ്മി ഇക്കാര്യം തുറന്നുപറഞ്ഞത്.
ഇതോടെ വിവാഹ ബന്ധം വേര്‍പിരിയാമെന്ന തീരുമാനം താന്‍ തന്നെയാണ് എടുത്തതെന്നും വിജയലക്ഷ്മി പറഞ്ഞു. “പ്രതീക്ഷകളോടെയാണ് കുടുംബജീവിതത്തിലേക്ക് കടന്നുവന്നത്. കുടുംബ ജീവിതത്തോടൊപ്പം സംഗീതത്തേയും മുറുകെപ്പിടിക്കാമെന്ന് കരുതി. എന്നാല്‍ ഭര്‍ത്താവ് തന്നിലെ സംഗീതം നിരുത്സാഹപ്പെടുത്തി. എന്തു ചെയ്താലും നെഗറ്റീവ് ആയി മാത്രമാണ് അദ്ദേഹം സംസാരിച്ചത്. കൈകൊട്ടുന്നതും താളം പിടിക്കുന്നതും പോലും ഇഷ്ടമായിരുന്നില്ല. പാട്ടു പാടുന്നതിനും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. “- വൈക്കം വിജയലക്ഷ്മി പറഞ്ഞു.
“അദ്ദേഹം പറയുന്ന സമയം കഴിഞ്ഞാല്‍ പിന്നെ പാടാനും പാടില്ലെന്നായി. അച്ഛനേയും അമ്മയേയും വരെ എന്നില്‍ നിന്നകറ്റി. ഒടുവില്‍ സഹികെട്ടപ്പോള്‍ ഞാന്‍ തന്നെയാണ് പിരിയാമെന്ന് തീരുമാനിച്ചത്. ഇത്രയ്ക്കും സഹിച്ച് ജീവിക്കേണ്ട കാര്യമലില്ല. സംഗീതമാണ് തന്റെ സന്തോഷം”- വിജയലക്ഷ്മി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: