അഹമ്മദാബാദ് : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകളില്‍ ബിജെപി മുന്നില്‍. ഗുജറാത്തില്‍ വന്‍ ലീഡ് ഉര്‍ത്തിയാണ് ബിജെപി മുന്നേറുന്നത്. പ്രതീക്ഷിച്ചിരുന്നത് പോലെ ഗുജറാത്തില്‍ ചരിത്ര വിജയെ നേടുമെന്നാണ് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഘട്ടത്തില്‍ തന്നെ വിലയിരുത്തുന്നത്.
പല മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം ഉയര്‍ത്തിയാണ് ബിജെപി മുന്നേറുന്നത്. 121 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. 55 സീറ്റുകളില്‍ മാത്രമാണ് ലീഡുള്ളത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീല്‍, ബിജെപി നേതാക്കളായ അല്‍പേഷ് താക്കൂര്‍, ഹാര്‍ദിക് പട്ടീല്‍ എന്നിവര്‍ ലീഡ് ചെയ്യുന്നുണ്ട്.
ഹിമാചലില്‍ 36 സീറ്റുകളില്‍ ബിജെപിയാണ് മുന്നിലുള്ളത്. കോണ്‍ഗ്രസ് 32 സീറ്റുകളിലും ഇപ്പോള്‍ ലീഡ് ചെയ്യുന്നുണ്ട്. എന്നാല്‍ എഎപിക്ക് ഇരു സംസ്ഥാനങ്ങളിലും ആദ്യഘട്ടത്തില്‍ കാര്യമായ മുന്നേറ്റമൊന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഗുജറാത്തില്‍ എക്സിറ്റ് പോള്‍ഫലങ്ങള്‍ വന്‍ഭൂരിപക്ഷം പ്രവചിച്ചതിന്റെ ആവേശത്തിലാണ് ബജെപി. ഗുജറാത്തില്‍ 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 99 സീറ്റും കോണ്‍ഗ്രസ് 77 സീറ്റുമാണു നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: