തിരുവനന്തപുരം: ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ ഉണ്ണി മുകുന്ദനെതിരേ നടന് ബാല ഉയര്‍ത്തിയ ആരോപണങ്ങളില്‍ മറുപടിയുമായി ചിത്രത്തിന്റെ സംഗീത സംവിധായകനായ ഷാന്‍ റഹ്മാന്. തികഞ്ഞ പ്രൊഫഷണലാണ് ഉണ്ണി മുകുന്ദനെന്നും ചിത്രത്തിനു വേണ്ടി ചെയ്ത പാട്ടുകള്‍ക്ക് അഡ്വാന്‍സായി പണം നല്കി തീര്‍ത്തിരുന്നെന്നും ഷാന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിന് പ്രതിഫലം ലഭിച്ചോ എന്നന്വേഷിക്കാന്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിളിച്ചിരുന്നു.
കൃത്യമായും മുഴുവനായുമുള്ള തുക കിട്ടിയെന്ന് അവര്‍ക്ക് മറുപടി നല്കി. പാട്ടുകളെല്ലാം ചെയ്ത് കൈമാറുന്നതിന് മുമ്പ് തന്നെ തനിക്ക് പൂര്‍ണ പ്രതിഫലം കിട്ടിയെന്ന് ഉണ്ണി മുകുന്ദന് തന്നെ ഉറപ്പുവരുത്തിയെന്നും ഷാന്‍ റഹ്മാന് കൂട്ടിച്ചേര്‍ത്തു. ഉണ്ണി എന്റെ ഒരു പ്രിയ സുഹൃത്താണ്. പക്ഷേ പ്രതിഫലക്കാര്യത്തില്‍ വളരെ പ്രൊഫഷണലായിരുന്നു. പാട്ടുണ്ടാക്കുന്ന സെഷനുകളിലെല്ലാം തന്നെ രസകരമായിരുന്നു. അനൂപ്, വിപിന്‍, വിനോദേട്ടന് തുടങ്ങി എല്ലാവരും തികഞ്ഞ പ്രൊഫഷണലുകള്‍. എനിക്കൊരു ബുദ്ധിമുട്ടും തോന്നിയില്ല. അതാണ് എന്റെ സന്തോഷമെന്നും ഷാന്‍ റഹ്മാന് കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: