ന്യൂദല്‍ഹി : സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സിലര്‍ നിയമന വിവാദത്തില്‍ ഹൈക്കോടതി തന്നെ വിമര്‍ശിച്ചുവെന്നത് മാധ്യമ സൃഷ്ടിയാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്താലാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും ഗവര്‍ണര്‍ അറിയിച്ചു. ദല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വ്വകലാശാല വിസി നിയമവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി തന്നെ വിമര്‍ശിച്ചിട്ടില്ല. സുപ്രീം കോടതി വിധി പ്രകാരം യുജിസി നിയമം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ബാധകമാണ്. മുന്‍ നിശ്ചയിച്ച പ്രകാരം വൈസ് ചാന്‍സലര്‍മാരുടെ വാദം കേള്‍ക്കും.
കാരണം കാണിക്കല്‍ നോട്ടീസുമായി ബന്ധപ്പെട്ട നടപടികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കും. എന്നാല്‍ കോടതി വിധികേട്ടശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സര്‍വ്വകലാശാലകളില്‍ യുജിസി ചട്ടങ്ങള്‍ പാലിക്കാതെയുള്ള നിയമനങ്ങള്‍ക്കെതിരെ നടപടി കൈക്കൊണ്ടതോടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ മാറ്റുന്നതിനുള്ള ബില്‍ കൊണ്ടുവരാനുള്ള നീക്കത്തിലാണ് കേരള സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: