കോഴിക്കോട്: ഇസ്ലാമിക പണ്ഡിതന് റഹ്മത്തുള്ള ഖാസിമിയുടെ ഫുട്ബാള്‍ മണ്ടന്മാരുടെ കളിയാണെന്ന പ്രസ്താവന വിവാദമാകുന്നു. കൂട്ടത്ല് മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും അദ്ദേഹം വിമര്‍ശിക്കുന്നു.
നേരത്തെയും ഫുട്ബാളിനെയും ഫുട്ബാള്‍ താരങ്ങളെയും വിമര്‍ശിച്ചുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ പ്രസംഗം വൈറലായി പ്രചരിച്ചിരുന്നു. ഈയിടെ ദാറുല്‍ ഖുര്‍ആന്‍ ഇസ്സാമിക്ക് അക്കാദമിക്ക് വേണ്ടി നടത്തിയ പ്രഭാഷണത്തിലാണ് പുതിയ വിമര്‍ശനങ്ങള്‍.
യൂറോപ്പിന്റെ കളിയാണ് ഫുട്ബാള്‍. യൂറോപ്പ് ചതിക്കാന്‍ അല്ലാതെ ഇന്നുവരെ ഒന്നും പുറത്തെടുത്തിട്ടില്ല. യൂറോപ്പ് ചതിക്കും എന്ന് വേദവ്യാസന് മൂവായിരത്തി ചില്ലാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതി വെച്ചിട്ടുണ്ട്. ഫുട്ബാളിലൂടെ യൂറോപ്പ് ചതിച്ചുവെന്നും റഹ്മത്തുള്ള ഖാസിമി പറയുന്നു.
വിവരം എന്ന സാധനമേ ഇല്ലാത്തയാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നും റഹ്മത്തുള്ള പറയുന്നു. അദ്ദേഹത്തിന് പല സ്ത്രീകളിലും കുട്ടികളുണ്ട്. ലയണല്‍ മെസ്സിക്ക് അടിസ്ഥാന വിദ്യാഭ്യാസമില്ല, വിവരവും ഇല്ല. കുട്ടികള്‍ ഉണ്ടായതിന് ശേഷം ആ പെണ്ണിനെ വിവാഹം കഴിച്ച ആള് മെസ്സിയെന്നും ഖാസിമി ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: