മംഗളൂരു: മംഗളൂരുവില്‍ ബുര്‍ഖ ധരിച്ച് പാട്ടിനൊപ്പം അശ്ലീലച്ചുവടുകള്‍ വെച്ച നാല് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്. മംഗളൂരു സെന്റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളെജിലെ നാല് വിദ്യാര്‍ത്ഥികളാണ് കോളെജിലെ പരിപാടിയുടെ ഭാഗമായി ബുര്‍ഖ ഡാന്‍സ് നടത്തിയത്. മുസ്ലിം വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഈ ബുര്‍ഖ ഡാന്‍സ് പരിപാടി അവതരിപ്പിച്ചതെന്ന് കോളെജ് അധികൃതര്‍ വിശദീകരിച്ചു. എന്താണ് ഇത്തരമൊരു ഡാന്‍സ് കളിച്ചതിന് പിന്നിലെ ചേതോവികാരം എന്നറിയുന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ബോളിവുഡ് ഗാനങ്ങള്‍ക്കൊത്താണ് വിദ്യാര്‍ത്ഥികള്‍ ചുവടുവെച്ചത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് കോളെജ് അധികൃതകര്‍ വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്തത്. ഇതോടെ മംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളെജ് അധികൃതര്‍ ഒരു പ്രസ്താവനയും പുറത്തിറക്കി.ബുര്‍ഖ ഡാന്‍സ് പരിപാടി തങ്ങളുടെ കോളെജ് പരിപാടിയുടെ ഭാഗമല്ലെന്ന് കോളെജ് അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ത്ഥി അസോസിയേഷന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന അനൗപചാരിക പരിപാടിയിലാണ് വിദ്യാര്‍ത്ഥികളുടെ ബുര്‍ഖ ഡാന്‍സ് അരങ്ങേറിയത്.
“മുസ്ലിം സമുദായത്തില്‍പ്പെട്ട കുട്ടികള്‍ തന്നെയാണ് ഈ പരിപാടി അവതരിപ്പിച്ചത്. ഈ പരിപാടിക്ക് കോളെജ് അധികൃതരുടെ പിന്തുണയുണ്ടായിരുന്നില്ല” – കോളെജ് അധികൃതര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: