തിരുവനന്തപുരം : മുസ്ലിം ലീഗിനെ ഒപ്പം നിര്‍ത്താനുള്ള ശ്രമമാണ് സിപിഎമ്മും കോണ്‍ഗ്രസ്സും നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ലീഗിന് മുന്നില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും കീഴടങ്ങിയിരിക്കുകയാണ്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും തിരിച്ചറിയാന്‍ പറ്റാത്തപോലെ മാറിയെന്നും ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ സുരേന്ദ്രന് പറഞ്ഞു.
ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ പുറത്താക്കാനുള്ള പിണറായി വിജയന് സര്‍ക്കാരിന്റെ നീക്കത്തിന് നിന്നു കൊടുക്കുകയാണ് പ്രതിപക്ഷം. ലക്ഷക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ക്കും, യോഗ്യത ഇല്ലാത്തവരെ വൈസ് ചാന്‍സലറായി നിയോഗിക്കുന്നതിനും, യൂണിവേഴ്സിറ്റികളെ രാഷ്ട്രീയ വല്‍ക്കരിക്കുന്നതിനും വേണ്ടി സിപിഎമ്മിന് കൂട്ടു നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഇത്തരത്തിലുള്ള ഒരു പ്രതിപക്ഷത്തെ കൊണ്ട് എന്ത് ഗുണമാണ് കേരളത്തിനുള്ളത്.
മുസ്ലിംലീഗിനെ മുന്നണിയില്‍ എടുക്കാനുള്ള കളികളാണ് അണിയറയില്‍ നടക്കുന്നത്. യുഡിഎഫില്‍ ഇരുന്നു കൊണ്ട് സിപിഎമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് മുസ്ലിം ലീഗ്. പാര്‍ലമെന്റില്‍ സിവില്‍ നിയമങ്ങളെ സംബന്ധിച്ചുള്ള സ്വകാര്യ പ്രമേയം അവതരിപ്പിച്ചപ്പോള്‍ പരസ്യമായി തന്നെ മുസ്ലിംലീഗ് കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞു. ഈ സമയത്ത് മുസ്ലിംലീഗ് മതേതരത്വ പാര്‍ട്ടിയാണ്. ജനാധിപത്യ പാര്‍ട്ടിയാണ് എന്ന് സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയാണ് എം.വി. ഗോവിന്ദന്. ഭരണകക്ഷിയും പ്രതിപക്ഷവും തമ്മില്‍ പരസ്യമായ ധാരണ നടക്കുന്നു. പേരില്‍ തന്നെ മതമുള്ള പാര്‍ട്ടി എം.വി. ഗോവിന്ദന് മതേതര പാര്‍ട്ടിയാണ്. ഇന്ത്യ വിഭജനത്തെ അനുകൂലിച്ച പാര്‍ട്ടി യാണ് മുസ്ലിംലീഗ്.
1986-ല്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. കോണ്‍ഗ്രസ് ഭരിക്കുമ്പോഴും രാജ്യവിരുദ്ധ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. പച്ചയായ വര്‍ഗീയത എപ്പോഴും കൊണ്ടു നടക്കുന്ന ലീഗ്, എന്നു മുതലാണ് സിപിഎമ്മിന് മതേതര പാര്‍ട്ടിയായത്. കേരളത്തിലെ ജനങ്ങളെ സാമുദായികമായി ധ്രുവീകരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസും സിപിഎമ്മും ചെയ്യുന്നതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: