പറയാതെ പടരുന്ന പ്രണയത്തിന്റെ കഥ പറഞ്ഞ് പുറത്തിറങ്ങിയ ‘ടെസ്സി’ എന്ന മ്യുസിക്ക് ആല്‍ബത്തിലെ പ്രണയ ഗാനം മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു. യുവ സംഗീത സംവിധായകരില്‍ പ്രമുഖനായ പ്രശാന്ത് മോഹന്‍ എം പി സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം നേടിയിരുന്നു.
പ്രശാന്ത് മോഹനൊപ്പം വിവിധ ഹിറ്റ് ഗാനങ്ങളില്‍ ഭാഗമായ പിന്നണി ഗായിക അഞ്ചു ജോസഫണ് ടെസ്സിയിലെ ‘കരളിനുള്ളില് കനവുപോലെ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ചു ജോസഫിനൊപ്പം നവാഗതനായ അനൂപ് റോബിന്‍സണും ആലാപനത്തില്‍ പങ്കാളിയായിരിക്കുന്നു. ഗായകന് എന്ന റോളിനൊപ്പം തന്നെ മ്യൂസിക്ക് വീഡിയോയുടെ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അനൂപ് റോബിന്‍സണ്‍ തന്നെയാണ്.
നവാഗതനായിട്ടും അതിന്റെ പരിഭ്രങ്ങളില്ലാതെ മികച്ച രീതിയില്‍ തന്നെ ഗാനത്തിന് ദൃശ്യ ഭാഷയൊരുക്കാന് സംവിധായകന് സാധിച്ചിട്ടുണ്ട്.ആല്‍ബീസ് പ്രൊഡക്ഷന്റെ ബാനറില്‍ ആല്ബിന് ജോസഫ് ആണ് ടെസ്സി നിര്‍മിച്ചിരിക്കുന്നത്. ദിവാ കൃഷ്ണ വി ജെ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. ഷൈനാസ് ഇല്യാസും , കീര്‍ത്തന അല്വിയും അഭിനയിച്ചിരിക്കുന്ന ഗാനത്തിന്റെ ദൃശ്യങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത് അരുണ്‍ ടി ശശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: