ഷിംല : ഹിമാചല്‍ പ്രദേശില്‍ സിപിഎമ്മിനുണ്ടായിരുന്ന ഏക സീറ്റ നഷ്ടമായി. സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ രാകേഷ് സിംഘ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോടാണ് പരാജയപ്പെട്ടത്. ഠിയോഗ് മണ്ഡലത്തെയാണ് രാകേഷ് ഹിമാചല്‍ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. ഇന്ന് ഫലം വന്നതില്‍ രാകേഷ് നാലാം സ്ഥാനത്താണ്.
2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം വിജയിച്ച ഏകമണ്ഡലമായിരുന്നു ഠിയോഗ്. അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന വീരഭദ്ര സിങ്ങിന്റെ സഹായത്തോടെയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാകേഷിന് വിജയിക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: