പുനലൂര്‍: ചരിത്രസ്മാരകമായ പുനലൂര്‍ തൂക്കുപാലം നവീകരണം പുരോഗമിക്കുന്നു. 26.88 ലക്ഷം രൂപ ചെലവിട്ടാണ് പാലം ശക്തിപ്പെടുത്തുന്നത്.
ദ്രവിച്ച ഉരുക്ക് ചങ്ങലകളില്‍ ചായം പൂശലും തമ്പക പലകകള്‍ മാറ്റി പുതിയവ സ്ഥാപിക്കലുമാണ് പ്രധാനപണികള്‍. കൂടാതെ ദ്രവിച്ച കമ്പികള്‍ മാറ്റി പുതിയ കമ്പികള്‍ സ്ഥാപിക്കും. കരിങ്കല്‍ കമാനങ്ങളുടെ അറ്റകുറ്റപ്പണികളും സംരക്ഷണഭിത്തിയുടെ പുനര്‍നിര്‍മാണവും വൈദ്യുതികരണവും ഇതോടൊപ്പം നിര്‍വഹിക്കുകയാണ്.
സംസ്ഥാന പുരാവസ്തുവകുപ്പിന്റെ നിയന്ത്രണത്തില്‍ നഗരമധ്യത്തിലുള്ള പാലത്തില്‍ ആറ് വര്‍ഷം മുമ്പാണ് നവീകരണം നടത്തിയത്. ഇതിലെ അശാസ്ത്രീയത പാലത്തിന്റെ ജീര്‍ണതയിലേക്ക് നയിച്ചു. പാലം തൂക്കിയിട്ടിരിക്കുന്ന ഉരുക്കുചങ്ങലകള്‍ തുരുമ്പെടുക്കുകയും കരിങ്കല്‍ ആര്ച്ചുകളില് ആല്മരങ്ങള് വളര്‍ന്ന് പാലം ജീര്ണിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: