ദോഹ: ലോകകപ്പില്‍ നിന്നും ക്രൊയേഷ്യയോട് 5-3 ന്റെ തോല്‍വി ഏറ്റുവാങ്ങിയതോടെ ബ്രസീലിന്റെ നെയ്മറും കൂട്ടരും കണ്ണീരോടെ ഖത്തറിലെ സ്റ്റേഡിയം വിട്ടു. ബ്രസീല്‍ ആരാധകര്‍ മുഴുവന്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. 105ാം മിനിറ്റില്‍ മാജിക് ഗോളിന് ബ്രസീലിനെ മുന്നിലെത്തിച്ചപ്പോള്‍ കൈവന്നുവെന്ന് കരുതിയ വിജയം കൈവിട്ടുപോയതാണ് നെയ്മറെ സങ്കടപ്പെടുത്തിയത്.
നെയ്മറുടെ മാജിക് ഗോള്‍ കാണാം
വെറം 40 ലക്ഷം പേരുള്ള ക്രൊയേഷ്യ എന്ന രാജ്യം വീണ്ടും ലോകത്തെ ഞെട്ടിച്ച് സെമിയിലേക്ക് കടന്നിരിക്കുന്നു. 2018ലെ ലോകകപ്പില്‍ റണ്ണറപ്പായ ക്രൊയേഷ്യന്‍ ടീമിനെ നയിച്ച ലുകാ മോഡ്രിക് തന്നെ ഇക്കുറിയും ക്രൊയേഷ്യന്‍ പോരാട്ടത്തിന്റെ കപ്പിത്താനായി നിന്നും ബ്രസീല്‍ പോരാട്ടത്തിന്റെ മുനയൊടിച്ചു. ഇതോടെ കഴിഞ്ഞ ലോകകപ്പിലെ റണ്ണര്‍ അപായിരുന്ന ക്രൊയേഷ്യ സെമിയില്‍ കടന്നിരിക്കുകയാണ്. ക്രൊയേഷ്യ തുടര്‍ച്ചയായി രണ്ടാം തവണയാണ് സെമിയില്‍ കടക്കുന്നത്.
1-1 സമനിലയിലായതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തില്‍ ക്രൊയേഷ്യ 4-2ന് ബ്രസീലിനെ തോല്പിച്ചു. ക്രൊയേഷ്യ നാല് പെനാല്‍റ്റി കിക്കുകളും ഗോളാക്കിയപ്പോള്‍ ബ്രസീല്‍ രണ്ട് പെനാല്‍റ്റി തുലച്ചു. ആദ്യം പെനാല്‍റ്റി കിക്കെടുത്ത റൊഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യല് ഗോളി ഡൊമിനി് ലിവാകോവിച്ച് തടഞ്ഞു. നാലാമത്തെ പെനാല്‍റ്റി കിക്കെടുത്ത മാര്‍ഗിനോസും പോസ്റ്റിലടിച്ച് തുലച്ചു. അതേ സമയം ക്രൊയേഷ്യയുടെ നിക്കോള വ്ലാസിക്, ലൊവ്റോ മാജെര്‍, ലുക മൊഡ്രിക്, മിസ്ലാവ് ഒര്‍സിക് എന്നിവര്‍ പെനാല്‍റ്റി കിക്കുകള്‍ ഗോളാക്കി.
ആദ്യ 90 മിനിറ്റ് കളിച്ച ശേഷം ആരുംഗോളടിക്കാത്തതിനെ തുടര്‍ന്ന് എക്സ്ട്രാ ടൈം കളിക്കുന്നതിനിടിയിലാണ് 105ാം മിനിറ്റില്‍ ബ്രസീലിന്റെ മാജിക് ലോകം കണ്ടത്. ബ്രസീല്‍ സ്വതസിദ്ധമായ സാംബ ചുവടുകളിലൂടെ ഒരു കൊടുങ്കാറ്റു പോലെയായിരുന്നു ആ ഗോള്‍. നെയ്മറുടെ മാജിക്കിലൂടെ പിറന്ന ഗോള്‍. ക്രൊയേഷ്യയുടെ മികവാര്‍ന്ന ഗോളിയെക്കൂടി വെട്ടിച്ചാണ് നെയ്മര്‍ ആ ഗോള്‍ നേടിയത്. പക്ഷെ പോരാളികളായ ക്രൊയേഷ്യയുടെ പെക്ടോവിച് 117 മിനിറ്റില്‍ ഗോള്‍ മടക്കി. പിന്നീടാണ് പെനാല്‍റ്റി കിക്കില്‍ ക്രൊയേഷ്യ ബ്രസീലിന്റെ കുതിപ്പ് അവസാനിപ്പിച്ചത്. നെയ്മറും കൂട്ടരും കണ്ണീരോടെയാണ് ദോഹയിലെ സ്റ്റേഡിയം വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: