അഹമ്മദാബാദ് : ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് ബിജെപിയുടെ മുന്നേറ്റം. ഇത്തവണത്ത നിമയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ബിജെപി തുടക്കത്തില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ അത് ശരിവെയ്ക്കുന്ന ഫലങ്ങളാണ് പുത്തുവന്നത്. 182 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 152 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്.
എന്നാല്‍ കോണ്‍ഗ്രസ് തുടക്കത്തില്‍ 30 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തിയെങ്കിലും വോട്ടെണ്ണല്‍ മണിക്കൂറുകള്‍ പിന്നിട്ടതോടെ 20ലേക്ക് മാത്രം ചുരുങ്ങിയിരിക്കുകയാണ്. ആറ് സീറ്റുകളില്‍ എഎപിയും മുന്നിലാണ്. വോട്ടിങ് ശതമാനത്തിലും കോണ്‍ഗ്രസ് വളരെ പിന്നിലാണ്. തുടര്‍ച്ചയായി ഇത് ഏഴാം തവണയാണ് ഗുജറാത്ത് ബിജെപി പിടിച്ചടക്കുന്നത്.
2002 ല്‍ മോദി നയിച്ച ആദ്യ തെരഞ്ഞെടുപ്പില്‍ 115 സീറ്റുകളാണ് ബിജെപി നേടിയത്. 2007 എത്തിയപ്പോള്‍ ഇത് 127 ആയി. 2012 ല്‍ 117ഉം 2018ല്‍ 115 സീറ്റാണ് ഉണ്ടായിരുന്നത്. ഇതോടെ സംസ്ഥാനത്ത് ഒറ്റ കക്ഷി നേടുന്ന ഏറ്റവും വലിയ ലീഡ് എന്ന റെക്കോര്‍ഡിലേക്കാണ് ബിജെപി നീങ്ങിക്കൊണ്ടിരിക്കുന്നത്. മൂന്ന് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജയത്തിന്റെ ചുക്കാന്‍ പിടിച്ചതും.
ബിജെപി സിറ്റ് നില ആദ്യഘട്ടത്തില്‍ പുറത്തുവന്നതിന് പിന്നാലെ സംസാഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്. സംസ്ഥാന ബിജെപി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ നൃത്തം ചെയ്തും മധുരം വിതരണം ചെയ്തും ആഘോഷം പ്രകടിപ്പിക്കുകയാണ്.
അതേസമയം മുന്‍ തെരഞ്ഞെടുപ്പില്‍ 77 സീറ്റ് നേടിയ കോണ്‍ഗ്രസ്സാണ് ഇത്തരത്തില്‍ 25 സീറ്റ് പോലും തികയ്ക്കാനാവാതെ തകര്‍ന്നടിഞ്ഞത്. ഭാരത് ജോഡോ യാത്രയുമായി രാഹുല്‍ ഗാന്ധി ഇറങ്ങിയിരുന്നെങ്കിലും ഗുജറാത്തില്‍ ഒരു ദിവസം മാത്രം യാത്ര നടത്തി അവസാനിപ്പിക്കുകായിരുന്നു. ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം വലിയ തോതില്‍ കോണ്‍ഗ്രസിനെ ബാധിച്ചിട്ടുണ്ട്.
ഗുജറാത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞെന്ന് പറയാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്നിക്. ചില മേഖലകളില്‍ തിരിച്ചടിയുണ്ടായെന്നും എന്നാല്‍ ഇക്കാരണത്താല്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞുവെന്ന് പറയാനാകില്ലെന്നും മുകുള്‍ വാസ്നിക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: