മുംബൈ: വിവാഹത്തിലൂടെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്ന ലവ് ജിഹാദ് തടയാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഷിന്‍ഡെ-ബിജെപി സര്‍ക്കാര്‍ ഒരുങ്ങുന്നു.
ഈ ശൈത്യകാലസമ്മേളനത്തില്‍ നിയമസഭയില്‍ ഈ ബില്‍ കൊണ്ടുവരും. ഇതോടെ ലവ് ജിഹാദ് വഴിയുള്ള മതപരിവര്‍ത്തനം തടയാന്‍ കഴിയും. ഈ ബില്‍ അവതരിപ്പിക്കാന്‍ ബിജെപി ഭരിയ്‌ക്കുന്ന മധ്യപ്രദേശ്, കര്‍ണ്ണാടക, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കൂടി ഒരുങ്ങുകയാണ്.
ലവ് ജിഹാദ് നടത്തുന്നവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കഠിനതടവാണ് ശിക്ഷ. ലവ് ജിഹാദിന് ഇരയാകുന്ന പെണ്‍കുട്ടി ദളിത് വംശജയോ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോ ആണെങ്കില്‍ ശിക്ഷാ കാലാവധി വീണ്ടും കൂടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: