ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ അടക്കമുള്ള നേതാക്കള്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും ബിജെപിയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നു. ബിജെപിയുടെ നേതൃത്വവും പ്രവര്‍ത്തകരും നടത്തിയ പരിശ്രമങ്ങളുടെ ഫലം പുറത്തുവരുമ്പോള്‍ നാം ഏറെ സന്തോഷത്തിലാണ്. ഗുജറാത്തിലും ഹിമാചലിലും ദല്‍ഹിയിലും ബിജെപിക്ക് ലഭിച്ച വോട്ട് ശതമാനം ജനങ്ങള്‍ പാര്‍ട്ടിക്ക് നല്കുന്ന പിന്തുണയുടെ തെളിവാണ്. യുപിയിലെ രാംപൂരിലും ബിജെപി വിജയിച്ചിരിക്കുകയാണ്. ബീഹാറില്‍ ബിജെപി കൈവരിച്ച ഉപതെരഞ്ഞെടുപ്പിലെ നേട്ടം വരാനിരിക്കുന്ന കാലത്തിന്റെ സൂചനകളാണ്. ഒരു പോളിംഗ് ബൂത്തില്‍ പോലും റീപോളിംഗ് നടത്തേണ്ടിവരാതെ തെരഞ്ഞെടുപ്പുകള്‍ ഭംഗിയായി പൂര്‍ത്തീകരിച്ച കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനും അഭിനന്ദനങ്ങള്‍ നേരുന്നു. ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പിനെ യാതൊരു വിധത്തിലുള്ള അക്രമങ്ങളും ഉണ്ടാവാതെ സമാധാനപൂര്‍ണ്ണമായി പൂര്‍ത്തിയാക്കാന്‍ ഉത്തരവാദിത്വം പ്രകടിപ്പിച്ച വോട്ടര്‍മാര്‍ക്കും നന്ദി.
ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനേക്കാള്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ബിജെപിക്ക് വോട്ട് ലഭിച്ചതെന്നോര്‍ക്കണം. അഞ്ചുവര്‍ഷം ഭരിച്ചതിന് ശേഷം സാധാരണ ഗതിയില്‍ അവിടെ അഞ്ചും പത്തും ശതമാനത്തിന്റെ വത്യാസമാണ് വോട്ടിംഗ് ശതമാനത്തില്‍ സാധാരണ ഗതിയില്‍ വരാറുള്ളത്. ജനത ബിജെപിയെ വിജയിപ്പിക്കാന്‍ പരിശ്രമിക്കുകയാണ് എന്നതിന്റെ തെളിവുകളാണിത്. ഒരുശതമാനം വോട്ടില്‍ ബിജെപി പിന്നിലായിട്ടുണ്ടാവാം. എന്നാല്‍ സംസ്ഥാന വികസനത്തില്‍ യാതൊരു വിധത്തിലുള്ള കുറവും ബിജെപി വരുത്തുകയില്ലെന്ന് ഹിമാചലിലെ ജനങ്ങള്‍ക്ക് ഞാന്‍ ഉറപ്പു നല്കുന്നു. ജനകീയ വിഷയങ്ങളെ ഏറ്റെടുക്കുകയും കേന്ദ്രസര്‍ക്കാരിന് സാധിക്കുന്നതെല്ലാം സംസ്ഥാനത്തിന് നല്‍കുകയും ചെയ്യും.
ഭാരതം അമൃതകാലത്തിലേക്ക് പ്രവേശിക്കുന്ന സമയമാണിത്. വരാനിരിക്കുന്ന ഇരുപത്തഞ്ചു വര്‍ഷം വികസനത്തിന്റെ രാഷ്ട്രീയത്തിന് മാത്രമേ ഇന്നാട്ടില് ഇടമുള്ളൂ. ബിജെപിക്ക് ലഭിക്കുന്ന ജനപിന്തുണ പുതിയ ഭാരതത്തിന്റെ പ്രത്യാശകളുടേയും യുവജനതയുടെ അഭിലാഷങ്ങളുടേയും അടയാളമാണ്. പാവപ്പെട്ടവരും വഞ്ചിതരും ചൂഷിതയും മര്‍ദ്ദിതരും വനവാസികളും അടക്കമുള്ള ജനസമൂഹത്തിന്റെ പിന്തുണകള്‍ ബിജെപിക്ക് ശക്തി പകരുന്നു. മധ്യവര്‍ഗ്ഗ ജനത ശക്തമായ പിന്തുണ പാര്‍ട്ടിക്ക് നല്കുന്നു. ജനങ്ങള്‍ ബിജെപിക്ക് വോട്ട് നല്‍കുന്നത് ദേശത്തിനായി ശക്തമായ നിലപാടുകളെടുക്കുന്നതു മൂലമാണ്. കുടുംബാധിപത്യം, അഴിമതി എന്നിവയ്ക്കെതിരായ ജനരോഷമാണ് ബിജെപിക്ക് അനുഗ്രഹമായി വരുന്നത്.
ഗുജറാത്ത് ഫലം ഇത്തവണ ഗംഭീരമാക്കി. ഗുജറാത്തിലെ വന്‍ വിജയത്തിന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ മുതലുള്ള മുഴുവന്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നു. ഗുജറാത്തിലെ ജനങ്ങളെ പ്രത്യേകമായി അഭിനന്ദിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ സമയം ഞാന്‍ ഗുജറാത്തിലെ ജനങ്ങളോട് പറഞ്ഞത് ഇത്തവണ നരേന്ദ്രന്റെ റിക്കോര്‍ഡ് തകര്‍ക്കണം എന്നായിരുന്നു. ഭൂപേന്ദ്രന് നരേന്ദ്രന്റെ റിക്കോര്‍ഡ് തകര്‍ക്കുന്നതിനായി നരേന്ദ്രന് കഠിനമായി പരിശ്രമിക്കും എന്നും ഞാന്‍ അവരോട് പറഞ്ഞു. ഗുജറാത്തിലെ ജനങ്ങളാവട്ടെ റിക്കോര്‍ഡ് തകര്‍ക്കുന്നതിലും റിക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ എല്ലാ റിക്കോര്‍ഡുകളും ഇത്തവണ മറികടന്നിരിക്കുന്നു. വലിയ ഭൂരിപക്ഷം നല്‍കിക്കൊണ്ട് ഗുജറാത്തിലെ ജനങ്ങള്‍ ബിജെപിയെ അനുഗ്രഹിച്ചിരിക്കുന്നു. കാല്‍നൂറ്റാണ്ട് ഭരണം നിര്‍വഹിച്ച ശേഷവും ഇത്തരത്തിലുള്ള റിക്കോര്‍ഡ് വിജയം ലഭിക്കുന്നത് അല്‍ഭുതവും അഭൂതപൂര്‍വ്വവുമാണ്. ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ വത്യാസങ്ങളില്ലാതെ ജനങ്ങള്‍ ബിജെപിക്ക് വോട്ട് നല്‍കിയിട്ടുണ്ട്. ബിജെപി എന്നത് ഗുജറാത്തിലെ ഓരോ കുടുംബത്തിലെയും അംഗമായി മാറിക്കഴിഞ്ഞു. ഒരു കോടിയിലധികം വോട്ടുകള്‍ ഇത്തവണ യുവ വോട്ടര്‍മാരായിരുന്നു. അവര്‍ കോണ്‍ഗ്രസിന്റെ ദുര്‍ഭരണം കണ്ടിട്ടേയില്ലാത്തവരാണ്. അവര്‍ ജനിച്ചതിന് ശേഷം ബിജെപി മാത്രമേ ഗുജറാത്ത് ഭരിച്ചിട്ടുള്ളൂ. അവരുടെ കൂടി പിന്തുണയോടെയാണ് മുന്‍ റിക്കോര്‍ഡുകള്‍ തകര്‍ത്ത് ചരിത്രം രചിക്കാന്‍ ബിജെപിക്ക് സാധിച്ചത്. യുവജനത ഭാരതത്തിന്റെ വികസനത്തിന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവരാണ്. യുവാക്കള്‍ വികസനത്തേയും കാഴ്ചപ്പാടിനേയും മാത്രമാണ് കണക്കിലെടുക്കുക.
മഹാവ്യാധിക്ക് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ബിജെപിക്ക് വിജയം സമ്മാനിച്ചു. രാജ്യത്തെ ജനങ്ങളുടെ വിശ്വാസം ബിജെപിയിലാണെന്ന് അനുദിനം തെളിയുകയാണ്. രാജ്യം വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് മുന്നോട്ട് പോകുമ്പോള്‍ ദേശവാസികള്‍ ബിജെപിയിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. ലക്ഷക്കണക്കിന് സമര്‍പ്പിത കാര്യകര്‍ത്താക്കള്‍ വ്യക്തിഗത സുഖങ്ങള്‍ മാറ്റിവെച്ച് ബിജെപിക്കായും സമൂഹത്തിനായും പ്രവര്‍ത്തിക്കുന്നു. സ്വന്തം കാര്യകര്‍ത്താക്കളുടെ കഴിവില്‍ വിശ്വാസമര്‍പ്പിച്ചാണ് ബിജെപിയുടെ മുന്നോട്ടുള്ള പ്രയാണം. കഴിഞ്ഞ എട്ടുവര്‍ഷമായി രാജ്യത്ത് വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ദരിദ്രര്‍ക്കായി നല്ല വീടുകള്‍, പാചകവാതകം, ശൗചാലയം, വൈദ്യുതി, കുടിവെള്ളം, ബാങ്ക് അക്കൗണ്ട് തുടങ്ങി ഇന്റര്‍നെറ്റ് വരെ ലഭ്യമാക്കി. മുന്‍കാലങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇത്തരം വിഷയങ്ങളെ കാര്യമായി എടുത്തിരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ പരിശ്രമ ഫലമായി രാജ്യത്തെ ദാരിദ്ര്യാവസ്ഥയില്‍ കുറവുണ്ടായിതുടങ്ങിയിട്ടുണ്ട് എന്ന് ലോകം അംഗീകരിച്ചു തുടങ്ങി. റോഡ്, റെയില്‍, വിമാനത്താവളം, സൗരോര്‍ജ്ജപദ്ധതികള്‍, സ്റ്റേഡിയം തുടങ്ങിയവയെല്ലാം വികസനത്തിന്റെ അടയാളപ്പെടുത്തലുകളായി. രാഷ്ട്ര നിര്‍മ്മാണമെന്ന വലിയ ദൗത്യത്തിനായി വ്രതമെടുത്തവരാണ് ഞങ്ങള്‍. ഭരണം ലഭിക്കുന്ന അഞ്ചുവര്‍ഷത്തെ കണക്കിലെടുത്തുള്ള രാഷ്ട്രീയമല്ല ഞങ്ങളുടേത്. ദുര്‍ഘടമായ ലക്ഷ്യത്തെ മുന്നില്‍ നിര്‍ത്തിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിനാവശ്യം കുറുക്കുവഴികളല്ല. എന്തൊക്കെയാണ് രാജ്യത്തിന് നല്ലതെന്നും ചീത്തയെന്നും ജനങ്ങള്‍ക്കറിയാം. കുറുക്കുവഴികളുടെ രാഷ്ട്രീയം രാജ്യത്തെ ഇല്ലാതാക്കുമെന്ന് വോട്ടര്‍മാര്‍ക്കറിയാം. രാജ്യം സമൃദ്ധമാവുകയെന്നത് എല്ലാവരുടേയും സമൃദ്ധിയിലൂടെയാണ്.
തെരഞ്ഞെടുപ്പിലെ വ്യാജപ്രഖ്യാപനങ്ങളിലൂടെ രാജ്യത്തിന് പ്രയോജനമൊന്നും ലഭിക്കില്ലെന്ന് രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മനസ്സിലാക്കണം. ഈ ജനവിധി മറ്റൊന്നുകൂടി നമുക്ക് മനസ്സിലാക്കി നല്കുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ താല്‍ക്കാലിക നേട്ടത്തിനായി സ്വീകരിച്ച നടപടികള്‍ ജനങ്ങള്‍ തള്ളിക്കളയുന്നു എന്നതാണത്. ഇന്ത്യ ഫസ്റ്റ് എന്ന സങ്കല്‍പ്പത്തില്‍ നാം മുന്നോട്ട് പോകേïതുണ്ട്. രാജ്യത്തെ വിവിധ വിഭാഗം ജനങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട പാര്‍ട്ടിയായി ബിജെപി ഉയര്‍ന്നുകഴിഞ്ഞു. ഗുജറാത്തിലെ വനവാസി മേഖലകളില്‍ ബിജെപിക്ക് വലിയ വിജയമാണ് ലഭിച്ചത്. ഗുജറാത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണ മണ്ഡലങ്ങളായ നാല്പ്പതില് 34 ഇടത്തും ബിജെപിക്ക് വന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയമാണ് ലഭിച്ചിരിക്കുന്നത്. വനവാസികള്‍ ബിജെപിയെ അവരുടെ ശബ്ദമായി കരുതുന്നു. അതിനാലാണ് ഈ വലിയ പിന്തുണ അവര്‍ നല്‍കുന്നത്. പതിറ്റാണ്ടുകളായി വനവാസികളുടെ അവകാശങ്ങളും ആവശ്യങ്ങളും നടപ്പാക്കി നല്കാതിരുന്നവരെപ്പറ്റി ആ സമൂഹത്തിന് നന്നായറിയാം. വനവാസി സമൂഹത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയെ രാജ്യത്തിന് സമ്മാനിച്ചത് ബിജെപിയാണ്. വനവാസികളായ സ്വാതന്ത്ര്യസമര സേനാനികളെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വനവാസികളെ ശാക്തീകരിക്കുന്നതിനുള്ള എല്ലാ നടപടികളും കേന്ദ്രസര്‍ക്കാരും ബിജെപിയും സ്വീകരിക്കുന്നുണ്ട്.
രാജ്യത്തെ സ്ത്രീകളുടെ പ്രശ്നങ്ങളെ മനസ്സിലാക്കാനും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പരിഹരിക്കാനും തയ്യാറായ ആദ്യ സര്‍ക്കാരാണ് ഇന്ന് ഭരണത്തിലുള്ളത്. വിവിധ പദ്ധതികള്‍ സ്ത്രീകളുടെ ക്ഷേമത്തിനായി നടപ്പാക്കി. അതിനാലാണ് തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ താമര ചിഹ്നത്തില്‍ മാത്രം അമര്‍ത്തുന്നത്. സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് എന്ന കാഴ്ചപ്പാടിലാണ് ബിജെപിയും സര്‍ക്കാരും മുന്നോട്ട് പോകുന്നത്.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേല്‍ രണ്ടുലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നിയമസഭയിലേക്ക് വിജയിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോലും ഇത്ര വലിയ മാര്‍ജിനിലുള്ള വോട്ടുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അത്ര വലിയ പിന്തുണയാണ് ജനങ്ങള്‍ ബിജെപിക്ക് നല്‍കുന്നത്. ജനങ്ങളെ കൂടുതലായി ബിജെപിയോട് അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇനിയും തുടരേണ്ടതുണ്ട്. 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യത്തിനായി ഇനിയുമേറെ നമുക്ക് ചെയ്യേണ്ടതായുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: